LogoLoginKerala

വിജയവഴിയിൽ എടികെ; നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തി പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്

ജയത്തോടെ 26 പോയിൻ്റുമായി എടികെ പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറി പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി എടികെ മോഹൻ ബഗാൻ. ജയത്തോടെ 26 പോയിൻ്റുമായി എടികെ പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറി. ജോണി കൗകോ, ലിസ്റ്റൺ കൊളാസോ, മൻവീർ സിംഗ് എന്നിവർ എടികെയ്ക്കായി ഗോൾ നേടിയപ്പോൾ വിപി സുഹൈർ ആണ് നോർത്ത് ഈസ്റ്റിനായി ഗോൾ പട്ടികയിൽ ഇടം നേടിയത്. 17ആം മിനിട്ടിൽ സുഹൈറിലൂടെ നോർത്ത് …
 

ജയത്തോടെ 26 പോയിൻ്റുമായി എടികെ പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറി

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി എടികെ മോഹൻ ബഗാൻ. ജയത്തോടെ 26 പോയിൻ്റുമായി എടികെ പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറി. ജോണി കൗകോ, ലിസ്റ്റൺ കൊളാസോ, മൻവീർ സിംഗ് എന്നിവർ എടികെയ്ക്കായി ഗോൾ നേടിയപ്പോൾ വിപി സുഹൈർ ആണ് നോർത്ത് ഈസ്റ്റിനായി ഗോൾ പട്ടികയിൽ ഇടം നേടിയത്.

17ആം മിനിട്ടിൽ സുഹൈറിലൂടെ നോർത്ത് ഈസ്റ്റ് ആണ് ആദ്യം സ്കോർ ചെയ്തത്. എന്നാൽ അഞ്ച് മിനിട്ടുകൾക്കുള്ളിൽ എടികെ സമനില ഗോൾ നേടി. 22ആം മിനിട്ടിൽ ജോണി കൗകോയുടെ ഒരു ലോങ് റേഞ്ചർ ആണ് എടികെയെ ഒപ്പമെത്തിച്ചത്. 45ആം മിനിട്ടിൽ ലിസ്റ്റൺ കൊളാസോയിലൂടെ എടികെ ലീഡെടുത്തു. രണ്ടാം പകുതിയുടെ 52ആം മിനിട്ടിൽ മൻവീർ സിംഗ് നേടിയ ഗോളിലൂടെ എടികെ ജയം ഉറപ്പിച്ചു.

16 മത്സരങ്ങളിൽ നിന്ന് 29 പോയിൻ്റുള്ള ഹൈദരാബാദാണ് പട്ടികയിൽ ഒന്നാമത്. 14 മത്സരങ്ങളിൽ നിന്ന് 25 പോയിൻ്റുള്ള ജംഷഡ്പൂർ മൂന്നാമതും 16 മത്സരങ്ങളിൽ നിന്ന് 23 പോയിൻ്റുള്ള ബെംഗളൂരു നാലാമതും ആണ്. 14 മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്സിനും 23 പോയിൻ്റുണ്ടെങ്കിലും ഗോൾ വ്യത്യാസമാണ് ബെംഗളൂരുവിനെ തുണച്ചത്. ബ്ലാസ്റ്റേഴ്‌സ് 23 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് തുടരുന്നു.