LogoLoginKerala

ഇന്‍സ്റ്റാഗ്രാം ഗോള്‍ പോസ്റ്റിനരികെ ക്രിസ്ത്യാനോ റൊണാള്‍ഡോ; 400 മില്യണ്‍ ഫോളോവേഴ്സ് പിന്നിട്ട് റൊണാള്‍ഡോ ചരിത്ര നേട്ടത്തില്‍

റൊണാള്ഡോയ്ക്ക് മുന്നിലുള്ളത് ഇന്സ്റ്റാഗ്രാമിന്റെ ഔദ്യോഗിക പേജ് മാത്രം . സോഷ്യല് മീഡിയയിലും താരമായി എം.എസ് ഇന്സ്റ്റാഗ്രാമില് 400 മില്യണ് ഫോളോവേഴ്സ് എന്ന അപൂര്വ്വ നേട്ടംപിന്നിട്ട് ചരിത്രത്തില് ഇടം നേടി പോര്ച്ചുഗല് ക്യാപ്റ്റനും ാഞ്ചസ്റ്റര് യുണൈറ്റഡ് താരവുമായ ക്രിസ്ത്യാനോ റൊണാള്ഡോ. ഇന്സ്റ്റാഗ്രാമില് ഒരു വ്യക്തി ആദ്യമായാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. ഇന്സ്റ്റയില് 401 മില്യണ് ഫോളോവേഴ്സാണ് റൊണാള്ഡോയ്ക്ക് ഇപ്പോഴുള്ളത്. കഴിഞ്ഞ വര്ഷം ജനുവരിയില് 200 മില്യണ് ഫോളോവേഴ്സുണ്ടായിരുന്ന സ്ഥാനത്ത് വന് കുതിച്ച് ചാട്ടമാണ് താരത്തിന്റെ ആരാധകരുടെ എണ്ണത്തിലുണ്ടായിരിയ്ക്കുന്നത്. 3244 …
 

റൊണാള്‍ഡോയ്ക്ക് മുന്നിലുള്ളത് ഇന്‍സ്റ്റാഗ്രാമിന്റെ ഔദ്യോഗിക പേജ് മാത്രം . സോഷ്യല്‍ മീഡിയയിലും താരമായി

എം.എസ്

ന്‍സ്റ്റാഗ്രാമില്‍ 400 മില്യണ്‍ ഫോളോവേഴ്സ് എന്ന അപൂര്‍വ്വ നേട്ടംപിന്നിട്ട് ചരിത്രത്തില്‍ ഇടം നേടി പോര്‍ച്ചുഗല്‍ ക്യാപ്റ്റനും ാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരവുമായ ക്രിസ്ത്യാനോ റൊണാള്‍ഡോ. ഇന്‍സ്റ്റാഗ്രാമില്‍ ഒരു വ്യക്തി ആദ്യമായാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. ഇന്‍സ്റ്റയില്‍ 401 മില്യണ്‍ ഫോളോവേഴ്സാണ് റൊണാള്‍ഡോയ്ക്ക് ഇപ്പോഴുള്ളത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 200 മില്യണ്‍ ഫോളോവേഴ്സുണ്ടായിരുന്ന
സ്ഥാനത്ത് വന്‍ കുതിച്ച് ചാട്ടമാണ് താരത്തിന്റെ ആരാധകരുടെ എണ്ണത്തിലുണ്ടായിരിയ്ക്കുന്നത്. 3244 പോസ്റ്റുകളാണ് റൊണാള്‍ഡോയുടെ ഇന്‍സ്റ്റാഗ്രാമിലുള്ളത്. പോസ്റ്റുകളില്‍ ഭൂരിഭാഗവും ഫുട്ബോളും, കുടുംബവും, CR7 ബ്രാന്‍ഡ് പ്രമോഷണല്‍ വീഡിയോകളും.

ഇന്‍സ്റ്റാഗ്രാം ഗോള്‍ പോസ്റ്റിനരികെ ക്രിസ്ത്യാനോ റൊണാള്‍ഡോ; 400 മില്യണ്‍ ഫോളോവേഴ്സ് പിന്നിട്ട് റൊണാള്‍ഡോ ചരിത്ര നേട്ടത്തില്‍

ഇന്‍സ്റ്റാഗ്രാമില്‍ മിന്നല്‍ വേഗത്തില്‍ പായുന്ന CR7 ന്റെ മുന്നില്‍ എതിരാളിയായുള്ളത് ഇനി ഇന്‍സ്റ്റാഗ്രാമിന്റെ ഔദ്യോഗിക പേജ് മാത്രം. ഇന്‍സ്റ്റാഗ്രാം പേജിനുള്ളത് 470 മില്യണ്‍ ഫോളോവേഴ്സാണ്. 7055 പോസ്റ്റുകള്‍ പേജിലുണ്ട്. ഈ വര്‍ഷം പകുതിയ്ക്ക് മുന്‍പ് തന്നെ ഇന്‍സ്റ്റാഗ്രാമിന്റെ ഗോള്‍ പോസ്റ്റിലേക്ക് റൊണാള്‍ഡോ ഗോള്‍ തൊടുക്കുമോ എന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് ലോകം.

ഇന്‍സ്റ്റാഗ്രാം ഗോള്‍ പോസ്റ്റിനരികെ ക്രിസ്ത്യാനോ റൊണാള്‍ഡോ; 400 മില്യണ്‍ ഫോളോവേഴ്സ് പിന്നിട്ട് റൊണാള്‍ഡോ ചരിത്ര നേട്ടത്തില്‍

37 വയസ്സുള്ള താരം കഴിഞ്ഞ വര്‍ഷമാണ് യുവെന്റസ് വിട്ട് മാഞ്ചസ്റ്റര്‍ യൂണൈറ്റഡിലെത്തിയത്. ഇതിന് ശേഷം 24 മത്സരങ്ങളിലായി 14 ഗോളുകള്‍ നേടി. മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം 5 തവണ സ്വന്തമാക്കിയിട്ടുണ്ട് ആരാധകരുടെ സ്വന്തം CR7. ഇന്‍സ്റ്റയില്‍ റൊണാള്‍ഡോയ്ക്ക് പിന്നിലും ഇഞ്ചോടിഞ്ച് മത്സരമാണ്. അമേരിക്കന്‍ മോഡലും ബിസിനസ് സംരംഭകയുമായ കൈലി ജെന്നറാണ് 309 മില്യണ്‍ ഫോളോവേഴ്സുമായി രണ്ടാം സ്ഥാനത്ത്. മുന്നൂറ് മില്യണ്‍ ഫോളോവേഴ്സുള്ള ലയണല്‍ മെസ്സി മൂന്നാമതും, 295 മില്യണ്‍ ആരാധകരുമായി ദി റോക്ക്…ഡ്വെയ്ന്‍ ജോണ്‍സണ്‍ നാലാമതും നില്‍ക്കുന്നു. ഫുട്ബോളര്‍മാരുടെ ഇന്‍സ്റ്റാ ആരാധകരുടെ എണ്ണത്തില്‍ റൊണാള്‍ഡോയും മെസ്സിയുമാണ് കൊമ്പുകോര്‍ക്കുന്നതെങ്കിലും ഇരുവരും പരസ്പരം ഫോളോ ചെയ്യുന്നില്ല എന്ന കൗതുകവും സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ സജീവമാണ്.