LogoLoginKerala

ട്രെന്‍ഡിംഗില്‍ നമ്പര്‍ വണ്‍; മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം ടീസര്‍ വൈറല്‍

യുട്യൂബില് റിലീസ് ചെയ്ത ടീസര്, 15 മണിക്കൂര് കൊണ്ട് 23 ലക്ഷത്തോളം പേരാണ് കണ്ടത് മമ്മൂട്ടിയെ നായകനാക്കി അമല് നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭീഷ്മപര്വ്വം. ചിത്രത്തിന്റെ ടീസര് ഇന്നലെ വൈകീട്ട് പുറത്തത്തിറങ്ങിയിരുന്നു. യുട്യൂബില് റിലീസ് ചെയ്ത ടീസര്, 15 മണിക്കൂര് കൊണ്ട് 23 ലക്ഷത്തോളം പേരാണ് കണ്ടത്. കൂടാതെ 2.61 ലക്ഷം ലൈക്കുകളും, ഒരു ലക്ഷത്തിലേറെ കമന്റുകളും വീഡിയോയ്ക്ക് കിട്ടിയിട്ടുണ്ട്. 14 വര്ഷത്തിന് ശേഷം അമല് നീരദും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്ന ചിത്രംകൂടിയാണ് ഭീഷ്മപര്വ്വം.ബിഗ്ബി ആയിരുന്നു അമല് …
 

യുട്യൂബില്‍ റിലീസ് ചെയ്ത ടീസര്‍, 15 മണിക്കൂര്‍ കൊണ്ട് 23 ലക്ഷത്തോളം പേരാണ് കണ്ടത്

മ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭീഷ്മപര്‍വ്വം. ചിത്രത്തിന്റെ ടീസര്‍ ഇന്നലെ വൈകീട്ട് പുറത്തത്തിറങ്ങിയിരുന്നു.

യുട്യൂബില്‍ റിലീസ് ചെയ്ത ടീസര്‍, 15 മണിക്കൂര്‍ കൊണ്ട് 23 ലക്ഷത്തോളം പേരാണ് കണ്ടത്. കൂടാതെ 2.61 ലക്ഷം ലൈക്കുകളും, ഒരു ലക്ഷത്തിലേറെ കമന്റുകളും വീഡിയോയ്ക്ക് കിട്ടിയിട്ടുണ്ട്.

14 വര്‍ഷത്തിന് ശേഷം അമല്‍ നീരദും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്ന
ചിത്രംകൂടിയാണ് ഭീഷ്മപര്‍വ്വം.ബിഗ്ബി ആയിരുന്നു അമല്‍ നീരദും മമ്മൂട്ടിയും ഒന്നിച്ച ആദ്യത്തെ ചിത്രം.

ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍,ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, ജിനു ജോസഫ്,നെടുമുടി വേണു,സുദേവ് നായര്‍, ലെന, കെപിഎസി ലളിത, നദിയ മൊയ്തു, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വന്‍ താരനിര തന്നെചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ചിത്രത്തിന്റെ രചന അമല്‍ നീരദും,ദേവദത്ത് ഷാജിയും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്.ആനന്ദ് സി ചന്ദ്രന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.