LogoLoginKerala

കേരളമോ യുപിയോ മികച്ച സംസ്ഥാനം; മുഖ്യമന്ത്രിമാരുടെ ഏറ്റുമുട്ടലിന് പിന്നാലെ ട്വിറ്ററില്‍ ആരാധകരുടെ കൊമ്പുകോര്‍ക്കല്‍

യോഗിയ്ക്കും പിണറായിയ്ക്കും സോഷ്യല്മീഡിയയില് പൊങ്കാല; ട്രോളിയും വിമര്ശിച്ചും പിന്തുണച്ചും മറ്റുചിലര് എം.എസ് തിരുവനന്തപുരം: സൂക്ഷിച്ച് വോട്ട് ചെയ്തില്ലെങ്കില് യുപി കേരളം പോലെയാകുമെന്ന് ഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപി കേരളം പോലെയായാല് അവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയരും. മികച്ച വിദ്യാഭ്യാസവും ആരോഗ്യ സംവിധാനങ്ങളും ഉണ്ടാകും. മതത്തിന്റെയും ജാതിയുടെയും പേരില് ആരും കൊല്ലപ്പെടില്ല. യുപിയിലെ ജനങ്ങളും അതായിരിയ്ക്കും ആഗ്രഹിയ്ക്കുന്നതെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ട്വിറ്ററില് ഇംഗ്ലീഷിലും മലയാളത്തിലുമായിരുന്നുപിണറായിയുടെ മറുപടി. തുടക്കമിട്ടത് ഇരു മുഖ്യമന്ത്രിമാരും രാഷ്ട്രീയ …
 

യോഗിയ്ക്കും പിണറായിയ്ക്കും സോഷ്യല്‍മീഡിയയില്‍ പൊങ്കാല; ട്രോളിയും വിമര്‍ശിച്ചും പിന്തുണച്ചും മറ്റുചിലര്‍

എം.എസ്

തിരുവനന്തപുരം: സൂക്ഷിച്ച് വോട്ട് ചെയ്തില്ലെങ്കില്‍ യുപി കേരളം പോലെയാകുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപി കേരളം പോലെയായാല്‍ അവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയരും. മികച്ച വിദ്യാഭ്യാസവും ആരോഗ്യ സംവിധാനങ്ങളും ഉണ്ടാകും. മതത്തിന്റെയും ജാതിയുടെയും പേരില്‍ ആരും കൊല്ലപ്പെടില്ല. യുപിയിലെ ജനങ്ങളും അതായിരിയ്ക്കും ആഗ്രഹിയ്ക്കുന്നതെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ട്വിറ്ററില്‍ ഇംഗ്ലീഷിലും മലയാളത്തിലുമായിരുന്നുപിണറായിയുടെ മറുപടി.

തുടക്കമിട്ടത് ഇരു മുഖ്യമന്ത്രിമാരും രാഷ്ട്രീയ നേതാക്കളുമായിരുന്നെങ്കില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൊമ്പുകോര്‍ക്കുന്നത് ഇരുവരുടെയും ആരാധകരാണ്. വിവാദത്തിന് തിരികൊളുത്തിയ യുപി മുഖ്യന് തന്നെയാണ് തലങ്ങും വിലങ്ങും പൊങ്കാല. യു പി കേരളം പോലെയായാല്‍ ബലാത്സംഗം തുടര്‍ക്കഥയാകില്ല എന്ന് ചിലര്‍. മറ്റ് ചിലര്‍ യോഗി കണ്ടം വഴിയോടി എന്ന് കളിയാക്കി പ്രതീകാത്മക ചിത്രങ്ങള്‍ പങ്കുവെച്ച് രോഷം പ്രകടിപ്പിച്ചു.

കേരളമോ യുപിയോ മികച്ച സംസ്ഥാനം; മുഖ്യമന്ത്രിമാരുടെ ഏറ്റുമുട്ടലിന് പിന്നാലെ ട്വിറ്ററില്‍ ആരാധകരുടെ കൊമ്പുകോര്‍ക്കല്‍

സിംഹത്തിന്റെ മൂക്കിലേക്ക് മൂക്കില്‍പൊടി വിതറരുത്. സംസ്ഥാനങ്ങളുടെ വികസന സൂചികയുടെ ഗ്രാഫ് പങ്കുവെച്ചായിരുന്നു ഈ അഭിപ്രായ പ്രകടനം. ബീഫ് വിവാദം ഉയര്‍ത്തിയും പ്രതികരണം. യോഗിക്കെതിരെ പിണറായി ആരാധകരുടെ ട്രോളുകളും കണക്കിന്. ലാലേട്ടന്റെ സിനിമ ഡയലോഗുകളും പരിഹാസത്തില്‍ ഇടംപിടിച്ചു. യോഗിക്ക് ഹിന്ദിയില്‍ മറുപടി പൂശിയതിന് പിണറായിക്ക് അഭിനന്ദനവും ഇതിനിടിയിലുണ്ട്.

കേരളമോ യുപിയോ മികച്ച സംസ്ഥാനം; മുഖ്യമന്ത്രിമാരുടെ ഏറ്റുമുട്ടലിന് പിന്നാലെ ട്വിറ്ററില്‍ ആരാധകരുടെ കൊമ്പുകോര്‍ക്കല്‍

യോഗി ആരാധകരും വെറുതെയിരുന്നില്ല. കേരളത്തില്‍ മികച്ച ചികിത്സ രംഗമെന്ന് അവകാശപ്പെട്ട ശേഷം ചികിത്സയ്ക്ക് അമേരിക്കയിലേക്ക് പറന്ന മുഖ്യമന്ത്രിയെ വിമര്‍ശിച്ചായിരുന്നു ഹിന്ദിയിലടക്കം വിമര്‍ശനങ്ങള്‍ക്ക് തുടക്കം. സംസ്ഥാനത്തിന് പുറത്ത് വിദ്യാഭ്യാസത്തിനും ജോലിയ്ക്കുമായി ആളുകള്‍ പോകുന്നതിനെയും ഒരു കൂട്ടര്‍ കളിയാക്കി. പിന്നീടങ്ങോട്ട് മന്ത്രി വി ശിവന്‍കുട്ടിയുടെ നിയമസഭയിലെ
താണ്ഡവവും, ആലപ്പുഴയിലെ ഇരട്ടക്കൊലപാതകവും, അട്ടപ്പാടിയിലെ
മധുവിന്റെ മരണവും അടക്കം സകലതും യോഗി ആരാധകര്‍ കുത്തിപ്പൊക്കി.
പിണറായിയെ ട്രോളാനും ചിലരെത്തി. കൂട്ടത്തില്‍ ചില മലയാളികളും.
പിണറായി ഹിന്ദി ഭാഷയിലെ അഭ്യാസം നിര്‍ത്താന്‍ പറഞ്ഞുള്ള
മലയാള ട്രോളുകളും പ്രത്യക്ഷപ്പെട്ടു.

സോഷ്യല്‍ മീഡിയയില്‍ ഇരു മുഖ്യമന്ത്രിമാര്‍ക്കെതിരെ ഒരു വശത്ത്
പിന്തുണയും മറുവശത്ത് പൊങ്കാലയും തുടരുകയാണ്. കണക്കിന് പരിഹാസം നിറഞ്ഞതോടെ യോഗിയും പിണറായിയും തല്‍ക്കാലും സോഷ്യല്‍ മീഡിയയിലെ ഏറ്റുമുട്ടല്‍ അവസാനിപ്പിച്ചിട്ടുണ്ട്.