LogoLoginKerala

കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലെ കൊലപാതകം : മനുഷ്യാവകാശ കമ്മീഷന്‍ കേസേടുത്തു

ആവശ്യത്തിന് സുരക്ഷാ ജീവനക്കാര് മാനസിക ആരോഗ്യ കേന്ദ്രത്തിലില്ലെന്ന് മനുഷ്യാവകാശ കമ്മീഷന് ചൂണ്ടി കാണിച്ചു കോഴിക്കോട് : കോഴിക്കാട് മാനസിക ആരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ മരണത്തില് കേസേടുത്ത് മനുഷ്യാവകാശ കമ്മീഷന് . മാനസിക ആരോഗ്യ കേന്ദ്രത്തിലെ വീഴ്ചകളെയും മനുഷ്യാവകാശ കമ്മീഷന് തുറന്നു കാട്ടി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ തുടക്കത്തിൽ തന്നെ ദുരൂഹത ഉണ്ടായിരുന്നു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പരിശോധനയിൽ വ്യക്തമായി. സംഭവത്തിൽ കൊലയാളിയെ പോലീസ് കണ്ടെത്തി. മാനസിക നില ശരിയല്ലാത്ത ഇയാൾ …
 

ആവശ്യത്തിന് സുരക്ഷാ ജീവനക്കാര്‍ മാനസിക ആരോഗ്യ കേന്ദ്രത്തിലില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചൂണ്ടി കാണിച്ചു

കോഴിക്കോട് : കോഴിക്കാട് മാനസിക ആരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ മരണത്തില്‍ കേസേടുത്ത് മനുഷ്യാവകാശ കമ്മീഷന്‍ . മാനസിക ആരോഗ്യ കേന്ദ്രത്തിലെ വീഴ്ചകളെയും മനുഷ്യാവകാശ കമ്മീഷന്‍ തുറന്നു കാട്ടി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.

യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ തുടക്കത്തിൽ തന്നെ ദുരൂഹത ഉണ്ടായിരുന്നു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പരിശോധനയിൽ വ്യക്തമായി. സംഭവത്തിൽ കൊലയാളിയെ പോലീസ് കണ്ടെത്തി. മാനസിക നില ശരിയല്ലാത്ത ഇയാൾ ആശുപത്രിയിലാണ്. മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാം ജിലോട്ടിനെയാണ് കഴിഞ്ഞ ദിവസം ആശുപത്രിയിലെ സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആവശ്യത്തിന് സുരക്ഷാ ജീവനക്കാര്‍ മാനസിക ആരോഗ്യ കേന്ദ്രത്തിലില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചൂണ്ടി കാണിച്ചു. ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാത്ത സാഹചര്യത്തില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിച്ചേക്കുമെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. സര്‍ക്കാരിന് നേരത്തേ തന്നെ ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ . ബൈജുനാഥ് വെളിപ്പെടുത്തി