LogoLoginKerala

1000 ഏകദിനങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ത്യ; ഏകദിന റെക്കോര്‍ഡുകളുടെ ചരിത്രം

ന്യുഡല്ഹി: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില് വെച്ച് നടന്ന ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ ആയിരാമത്തെ ഏകദിനത്തില് ഇന്ത്യന് ടീമിന് ആധികാരികമായ ജയം. ആതിഥേയരായ ഇന്ത്യ സന്ദര്ശകരായ വെസ്റ്റ് ഇന്ഡീസിനെ ആറ് വിക്കറ്റിന് തോല്പ്പിച്ചാണ് പുതിയ നായകന് രോഹിത് ശര്മ്മക്ക് കീഴില് ആധികാരിക വിജയം സ്വന്തമാക്കിയത്. ആദ്യ ഏകദിനത്തിലെ വിജയത്തോടു കൂടി 1000 ഏകദിനങ്ങള് പൂര്ത്തിയാക്കിയ ഇന്ത്യ ഇതുവരെ 519 മത്സരങ്ങളില് വിജയിക്കുകയും 431 തോല്വികള് ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്. ഒമ്പത് മത്സരങ്ങള് സമനിലയില്(ശേല) അവസാനിച്ചപ്പോള് 41 മത്സരങ്ങള് ഫലം …
 

ന്യുഡല്‍ഹി: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആയിരാമത്തെ ഏകദിനത്തില്‍ ഇന്ത്യന്‍ ടീമിന് ആധികാരികമായ ജയം. ആതിഥേയരായ ഇന്ത്യ സന്ദര്‍ശകരായ വെസ്റ്റ് ഇന്‍ഡീസിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് പുതിയ നായകന്‍ രോഹിത് ശര്‍മ്മക്ക് കീഴില്‍ ആധികാരിക വിജയം സ്വന്തമാക്കിയത്.

ആദ്യ ഏകദിനത്തിലെ വിജയത്തോടു കൂടി 1000 ഏകദിനങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യ ഇതുവരെ 519 മത്സരങ്ങളില്‍ വിജയിക്കുകയും 431 തോല്‍വികള്‍ ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്. ഒമ്പത് മത്സരങ്ങള്‍ സമനിലയില്‍(ശേല) അവസാനിച്ചപ്പോള്‍ 41 മത്സരങ്ങള്‍ ഫലം കാണാതെ പോയി. 1000 ഏകദിനങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ടീം ആണ് ഇന്ത്യ. 958 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തും 936 മത്സരങ്ങള്‍ കളിച്ചിട്ടുള്ള പാകിസ്ഥാന്‍ മൂന്നാം സ്ഥാനത്തുമാണ്.

ഇന്ത്യയുടെ ഏകദിന തേരോട്ടത്തിന്റെ നാള്‍ വഴികള്‍ നോക്കുകയാണെങ്കില്‍ 1974-ല്‍ അജിത് വഡേക്കറുടെ ടീം മുതല്‍ 2022-ല്‍ കെഎല്‍ രാഹുല്‍ നയിച്ച ടീം വരെ എത്തി നില്‍ക്കുന്നു. ഈ ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമിന്റെ ചില റെക്കോര്‍ഡുകളിലേക്കു ഇനി നമുക്കൊന്നു നോക്കാം

 

1. ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ – 2011 ഡിസംബര്‍ 8ന് ഇന്‍ഡോറില്‍ നടന്ന മത്സരത്തില്‍ 50 ഓവറില്‍ 418/5

2. ഏറ്റവും കുറഞ്ഞ സ്‌കോര്‍ – 2000 ഒക്ടോബര്‍ 29ന് ഷാര്‍ജയില്‍ നടന്ന മത്സരത്തില്‍ 26.3 ഓവറില്‍ 54 റണ്‍സിന് ഓള്‍ ഔട്ട്

3. ഏറ്റവും വലിയ വിജയം – 2007 മാര്‍ച്ച് 19 ന് പോര്‍ട്ട് ഓഫ് സ്പെയിനില്‍ വെച്ച് ബെര്‍മുഡയ്ക്കെതിരെ 257 റണ്‍സിന് നേടിയ വിജയം

