LogoLoginKerala

ഐ‌പി‌എൽ ലേലം 2022: ആദ്യ ദിനത്തിലെ താരങ്ങളായി ഇഷാൻ കിഷനും ആവേശ് ഖാനും; ഇഷാൻ കിഷനെ മുംബൈ സ്വന്തമാക്കിയത് 15.25 കോടിക്ക്

മുംബൈ ഇന്ത്യൻസ് 15.25 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഇഷാൻ കിഷൻ ആദ്യ ദിനത്തിലെ ഏറ്റവും ചെലവേറിയ സ്വന്തമാക്കലായി മാറി ബാംഗ്ലൂർ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ അൺക്യാപ്ഡ് കളിക്കാരനായി അവേഷ് ഖാനെ ലഖ്നൗ സൂപ്പർ ഗെയിൻറ്സ് 10 കോടി രൂപയ്ക്ക് സ്വന്തമാക്കി. ഷാരൂഖ് ഖാൻ, രാഹുൽ ത്രിപാഠി, അഭിഷേക് ശർമ, ഡെവാൾഡ് ബ്രെവിസ് തുടങ്ങിയ അൺക്യാപ്ഡ് താരങ്ങളും മികച്ച നേട്ടം കൈവരിച്ചു. ക്യാപ്ഡ് ഓൾറൗണ്ടർമാരായ ദീപക് ചാഹർ, ഷാർദുൽ താക്കൂർ, ഫാസ്റ്റ് ബൗളർമാരായ ലോക്കി …
 

മുംബൈ ഇന്ത്യൻസ് 15.25 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഇഷാൻ കിഷൻ ആദ്യ ദിനത്തിലെ ഏറ്റവും ചെലവേറിയ സ്വന്തമാക്കലായി മാറി

ബാംഗ്ലൂർ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ അൺ‌ക്യാപ്ഡ് കളിക്കാരനായി അവേഷ് ഖാനെ ലഖ്‌നൗ സൂപ്പർ ഗെയിൻറ്‌സ് 10 കോടി രൂപയ്ക്ക് സ്വന്തമാക്കി. ഷാരൂഖ് ഖാൻ, രാഹുൽ ത്രിപാഠി, അഭിഷേക് ശർമ, ഡെവാൾഡ് ബ്രെവിസ് തുടങ്ങിയ അൺക്യാപ്ഡ് താരങ്ങളും മികച്ച നേട്ടം കൈവരിച്ചു. ക്യാപ്ഡ് ഓൾറൗണ്ടർമാരായ ദീപക് ചാഹർ, ഷാർദുൽ താക്കൂർ, ഫാസ്റ്റ് ബൗളർമാരായ ലോക്കി ഫെർഗൂസൻ, പ്രസിദ് കൃഷ്ണ എന്നിവരെ ലേലത്തിന്റെ ഒന്നാം ദിവസം തന്നെ വലിയ തുകക്ക് ടീമുകൾ സ്വന്തമാക്കി. മുംബൈ ഇന്ത്യൻസ് 15.25 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഇഷാൻ കിഷൻ ആദ്യ ദിനത്തിലെ ഏറ്റവും ചെലവേറിയ സ്വന്തമാക്കലായി മാറി. ചാഹറിനെ 14 കോടി രൂപയ്ക്ക് സിഎസ്‌കെ സ്വന്തമാക്കിയപ്പോൾ, ഫെർഗൂസനെയും കൃഷ്ണയെയും യഥാക്രമം ഗുജറാത്ത് ടൈറ്റൻസും രാജസ്ഥാൻ റോയൽസും 10 കോടി രൂപയ്ക്ക് സ്വന്തമാക്കി.

