LogoLoginKerala

ദിലീപിന്റെ സഹോദരി ഭർത്താവിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്‌ഡ്‌

കൊച്ചി കുസാറ്റ് റോഡിലുള്ള അൽഫിയ നഗറിലെ സുരാജിന്റെ വില്ലയിലാണ് പരിശോധന നടത്തിയത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കണ്ടെത്താൻ വേണ്ടിയാണ് റെയ്ഡെന്നാണ് ക്രൈംബ്രാഞ്ച് പറഞ്ഞത് കൊച്ചി: ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. കൊച്ചി കുസാറ്റ് റോഡിലുള്ള അൽഫിയ നഗറിലെ വില്ലയിലാണ് പരിശോധന നടത്തിയത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കണ്ടെത്താൻ വേണ്ടിയാണ് റെയ്ഡെന്നാണ് ക്രൈംബ്രാഞ്ച് പറഞ്ഞത്. എന്നാൽ സുരാജിന്റെ വീട്ടിൽ നിന്നും അന്വേഷണ സംഘത്തിന് ഒന്നും കണ്ടെത്താനായില്ല. അതേസമയം വധഗൂഢാലോചന കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന് …
 

കൊച്ചി കുസാറ്റ് റോഡിലുള്ള അൽഫിയ നഗറിലെ സുരാജിന്റെ വില്ലയിലാണ് പരിശോധന നടത്തിയത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കണ്ടെത്താൻ വേണ്ടിയാണ് റെയ്‌ഡെന്നാണ് ക്രൈംബ്രാഞ്ച് പറഞ്ഞത്

കൊച്ചി: ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. കൊച്ചി കുസാറ്റ് റോഡിലുള്ള അൽഫിയ നഗറിലെ വില്ലയിലാണ് പരിശോധന നടത്തിയത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കണ്ടെത്താൻ വേണ്ടിയാണ് റെയ്‌ഡെന്നാണ് ക്രൈംബ്രാഞ്ച് പറഞ്ഞത്. എന്നാൽ സുരാജിന്റെ വീട്ടിൽ നിന്നും അന്വേഷണ സംഘത്തിന് ഒന്നും കണ്ടെത്താനായില്ല.

അതേസമയം വധഗൂഢാലോചന കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. എഫ്‌ഐആർ കെട്ടിച്ചമച്ചതാണെന്നും തെളിവുകൾ വിശ്വാസയോഗ്യമല്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു ദിലീപിന്റെ അഭിഭാഷകൻ കോടതിയെ സമീപിച്ചത്.

വധഗൂഢാലോചനക്കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. തുടരന്വേഷണം റദ്ദാക്കണം, വിചാരണ വേഗത്തിലാക്കണം തുടങ്ങി രണ്ട് ആവശ്യങ്ങളാണ് ഹർജിയിൽ ദിലീപ് മുന്നോട്ട് വച്ചിരിക്കുന്നത്. നടിയെ ആക്രമിച്ചക്കേസ് അട്ടിമറിക്കാനാണ് തുടരന്വേഷണവുമായി മുന്നോട്ട് പോകുന്നതെന്നാണ് ഹർജിയിൽ ദിലീപ് ഉയർത്തുന്ന ആരോപണം.