LogoLoginKerala

വാവ സുരേഷിൻ്റെ ആരോഗ്യനില മെച്ചപ്പെട്ടു ; തലച്ചോറിൻ്റെ പ്രവർത്തനം സാധാരണ നിലയിലേയ്ക്ക്

തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് സുരേഷിനെ മുറിയിലേക്ക് മാറ്റി കോട്ടയം : പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷിൻ്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. തലച്ചോറിൻ്റെ പ്രവർത്തനം സാധാരണ അവസ്ഥയിൽ എത്തി. തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് സുരേഷിനെ മുറിയിലേക്ക് മാറ്റി. മസിലുകളുടെ ശേഷി നഷ്ടമായത് വലിയ ആശങ്കയ്ക്ക് വഴിയൊരുക്കിയിരുന്നു. എന്നാൽ മസിലുകളുടെ ശേഷി പൂർണമായും അദ്ദേഹത്തിന് തിരിച്ചുകിട്ടി. വാവ സുരേഷിന് വൈകാതെ എഴുനേറ്റു നടക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഡോക്ടേഴ്സ്. സ്വയം എഴുനേറ്റ് ഇരിക്കുവാനും കാര്യങ്ങൾ ഓർമിച്ചെടുക്കുവാനും വാവ സുരേഷിന് കഴിയുന്നതായി …
 

തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് സുരേഷിനെ മുറിയിലേക്ക് മാറ്റി

കോട്ടയം : പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷിൻ്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. തലച്ചോറിൻ്റെ പ്രവർത്തനം സാധാരണ അവസ്ഥയിൽ എത്തി. തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് സുരേഷിനെ മുറിയിലേക്ക് മാറ്റി.

മസിലുകളുടെ ശേഷി നഷ്ടമായത് വലിയ ആശങ്കയ്ക്ക് വഴിയൊരുക്കിയിരുന്നു. എന്നാൽ മസിലുകളുടെ ശേഷി പൂർണമായും അദ്ദേഹത്തിന് തിരിച്ചുകിട്ടി. വാവ സുരേഷിന് വൈകാതെ എഴുനേറ്റു നടക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഡോക്ടേഴ്‌സ്.

സ്വയം എഴുനേറ്റ് ഇരിക്കുവാനും കാര്യങ്ങൾ ഓർമിച്ചെടുക്കുവാനും വാവ സുരേഷിന് കഴിയുന്നതായി കഴിഞ്ഞ ദിവസം ഡോക്ടേഴ്സ് പറഞ്ഞിരുന്നു. നല്ല രീതിയിൽ സംസാരിക്കുവാനും വാവ സുരേഷിന് കഴിയുന്നുണ്ട്. ചെറിയ തരത്തിലുള്ള ഭക്ഷണം കഴിഞ്ഞ ദിവസം മുതൽ അദ്ദേഹത്തിന് നൽകി തുടങ്ങി.