ഐ‌പി‌എൽ ലേലം 2022: ആദ്യ ദിനത്തിലെ താരങ്ങളായി ഇഷാൻ കിഷനും ആവേശ് ഖാനും; ഇഷാൻ കിഷനെ മുംബൈ സ്വന്തമാക്കിയത് 15.25 കോടിക്ക്

10.75 കോടി രൂപയ്ക്ക് നിക്കോളാസ് പൂരനെ സ്വന്തമാക്കി സൺറൈസേഴ്സ് ഹൈദരാബാദ് വിസ്മയം തീർത്തു. ലേലക്കാരൻ ഹ്യൂ എഡ്‌മീഡ്‌സ് ലേലത്തിന്റെ ഇടയിൽ കുഴഞ്ഞുവീണതിനാൽ ലേലം അൽപനേരം നിർത്തി വെച്ചിരുന്നു. തുടർന്ന് ചാരു ശർമ്മയാണ് പിന്നീട് എഡ്‌മീഡ്‌സിനു പകരം പരിപാടി നടത്തിയത്. ലേലം പുനരാരംഭിച്ചതിന് ശേഷം ക്രുനാൽ പാണ്ഡ്യയും മിച്ചൽ മാർഷും ആയിരുന്നു മറ്റ് പ്രധാന താരങ്ങൾ. 8.25 കോടി രൂപക്ക് ക്രുനാലിനെ ലക്നൗ സ്വന്തമാക്കിയപ്പോൾ 6.5 കോടിക്ക് മിച്ചൽ മാർഷിനെ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. ശ്രീലങ്കൻ ഓൾറൗണ്ടർ വനിന്ദു ഹസരംഗയെയും ഇന്ത്യൻ താരം ഹർഷൽ പട്ടേലിനെയും 10.75 കോടിക്ക് ആർസിബി നേടിയെടുത്തു.

ഐ‌പി‌എൽ ലേലം 2022: ആദ്യ ദിനത്തിലെ താരങ്ങളായി ഇഷാൻ കിഷനും ആവേശ് ഖാനും; ഇഷാൻ കിഷനെ മുംബൈ സ്വന്തമാക്കിയത് 15.25 കോടിക്ക്

അതേസമയം, രാജസ്ഥാൻ റോയൽസ് ഷിംറോൺ ഹെറ്റ്മയറിനെയും ദേവദത്ത് പടിക്കലിനെയും മികച്ച തുകക്ക് സ്വന്തമാക്കി. 8.5 കോടി രൂപയ്ക്ക് ഷിംറോൺ ഹെറ്റ്‌മെയറിനെ വാങ്ങിയ റോയൽസ് ദേവദത്ത് പടിക്കലിനെ 7.75 കോടി രൂപയ്ക്ക് സ്വന്തമാക്കുകയായിരുന്നു. ലെഗ് സ്പിന്നർ ചാഹലിനെ 6.5 കോടിക്ക് സ്വന്തമാക്കിയ റോയൽസ് ഓഫ് സ്പിന്നർ ആർ അശ്വിനെ 5 കോടിക്കാണ് ടീമിൽ എത്തിച്ചത്. ന്യൂസീലാൻഡ് പേസ് ബൗളർ ട്രെന്റ് ബോൾട്ടിനെ 8 കോടി രൂപയ്ക്കും റോയൽസിന് ടീമിൽ നേടാനായി.

ശിഖർ ധവാനും കഗിസോ റബാഡയും യഥാക്രമം 8.25 കോടിക്കും 9.25 കോടിക്കും പഞ്ചാബ് കിംഗ്സിലേക്ക് ചേക്കേറിയപ്പോൾ ശ്രേയസ് അയ്യരെ 12.25 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. ഡേവിഡ് വാർണർ, മുഹമ്മദ് ഷമി എന്നിവരെ യഥാക്രമം ഡൽഹി ക്യാപിറ്റൽസും ഗുജറാത്ത് ടൈറ്റൻസും സ്വന്തമാക്കിയപ്പോൾ ഫാഫ് ഡു പ്ലെസിസിനെ ഏഴ് കോടി രൂപയ്ക്ക് ആർസിബി സ്വന്തമാക്കുകയും ചെയ്തു.