LogoLoginKerala

കിലോ 45 രൂപയ്ക്ക് ടൂറിസ്റ്റ് ബസ് ! ആക്രി വിലയ്ക്ക് ബസ് വിൽക്കാനൊരുങ്ങി ബസ് ഉടമ

പണം തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെ ഉദ്യോഗസ്ഥരുടെ പീഡനം താങ്ങാനാകുന്നില്ലെന്നും ഇതാണ് ബസുകൾ വിൽക്കാനുള്ള തീരുമാനത്തിലേക്ക് തന്നെ എത്തിച്ചതെന്നും റോയ്സൺ വെളിപ്പെടുത്തി കൊച്ചി : കൊച്ചിയിൽ ടൂറിസ്റ്റ് ബസ് ആക്രി വിലയ്ക്ക് തൂക്കി വിൽക്കാനൊരുങ്ങി ബസ് ഉടമ . കൊച്ചി റോയൽസ് ടൂർസ് ഉടമ റോയ്സൺ ജോസഫാണ് സമൂഹമാധ്യമങ്ങളിൽ കിലോ 45 രൂപയ്ക്ക് ടൂറിസ്റ്റ് ബസ് വിൽക്കാനൊരുങ്ങുന്നതായി പരസ്യം നൽകിയത്. ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്ന് പണം കടം വാങ്ങിയാണ് ബസുകൾ വാങ്ങിയതെന്നും കോവിഡ് നിയന്ത്രണങ്ങൾ കാരണം കടക്കെണിയിലായെന്നും റോയ്സൺ …
 

പണം തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെ ഉദ്യോഗസ്ഥരുടെ പീഡനം താങ്ങാനാകുന്നില്ലെന്നും ഇതാണ് ബസുകൾ വിൽക്കാനുള്ള തീരുമാനത്തിലേക്ക് തന്നെ എത്തിച്ചതെന്നും റോയ്‌സൺ വെളിപ്പെടുത്തി

കൊച്ചി : കൊച്ചിയിൽ ടൂറിസ്റ്റ് ബസ് ആക്രി വിലയ്ക്ക് തൂക്കി വിൽക്കാനൊരുങ്ങി ബസ് ഉടമ . കൊച്ചി റോയൽസ് ടൂർസ് ഉടമ റോയ്‌സൺ ജോസഫാണ് സമൂഹമാധ്യമങ്ങളിൽ കിലോ 45 രൂപയ്ക്ക് ടൂറിസ്റ്റ് ബസ് വിൽക്കാനൊരുങ്ങുന്നതായി പരസ്യം നൽകിയത്.

ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്ന് പണം കടം വാങ്ങിയാണ് ബസുകൾ വാങ്ങിയതെന്നും കോവിഡ് നിയന്ത്രണങ്ങൾ കാരണം കടക്കെണിയിലായെന്നും റോയ്‌സൺ പറഞ്ഞു. പണം തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെ ഉദ്യോഗസ്ഥരുടെ പീഡനം താങ്ങാനാകുന്നില്ലെന്നും ഇതാണ് ബസുകൾ വിൽക്കാനുള്ള തീരുമാനത്തിലേക്ക് തന്നെ എത്തിച്ചതെന്നും റോയ്‌സൺ വെളിപ്പെടുത്തി.

മാറിമറിയുന്ന കോവിഡ് നിയന്ത്രണങ്ങൾ ജീവിതം വഴിമുട്ടിച്ചിരിക്കുകയാണ്, വായ്പ കുടിശിക താങ്ങാനാകുന്നില്ലെന്നും ബസുടമകൾ ആത്മഹത്യയുടെ വക്കിലെത്തിയിരിക്കുകയാണെന്നും റോയ്‌സൺ പറഞ്ഞു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ 20 ബസുകളിൽ 10 ബസുകളാണ്‌ റോയ്‌സൺ ഇക്കാരണത്താൽ വിറ്റത്.