4. ഏറ്റവും ചെറിയ വിജയങ്ങള്‍

– 1990 മാര്‍ച്ച് 6 ന് വെല്ലിംഗ്ടണില്‍ ന്യൂസിലന്‍ഡിനെതിരെ 1 റണ്ണിന്

– 1993 ജൂലായ് 25ന് കൊളംബോയില്‍ (ആര്‍പിഎസ്) ശ്രീലങ്കയ്ക്കെതിരെ 1 റണ്ണിന്

– 2010 ഫെബ്രുവരി 21ന് ജയ്പൂരില്‍ വെച്ച് സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഒരു റണ്ണിന്

– 2011 ജനുവരി 15ന് ജോഹന്നാസ്ബര്‍ഗില്‍ വെച്ച് സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ 1 റണ്ണിന്

വ്യക്തിഗത നാഴികക്കല്ലുകള്‍

ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ – സച്ചിന്‍ ടെണ്ടുല്‍ക്കര്‍ – 463
ഏറ്റവും കൂടുതല്‍ റണ്‍സ് – സച്ചിന്‍ ടെണ്ടുല്‍ക്കര്‍ – 18,426 റണ്‍സ്
ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ – രോഹിത് ശര്‍മ്മ – 264, 2014 നവംബര്‍ 13 ന് കൊല്‍ക്കത്തയില്‍ വെച്ച്
ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ – സച്ചിന്‍ ടെണ്ടുല്‍ക്കര്‍ – 49
ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറികള്‍ – സച്ചിന്‍ ടെണ്ടുല്‍ക്കര്‍ – 96
ഏറ്റവും കൂടുതല്‍ ഡക്കുകള്‍ (പൂജ്യം) – സച്ചിന്‍ ടെണ്ടുല്‍ക്കര്‍ – 20
ഒരു പരമ്പരയിലെ ഏറ്റവും കൂടുതല്‍ റണ്‍സ് – സച്ചിന്‍ ടെണ്ടുല്‍ക്കര്‍ – 673, 2003ലെ ലോകകപ്പ്
ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് – സഹീര്‍ ഖാന്‍ – 290.0, 2000 ഡിസംബര്‍ 8ന് ജോധ്പൂരില്‍
ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ – അനില്‍ കുംബ്ലെ – 334 വിക്കറ്റുകള്‍
മികച്ച ബൗളിംഗ് പ്രകടനം – സ്റ്റുവര്‍ട്ട് ബിന്നി – 6/4, മിര്‍പൂരില്‍ 2014 ജൂണ്‍ 17ന്
ഒരു പരമ്പരയിലെ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ – സഹീര്‍ ഖാന്‍ – 21 വിക്കറ്റുകള്‍, ലോകകപ്പ് 2011
ഏറ്റവുമധികം റണ്‍സ് വഴങ്ങിയത് – ഭുവനേശ്വര്‍ കുമാര്‍ 1/106, മുംബൈയില്‍ 2015 ഒക്ടോബര്‍ 25ന്
ഏറ്റവും കൂടുതല്‍ പുറത്താക്കലുകള്‍ നടത്തിയ വിക്കറ്റ് കീപ്പര്‍ – എംഎസ് ധോണി – 438 (318 ക്യാച്ചുകള്‍, 120 സ്റ്റംപിങ്ങുകള്‍)
ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പുറത്താക്കലുകള്‍- എംഎസ് ധോണി – 6 ( 5 ക്യാച്ചുകള്‍, 1 സ്റ്റംപിംഗ്), 2007 സെപ്റ്റംബര്‍ 2-ന് ലീഡ്സില്‍ ഇംഗ്ലണ്ടിനെതിരെ
ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ പുറത്താക്കലുകള്‍ നടത്തിയ വിക്കറ്റ് കീപ്പര്‍- എംഎസ് ധോണി – 21 (19 ക്യാച്ചുകള്‍, 2 സ്റ്റംപിങ്ങുകള്‍) – കോമണ്‍വെല്‍ത്ത് ബാങ്ക് സീരീസ് (ഓസ്ട്രേലിയ, ഇന്ത്യ, ഓസ്ട്രേലിയയില്‍ ശ്രീലങ്ക), 2007/08
ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ – എം അസ്ഹറുദ്ദീന്‍ – 156 ക്യാച്ചുകള്‍
ഒരു പരമ്പരയിലെ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ – വി വി എസ് ലക്ഷ്മണ്‍ – 12 – വി ബി സീരീസ് (ഓസ്ട്രേലിയ, ഇന്ത്യ, സിംബാബ്വെ), 2003/04

