LogoLoginKerala

മൂന്നാം ഏകദിനത്തിൽ 96 റൺസിന്റെ തകർപ്പൻ ജയം; വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ

111 പന്തില് നിന്ന് ഒമ്പത് ഫോറടക്കം 80 റണ്സെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യന് നിരയിലെ ടോപ് സ്കോറര് അഹമ്മദാബാദ്: വെസ്റ്റിൻഡീസിനെതിരായ അവസാന ഏകദിനത്തില് 96 റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ. 266 റണ്സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റ് ഇന്ഡീസ് 37.1 ഓവറില് 169ന് എല്ലാവരും പുറത്തായി. ഇതോടെ പുതിയ നായകൻ രോഹിത് ശർമ്മക്ക് കീഴിൽ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. 18 പന്തില് നിന്ന് മൂന്ന് സിക്സും മൂന്ന് ഫോറുമടക്കം 36 റണ്സെടുത്ത ഒഡീന് സ്മിത്താണ് …
 

111 പന്തില്‍ നിന്ന് ഒമ്പത് ഫോറടക്കം 80 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍

അഹമ്മദാബാദ്: വെസ്റ്റിൻഡീസിനെതിരായ അവസാന ഏകദിനത്തില്‍ 96 റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ. 266 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 37.1 ഓവറില്‍ 169ന് എല്ലാവരും പുറത്തായി. ഇതോടെ പുതിയ നായകൻ രോഹിത് ശർമ്മക്ക് കീഴിൽ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി.

18 പന്തില്‍ നിന്ന് മൂന്ന് സിക്‌സും മൂന്ന് ഫോറുമടക്കം 36 റണ്‍സെടുത്ത ഒഡീന്‍ സ്മിത്താണ് വിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍. വിൻഡീസ് ക്യാപ്റ്റന്‍ നിക്കോളാസ് പൂരൻ 39 പന്തില്‍ നിന്ന് 34 റണ്‍സെടുത്തു പുറത്തായി. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ദീപക് ചാഹര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തകർച്ചയോടെയാണ് തുടങ്ങിയത്. തുടർന്ന് മധ്യനിര ഇന്ത്യയ്ക്ക് രക്ഷയായപ്പോള്‍ 266 റണ്‍സ് വിജയലക്ഷ്യമാണ് ടീം വെസ്റ്റിന്‍ഡീസിന് മുന്നില്‍ വെച്ചത്. 111 പന്തില്‍ നിന്ന് ഒമ്പത് ഫോറടക്കം 80 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. പന്ത് 54 പന്തില്‍ നിന്ന് ഒരു സിക്‌സും ആറ് ഫോറുമടക്കം 56 റണ്‍സെടുത്ത് പുറത്തായി. പൂജ്യത്തിനു പുറത്തായ വിരാട് കോഹ്ലി ഒരിക്കൽ കൂടി നിരാശപ്പെടുത്തി. വിന്‍ഡീസിനായി ജേസണ്‍ ഹോള്‍ഡര്‍ മൂന്നും അല്‍സാരി ജോസഫ്, ഹെയ്ഡന്‍ വാല്‍ഷ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.