LogoLoginKerala

92ൽ നിന്ന് 81ലേയ്ക്ക് ; ശരീരഭാരം കുറച്ചതിന്റെ വിശേഷങ്ങൾ പങ്കുവെച്ച് സമീറ റെഡ്ഢി : വൈറലായി ചിത്രങ്ങൾ

ഒരു വർഷത്തിനിടെ 11 കിലോഗ്രാം ഭാരമാണ് സമീറ കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണത്തിലൂടെയും കുറച്ചത് ശരീരഭാരം കുറച്ചതിന്റെ വിശേഷങ്ങൾ പങ്കുവെച്ച് തമിഴ് – തെലുങ്ക് ചലച്ചിത്ര താരം സമീറ റെഡ്ഢി. ഒരു വർഷത്തിനിടെ 11 കിലോഗ്രാം ഭാരമാണ് സമീറ കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണത്തിലൂടെയും കുറച്ചത്. തന്റെ ശരീരഭാരം 92 കിലോഗ്രാമിൽ നിന്ന് 81 കിലോഗ്രാമിലേയ്ക്ക് കുറച്ചതിന്റെ സന്തോഷം ഇൻസ്റ്റഗ്രാമിലൂടെയാണ് താരം അറിയിച്ചത്. എറ്റവും പുതിയ ചിത്രമടക്കം പോസ്റ്റ് ചെയ്താണ് താരം ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. ശരീരഭാരം കുറഞ്ഞതിനേക്കാൾ തന്റെ ശരീരത്തിലെ …
 

ഒരു വർഷത്തിനിടെ 11 കിലോഗ്രാം ഭാരമാണ് സമീറ കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണത്തിലൂടെയും കുറച്ചത്

ശരീരഭാരം കുറച്ചതിന്റെ വിശേഷങ്ങൾ പങ്കുവെച്ച് തമിഴ് – തെലുങ്ക് ചലച്ചിത്ര താരം സമീറ റെഡ്ഢി. ഒരു വർഷത്തിനിടെ 11 കിലോഗ്രാം ഭാരമാണ് സമീറ കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണത്തിലൂടെയും കുറച്ചത്. തന്റെ ശരീരഭാരം 92 കിലോഗ്രാമിൽ നിന്ന് 81 കിലോഗ്രാമിലേയ്‌ക്ക് കുറച്ചതിന്റെ സന്തോഷം ഇൻസ്റ്റഗ്രാമിലൂടെയാണ് താരം അറിയിച്ചത്. എറ്റവും പുതിയ ചിത്രമടക്കം പോസ്റ്റ് ചെയ്താണ് താരം ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്.

ശരീരഭാരം കുറഞ്ഞതിനേക്കാൾ തന്റെ ശരീരത്തിലെ ഊർജത്തിന്റെ അളവ് കൂടിയതിലുള്ള സന്തോഷമാണ് താരം പ്രധാനമായും പോസ്റ്റിലൂടെ പങ്കുവെച്ചത്. ഭാരം കുറയ്ക്കുന്നതിന് മുൻപും ശേഷവുമുള്ള ചിത്രങ്ങളും സമീറ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു.

നല്ല ആരോഗ്യത്തിനായി ഇനിയും ഫിറ്റ്നസ് തുടരുമെന്ന് പറഞ്ഞാണ് 43കാരിയായ താരം പോസ്റ്റ് അവസാനിപ്പിച്ചത്.