LogoLoginKerala

തൃശൂര്‍ പുതുക്കാട് ചരക്കുതീവണ്ടി പാളം തെറ്റി; സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം താളം തെറ്റി

തൃശൂര്: ചരക്കുതീവണ്ടി പാളം തെറ്റി. തൃശൂര് പുതുക്കാടാണ് തീവണ്ടി പാളം തെറ്റിയത്. സംസ്ഥാനത്തെ ട്രെയിന് ഗതാഗതം അവതാളത്തിലായിരിക്കുകയാണ്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടേകാലോടെയാണ് പുതുക്കാട് റെയില്വേ സ്റ്റേഷന് സമീപം തെക്കേ തൊറവ് ഭാഗത്ത് അപകടമുണ്ടായത്. ഇരുമ്പനം ബി.പി.സി.എല്ലില്നിന്ന് ഇന്ധനം നിറക്കാന് പോയ ചരക്കുതീവണ്ടിയുടെ എന്ജിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്. അപകടത്തെതുടര്ന്ന് നാല് ട്രെയിനുകള് പൂര്ണമായും നാല് ട്രെയിനുകള് ഭാഗികമായും റദ്ദാക്കി.ഷൊര്ണൂര്-തിരുവനന്തപുരം വേണാട് എക്സ്പ്രസ് (16301), എറണാകുളം-ഷൊര്ണൂര് മെമു എക്സ്പ്രസ് (06018), എറണാകുളം-ഗുരുവായൂര് സ്പെഷല് എക്സ്പ്രസ് (06448 ), …
 

തൃശൂര്‍: ചരക്കുതീവണ്ടി പാളം തെറ്റി. തൃശൂര്‍ പുതുക്കാടാണ് തീവണ്ടി പാളം തെറ്റിയത്.
സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം അവതാളത്തിലായിരിക്കുകയാണ്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടേകാലോടെയാണ് പുതുക്കാട് റെയില്‍വേ സ്റ്റേഷന് സമീപം തെക്കേ തൊറവ് ഭാഗത്ത് അപകടമുണ്ടായത്. ഇരുമ്പനം ബി.പി.സി.എല്ലില്‍നിന്ന് ഇന്ധനം നിറക്കാന്‍ പോയ ചരക്കുതീവണ്ടിയുടെ എന്‍ജിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്.

അപകടത്തെതുടര്‍ന്ന് നാല് ട്രെയിനുകള്‍ പൂര്‍ണമായും നാല് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി.ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് (16301), എറണാകുളം-ഷൊര്‍ണൂര്‍ മെമു എക്‌സ്പ്രസ് (06018), എറണാകുളം-ഗുരുവായൂര്‍ സ്‌പെഷല്‍ എക്‌സ്പ്രസ് (06448 ), പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് (16792) എന്നിവയാണ് പൂര്‍ണമായും റദ്ദാക്കിയത്.ദീര്‍ഘദൂര ട്രെയിനുകളടക്കം മണിക്കൂറുകള്‍ വൈകി. ഇരുദിശയിലേക്കുമുള്ള യാത്രാ ട്രെയിനുകള്‍ വിവിധ സ്‌റ്റേഷനുകളിലും ഔട്ടറുകളിലും പിടിച്ചിട്ടു.