LogoLoginKerala

ബജാജ് ഗ്രൂപ്പ് മുൻ ചെയർമാൻ രാഹുൽ ബജാജ് അന്തരിച്ചു

40 വർഷത്തോളം ബജാജിന്റെ വൈവിധ്യവൽകരണത്തിൽ നിർണായകപങ്ക് വഹിച്ച അദ്ദേഹം 2006 മുതല് 2012വരെ രാജ്യസഭാംഗമായി പ്രവർത്തിച്ചിട്ടുണ്ട് മുംബൈ :പ്രമുഖ വ്യവസായിയും ബജാജ് ഗ്രൂപ്പ് മുൻ ചെയർമാനുമായിരുന്ന രാഹുൽ ബജാജ് (83)അന്തരിച്ചു. ന്യുമോണിയ ബാധിച്ച് പുണെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഞായറാഴ്ച നടക്കും. ദീർഘകാലമായി അർബുദ രോഗബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു . 40 വർഷത്തോളം ബജാജിന്റെ വൈവിധ്യവൽകരണത്തിൽ നിർണായകപങ്ക് വഹിച്ച അദ്ദേഹം 2006 മുതല് 2012വരെ രാജ്യസഭാംഗമായി പ്രവർത്തിച്ചിട്ടുണ്ട്. 1986ൽ ഇന്ത്യൻ എയർലൈൻസ് ചെയർമാൻ പദവി വഹിച്ചു. …
 

40 വർഷത്തോളം ബജാജിന്റെ വൈവിധ്യവൽകരണത്തിൽ നിർണായകപങ്ക് വഹിച്ച അദ്ദേഹം 2006 മുതല്‍ 2012വരെ രാജ്യസഭാംഗമായി പ്രവർത്തിച്ചിട്ടുണ്ട്

മുംബൈ :പ്രമുഖ വ്യവസായിയും ബജാജ് ഗ്രൂപ്പ് മുൻ ചെയർമാനുമായിരുന്ന രാഹുൽ ബജാജ് (83)അന്തരിച്ചു. ന്യുമോണിയ ബാധിച്ച് പുണെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഞായറാഴ്ച നടക്കും. ദീർഘകാലമായി അർബുദ രോഗബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു .

40 വർഷത്തോളം ബജാജിന്റെ വൈവിധ്യവൽകരണത്തിൽ നിർണായകപങ്ക് വഹിച്ച അദ്ദേഹം 2006 മുതല്‍ 2012വരെ രാജ്യസഭാംഗമായി പ്രവർത്തിച്ചിട്ടുണ്ട്. 1986ൽ ഇന്ത്യൻ എയർലൈൻസ് ചെയർമാൻ പദവി വഹിച്ചു. 2001ൽ പദ്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.

പരേതയായ രൂപ ബജാജ് ആണ് ഭാര്യ. രാജീവ് ബജാജ്, സഞ്ജീവ് ബജാജ്, സുനൈന എന്നിവരാണ് മക്കൾ.