ഏറ്റവും മികച്ച ബാറ്റിംഗ് കൂട്ടുകെട്ട്
1. 258- സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും കെനിയയ്ക്കെതിരെ പാര്‍ളില്‍ (ദക്ഷിണാഫ്രിക്ക), ഒക്ടോബര്‍ 24, 2001

2. 331 – സച്ചിന്‍ ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും ന്യൂസിലന്‍ഡിനെതിരെ ഹൈദരാബാദില്‍ (ഡെക്കാന്‍), നവംബര്‍ 8, 1993

3. 237- രാഹുല്‍ ദ്രാവിഡും സച്ചിന്‍ ടെണ്ടുല്‍ക്കറും കെനിയയ്‌ക്കെതിരെ ബ്രിസ്റ്റോളില്‍, മെയ് 23, 1999 4

4. 275- എം അസറുദ്ദീനും അജയ് ജഡേജയും സിംബാബ്വെയ്തിരെ കട്ടക്കില്‍, ഏപ്രില്‍ 9, 1998 5

5. 223 – എം അസ്ഹറുദ്ദീന്‍, അജയ് ജഡേജയും ശ്രീലങ്കയ്ക്കെതിരെ കൊളംബോയില്‍ 1997 ഓഗസ്റ്റ് 17

6.160- അമ്പാട്ടി റായിഡുവും സ്റ്റുവര്‍ട്ട് ബിന്നിയും സിംബാബ്വെയ്ക്കെതിരെ ഹരാരെയില്‍, ജൂലൈ 10, 2015

7.125- മഹേന്ദ്ര സിംഗ് ധോണിയും രവിചന്ദ്രന്‍ അശ്വിനും പാകിസ്ഥാനെതിരെ ചെന്നൈയില്‍ ഡിസംബര്‍ 30, 2012

8.100- മഹേന്ദ്ര സിംഗ് ധോണിയും ഭുവനേശ്വര്‍ കുമാറും ശ്രീലങ്കയ്ക്കെതിരെ പല്ലേക്കെലെയില്‍ ആഗസ്റ്റ് 24, 2017

9.126- കപില്‍ ദേവും സയ്യിദ് കിര്‍മ്മാനിയും സിംബാബ്വെയ്‌ക്കെതിരെ ടേണ്‍ബ്രിഡ്ജ് വെല്‍സില്‍ ജൂണ്‍ 18, 1983

10. 64- ഹര്‍ഭജന്‍ സിങും എല്‍ ബാലാജിയും ഇംഗ്ലണ്ടിനെതിരെ ദ ഓവലില്‍ സെപ്റ്റംബര്‍ 3 2004

ഏറ്റവും മികച്ച കൂട്ടുകെട്ട്: 1999 നവംബര്‍ 8-ന് ഹൈദരാബാദില്‍ (ഡെക്കാന്‍) ന്യൂസിലന്‍ഡിനെതിരെ രണ്ടാം വിക്കറ്റില്‍331 റണ്‍സ്

ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ – മഹേന്ദ്ര സിംഗ് ധോണി – 200 (110 ജയം, 75 തോല്‍വി, 5 സമനില, 11 ഫലമില്ല).

ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ അജിത് വഡേക്കര്‍ മുതല്‍ കെ ല്‍രാഹുല്‍ വരെ 26 പേരാണ് ഇന്നുവരെ ഇന്ത്യയെ ഏകദിനത്തില്‍ നയിച്ചിട്ടുള്ളത്. അവരാരൊക്കെ എന്ന് നോക്കാം

അജിത് വഡേക്കര്‍ (19741974) 2 മത്സരങ്ങള്‍ – രണ്ടും തോറ്റു
എസ് വെങ്കട്ട്രാഘവന്‍ (19751979) 7 മത്സരങ്ങള്‍ – ഒരു ജയം, ആറ് തോല്‍വി
ബിഷന്‍ സിംഗ് ബേദി (197678) 4 മത്സരങ്ങള്‍ – ഒന്ന് ജയിച്ചു, മൂന്ന് തോല്‍വി
സുനില്‍ മനോഹര്‍ ഗവാസ്‌കര്‍ – (198085) 37 മത്സരങ്ങള്‍ – 14 ജയം, 21 തോല്‍വി, 2 ഫലമില്ല
ജിആര്‍ വിശ്വനാഥ് (19811981 ) 1 മത്സരം – ഒന്ന് തോറ്റു
എന്‍ കപില്‍ ദേവ് ( 198287) 74 മത്സരങ്ങള്‍ – 39 ജയം, 33 തോല്‍വി, 2 ഫലമില്ല
സയ്യിദ് കിര്‍മാണി (198383) 1 മത്സരം, 1 തോല്‍വി
മൊഹീന്ദര്‍ അമര്‍നാഥ് (198484) 1 മത്സരം – ഫലമില്ല
രവി ശാസ്ത്രി (19871991) 11 മത്സരങ്ങള്‍ – 4 ജയം, 7 തോല്‍വി
ദിലീപ് വെങ്‌സര്‍ക്കര്‍ (19871989) 18 മത്സരങ്ങള്‍ – 8 ജയം, 10 തോല്‍വി
കെ ശ്രീകാന്ത് (19891989) 13 മത്സരങ്ങള്‍ – 4 ജയം, 8 തോല്‍വി, 1 ഫലമില്ല
എം അസ്ഹറുദ്ദീന്‍ (19901999) 174 മത്സരങ്ങള്‍ – 90 ജയം, 76 തോല്‍വി, 2 സമനില, 6 ഫലമില്ല
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ( 19962000) 73 മത്സരങ്ങള്‍ – 23 ജയം, 43 തോല്‍വി, 1 സമനില, 6 ഫലമില്ല
അജയ് ജഡേജ (1998 1999) 13 മത്സരങ്ങള്‍- 8 ജയം, 5 തോല്‍വി
സൗരവ് ഗാംഗുലി (19992005) 146 മത്സരങ്ങള്‍ – 76 ജയം, 65 തോല്‍വി, 5 ഫലമില്ല
രാഹുല്‍ ദ്രാവിഡ് (20002007) 79 മത്സരങ്ങള്‍ – 42 ജയം, 33 തോല്‍വി, 4 ഫലമില്ല
അനില്‍ കുംബ്ലെ ( 2002 2002) 1 മത്സരം- 1 ജയം
വീരേന്ദര്‍ സേവാഗ് ( 20032012) 12 മത്സരങ്ങള്‍, 7 ജയം, 5 തോല്‍വി
എംഎസ് ധോണി (20072018) 200 മത്സരങ്ങള്‍ – 110 ജയം, 74 തോല്‍വി, 5 സമനില, 11 ഫലമില്ല
സുരേഷ് റെയ്ന (2014 2010) 12 മത്സരങ്ങള്‍ – 6 ജയം, 5 തോല്‍വി, 1 ഫലമില്ല
ഗൗതം ഗംഭീര്‍ (20102011) 6 മത്സരങ്ങള്‍ – 6 വിജയം
വിരാട് കോഹ്ലി (20132021) 95 മത്സരങ്ങള്‍ – 65 ജയം, 27 തോല്‍വി, 1 സമനില, 2 ഫലമില്ല
അജിങ്ക്യ രഹാനെ (20152015) 3 മത്സരങ്ങള്‍ – 3 ജയം
രോഹിത് ശര്‍മ്മ (20172019) 10 മത്സരങ്ങള്‍ – 8 ജയം, 2 തോല്‍വി
ശിഖര്‍ ധവാന്‍ (20212021) 3 മത്സരങ്ങള്‍, 2 ജയം 1 തോല്‍വി
കെഎല്‍ രാഹുല്‍ (20222022) 3 മത്സരങ്ങള്‍ – 3 തോല്‍വി.