LogoLoginKerala

ഹിജാബ് വിലക്കിയ നടപടി; പ്രതിഷേധവുമായി അമേരിക്കന്‍ സംഘടന

ന്യൂഡല്ഹി: കര്ണാടകയില് ഹിജാബ് വിലക്കിയ നടപടിയില് പ്രതിഷേധിച്ച് യു.എസ് ഓഫീസ് ഓഫ് ഇന്റര്നാഷണല് റിലീജിയസ് ഫ്രീഡം. ഹിജാബ് നിരോധനം മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും സ്ത്രീകളെയും പെണ്കുട്ടികളെയും അപകീര്ത്തിപ്പെടുത്തുകയും പാര്ശ്വവത്കരിക്കുകയും ചെയ്യുന്നുവെന്ന് യു.എസ് ഓഫീസ് ഓഫ് ഇന്റര്നാഷണല് റിലീജിയസ് ഫ്രീഡം (ഐആര്എഫ്) ട്വീറ്റ് ചെയ്യുന്നു. Religious freedom includes the ability to choose one’s religious attire. The Indian state of Karnataka should not determine permissibility of religious clothing. Hijab bans in …
 

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഹിജാബ് വിലക്കിയ നടപടിയില്‍ പ്രതിഷേധിച്ച് യു.എസ് ഓഫീസ് ഓഫ് ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം. ഹിജാബ് നിരോധനം മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും സ്ത്രീകളെയും പെണ്‍കുട്ടികളെയും അപകീര്‍ത്തിപ്പെടുത്തുകയും പാര്‍ശ്വവത്കരിക്കുകയും ചെയ്യുന്നുവെന്ന്
യു.എസ് ഓഫീസ് ഓഫ് ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (ഐആര്‍എഫ്) ട്വീറ്റ് ചെയ്യുന്നു.

ഒരു ട്വീറ്റില്‍, ഐ.ആര്‍.എഫിന്റെ യു.എസ് അംബാസഡര്‍ റഷാദ് ഹുസൈന്റെ ട്വീറ്റ് ഇങ്ങനെ.”മത സ്വാതന്ത്ര്യത്തില്‍ ഒരാളുടെ മതപരമായ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാനുള്ള കഴിവും ഉള്‍പ്പെടുന്നു,”മതപരമായ വസ്ത്രങ്ങളുടെ അനുവാദം കര്‍ണാടക നിര്‍ണ്ണയിക്കേണ്ടതില്ലെന്നും കൂട്ടിച്ചേര്‍ത്തു.

കാവി ഷാളുകള്‍, ഹിജാബുകള്‍, അടക്കം അണിഞ്ഞ് ക്ലാസിലെത്തുന്ന നടപടിയെ ഹൈക്കോടതി വിലക്കിയിരുന്നു.”ഭരണഘടനാപരമായ ഉറപ്പുകളുടെ വെളിച്ചത്തില്‍ ക്ലാസ് മുറിയില്‍ ഹിജാബ് ധരിക്കുന്നത് ഇസ്ലാമിന്റെ അനിവാര്യമായ മതപരമായ ആചാരത്തിന്റെ ഭാഗമാണോ, ആഴത്തിലുള്ള പരിശോധന ആവശ്യമാണ്,” മൂന്നംഗ ഭെ#്ച് വിധി പ്രസ്താവിച്ചത്.