LogoLoginKerala

ഗുരുനാഥയുടെ ഭൗതിക ശരീരം അവസാനമായി കാണാന്‍ പ്രിയ ശിഷ്യനെത്തി; അന്തരിച്ച കെ.വി. നാരായണിക്കുട്ടി വിയോഗത്തില്‍ പങ്കുചേര്‍ന്ന് മമ്മൂട്ടി

കൊച്ചി: പ്രിയപ്പെട്ട ഗുരുനാഥയുടെ ഭൗതിക ശരീരം അവസാനമായി കാണാന് പ്രിയ ശിഷ്യനെത്തി. കഴിഞ്ഞ ദിവസം അന്തരിച്ച തൃശ്ശൂര് ഗവ.ലോ കോളേജുകളില് മുന് പ്രിന്സിപ്പളും എറണാകുളം കലൂര് പോണോത്ത് ലെയിനില് ത്രിപുരയില് വീട്ടില് റിട്ട പ്രൊഫസറുമായിട്ടുള്ള കെ.വി. നാരായണിക്കുട്ടി (75)യുടെ അന്തിമോപചാര ചടങ്ങില് പങ്കെടുക്കാനാണ് മെഗാസ്റ്റാര് മമ്മൂട്ടിയെത്തിയത്. എറണാകുളം, തൃശ്ശൂര് ഗവ.ലോ കോളേജുകളില് പ്രിന്സിപ്പല് ആയി സേവനം അനുഷ്ഠിച്ചിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫാക്കല്റ്റി ഓഫ് ലോയില് ഡീന് ആയും പ്രവര്ത്തിച്ചിട്ടുണ്ട്. അന്ത്യകര്മങ്ങളില് പങ്കെടുത്ത താരം കുടുംബാംഗങ്ങളുടെ വിയോഗത്തില് പങ്കുചേര്ന്ന് …
 

കൊച്ചി: പ്രിയപ്പെട്ട ഗുരുനാഥയുടെ ഭൗതിക ശരീരം അവസാനമായി കാണാന്‍ പ്രിയ ശിഷ്യനെത്തി. കഴിഞ്ഞ ദിവസം അന്തരിച്ച തൃശ്ശൂര്‍ ഗവ.ലോ കോളേജുകളില്‍ മുന്‍ പ്രിന്‍സിപ്പളും എറണാകുളം കലൂര്‍ പോണോത്ത് ലെയിനില്‍ ത്രിപുരയില്‍ വീട്ടില്‍ റിട്ട പ്രൊഫസറുമായിട്ടുള്ള കെ.വി. നാരായണിക്കുട്ടി (75)യുടെ അന്തിമോപചാര ചടങ്ങില്‍ പങ്കെടുക്കാനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയെത്തിയത്.

എറണാകുളം, തൃശ്ശൂര്‍ ഗവ.ലോ കോളേജുകളില്‍ പ്രിന്‍സിപ്പല്‍ ആയി സേവനം അനുഷ്ഠിച്ചിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫാക്കല്‍റ്റി ഓഫ് ലോയില്‍ ഡീന്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്ത്യകര്‍മങ്ങളില്‍ പങ്കെടുത്ത താരം കുടുംബാംഗങ്ങളുടെ വിയോഗത്തില്‍ പങ്കുചേര്‍ന്ന് അവരെ ആശ്വസിപ്പിച്ചാണ് മടങ്ങിയത്.

ഗുരുനാഥയുടെ ഭൗതിക ശരീരം അവസാനമായി  കാണാന്‍ പ്രിയ ശിഷ്യനെത്തി; അന്തരിച്ച കെ.വി. നാരായണിക്കുട്ടി വിയോഗത്തില്‍ പങ്കുചേര്‍ന്ന് മമ്മൂട്ടി

സുപ്രീം കോടതി , ഹൈക്കോടതി ജഡ്ജിമാര്‍, മെഗാസ്റ്റാര്‍ മമ്മൂട്ടി, ഉള്‍പ്പടെ വിപുലമായ ശിഷ്യ സമ്പത്തിന് ഉടമയാണ് അന്തരിച്ച പ്രൊഫ. നാരയണിക്കുട്ടി.
ഭര്‍ത്താവ് റിട്ട മേജര്‍ കെ.പി.ആര്‍.കുമാര്‍, മക്കള്‍ : കെ.പി. ലക്ഷ്മി അഹൂജാ (ടെക്സ്റ്റയില്‍ ഡിസൈനര്‍ ,പഞ്ചാബ്) പരേതനായ കെ.പി. നാരായണകുമാര്‍ ( സീനിയര്‍ ജേര്‍ണലിസ്റ്റ് ഡല്‍ഹി) , ഡോ. പാര്‍വതി സുനൈന ( സി.എസ്. ഇ.എസ്. കൊച്ചി ( എന്‍ജി ഒ) മരുമക്കള്‍ : ആശിഷ് അഹൂജാ, വിവേക് മോഹന്‍ദാസ് ( സി.എ. അബുദാദി ) സംസ്‌കാരം ചെര്‍പ്പുള്ളശ്ശേരി വീട്ടുവളപ്പില്‍ ഇന്ന് വൈകിട്ട് നാലിന് നടക്കും.