LogoLoginKerala

കൊച്ചിയിൽ വീണ്ടും ഹണിട്രാപ് ; യുവതി അറസ്റ്റിൽ

ഫോർട്ട്കൊച്ചി സ്വദേശിനി റിൻസിനയെയാണ് പോലീസ് അറസ്റ്റ് ചെയ്തത് കൊച്ചി : കൊച്ചിയിൽ വീണ്ടും ഹണിട്രാപ് തട്ടിപ്പ് . മട്ടാഞ്ചേരിയിലെ ഹോട്ടലുടമയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച യുവതിയാണ് പിടിയിലായത് . ഫോർട്ട്കൊച്ചി സ്വദേശിനി റിൻസിനയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതി താമസിച്ചിരുന്ന ആശുപത്രിയിൽ ഹോട്ടലുടമയെ വിളിച്ചു വരുത്തി പണം തട്ടിയെടുക്കാനായിരുന്നു ശ്രമം. ആദ്യമായിട്ടല്ല റിൻസിന ഇത്തരം കേസുകളിൽ പിടിയിലാകുന്നത്. രണ്ട് കേസുകൾ ഹണിട്രാപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം റിൻസിനയുടെ പേരിൽ പോലീസ് രജിസ്റ്റർ ചെയ്തിരുന്നു. ഹോട്ടലിൽ നിന്ന് …
 

ഫോർട്ട്‌കൊച്ചി സ്വദേശിനി റിൻസിനയെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്

കൊച്ചി : കൊച്ചിയിൽ വീണ്ടും ഹണിട്രാപ് തട്ടിപ്പ് . മട്ടാഞ്ചേരിയിലെ ഹോട്ടലുടമയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച യുവതിയാണ് പിടിയിലായത് . ഫോർട്ട്‌കൊച്ചി സ്വദേശിനി റിൻസിനയെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌. യുവതി താമസിച്ചിരുന്ന ആശുപത്രിയിൽ ഹോട്ടലുടമയെ വിളിച്ചു വരുത്തി പണം തട്ടിയെടുക്കാനായിരുന്നു ശ്രമം.

ആദ്യമായിട്ടല്ല റിൻസിന ഇത്തരം കേസുകളിൽ പിടിയിലാകുന്നത്. രണ്ട് കേസുകൾ ഹണിട്രാപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം റിൻസിനയുടെ പേരിൽ പോലീസ് രജിസ്റ്റർ ചെയ്തിരുന്നു. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച റിൻസിന ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് പറഞ്ഞ് ആശുപത്രിൽ പ്രവേശിക്കുകയായിരുന്നു. ആശുപത്രിയിലേയ്ക്ക് ഹോട്ടലുടമയെ വിളിച്ചു വരുത്തുകയും ഇയാളുടെ നഗ്‌ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും ചെയ്‌തു .

ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെട്ടുത്തി വീണ്ടും പണം തട്ടാൻ റിൻസിനയും കാമുകനും ശ്രമിച്ചു . പണം വീണ്ടും ആവശ്യപ്പെട്ടതോടെ മട്ടാഞ്ചേരി ഹോട്ടലുടമ പൊലീസിൽ പരാതി നൽകിയ സാഹചര്യത്തിലാണ് യുവതിയെ പിടികൂടുന്നത്.