LogoLoginKerala

ലോഗിന്‍ കേരള വാര്‍ത്ത ഫലം കണ്ടു; പ്രതിസന്ധി നേരിടുന്ന കഴക്കൂട്ടം സൈനിക സ്‌കൂള്‍ സന്ദര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി

സമരവുമായി അധ്യാപകര് തെരുവിലറങ്ങിയത് വാര്ത്തയാക്കിയത് ലോഗിന് കേരള. മന്ത്രിയുടെ സന്ദര്ശനം ആശ്വാസമെന്ന് അധ്യാപകര് സ്വന്തം ലേഖകന് തിരുവനന്തപുരം: ലോഗിന് കേരള വാര്ത്ത ഫലം കണ്ടു. ശമ്പളപ്രതിസന്ധിയിലായ കഴക്കൂട്ടം സൈനിക സ്കൂളിലെ പ്രശ്നങ്ങള് മനസിലാക്കാന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്കുട്ടി സന്ദര്ശിച്ചു. സൈനിക സ്കൂളിലെ അധ്യാപകര് ശമ്പളം മുടങ്ങിയതിനെ തുടര്ന്ന് പ്രത്യേക്ഷ സമരവുമായി രംഗത്തെത്തിയ വാര്ത്ത ലോഗിന്കേരള വാര്ത്തയാക്കിയിരുന്നു. പിന്നാലെയാണ് മന്ത്രിയുടെ സന്ദര്ശനം. സ്കൂളുമായി ബന്ധപ്പെട്ട റിപ്പോര്ട്ട് മന്ത്രി വി ശിവന്കുട്ടി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. …
 

സമരവുമായി അധ്യാപകര്‍ തെരുവിലറങ്ങിയത് വാര്‍ത്തയാക്കിയത് ലോഗിന്‍ കേരള. മന്ത്രിയുടെ സന്ദര്‍ശനം ആശ്വാസമെന്ന് അധ്യാപകര്‍

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ലോഗിന്‍ കേരള വാര്‍ത്ത ഫലം കണ്ടു. ശമ്പളപ്രതിസന്ധിയിലായ കഴക്കൂട്ടം സൈനിക സ്‌കൂളിലെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി സന്ദര്‍ശിച്ചു. സൈനിക സ്‌കൂളിലെ അധ്യാപകര്‍ ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് പ്രത്യേക്ഷ സമരവുമായി രംഗത്തെത്തിയ വാര്‍ത്ത ലോഗിന്‍കേരള വാര്‍ത്തയാക്കിയിരുന്നു. പിന്നാലെയാണ് മന്ത്രിയുടെ സന്ദര്‍ശനം. സ്‌കൂളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് മന്ത്രി വി ശിവന്‍കുട്ടി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. സ്‌കൂളില്‍ എത്തിയ മന്ത്രിയെ പ്രിന്‍സിപ്പലും ഉദ്യോഗസ്ഥരും പിടിഎ പ്രസിഡന്റ്‌റും ചേര്‍ന്ന് സ്വീകരിച്ചു.

സംസ്ഥാനത്തെ ഏക സൈനിക സ്‌കൂള്‍ ആയ കഴക്കൂട്ടം സൈനിക സ്‌കൂള്‍ കടുത്ത പ്രതിസന്ധിയില്‍ ആണ്. ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ കഴിയാതെ സ്‌കൂള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്.

ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായിരുന്ന വികെ കൃഷ്ണമേനോന്റെ ശ്രമഫലമായാണ് കഴക്കൂട്ടം സൈനിക സ്‌കൂള്‍ നിലവില്‍ വന്നത്. സ്‌കൂളിനുള്ള കേന്ദ്ര സഹായം വര്‍ഷം ഒന്നേകാല്‍ കോടിക്ക് താഴെയാണ്. കുട്ടികളുടെ ഫീസ് ആണ് പിന്നെയുള്ള വരുമാനം.1986-87 ല്‍ 7500 രൂപ ഫീസ് ഇന്ന് 79,000 രൂപ ആണ്. ലഭിച്ചു വന്നിരുന്ന കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് നിലച്ചിരിക്കുകയാണ്.സ്‌കൂളില്‍ പഠിക്കുന്ന 605 കുട്ടികളില്‍ 67 % വും മലയാളികളാണ്.

ഭാവി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ധാരണപത്രം ഒപ്പുവെക്കണമെന്ന് സൈനിക സ്‌കൂള്‍ അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ജീവനക്കാരുടെ പെന്‍ഷന്‍ ബാധ്യത ഏറ്റെടുക്കുക, പാവപ്പെട്ട കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ് തുക കൂട്ടുക എന്നിവ അംഗീകരിച്ചാല്‍ സര്‍ക്കാരിന് വരുന്ന ചെലവ് പ്രതിവര്‍ഷം ആറു കോടി രൂപയാണ്. ഈ വര്‍ഷം ആറു കോടി രൂപ ലഭ്യമാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സൈനിക സ്‌കൂള്‍ കത്ത് നല്‍കിയിട്ടുണ്ട്. ഇക്കാര്യം പരിഗണിക്കാമെന്നു മന്ത്രി അറിയിച്ചു.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സ്‌കൂളിനെ സഹായിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ചില നടപടികള്‍ ആരംഭിച്ചിരുന്നു. വിഷയം സര്‍ക്കാരിന്റെ സജീവ പരിഗണയിലാണ് എന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. പ്രിന്‍സിപ്പല്‍, അധ്യാപകര്‍, പി ടി എ ഭാരവാഹികള്‍ തുടങ്ങിയവരുമായി മന്ത്രി ചര്‍ച്ച നടത്തി. എം എല്‍ എ കടകമ്പള്ളി സുരേന്ദ്രനും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.