LogoLoginKerala

സര്‍ക്കാര്‍ സ്വര്‍ണക്കടത്തുകാരെ പേടിച്ച് ഭരിക്കുന്നു; മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ കേന്ദ്രം; കേസ് അട്ടിമറിക്കാന്‍ സി.പി.എം. ബി.ജെ.പി അവിശുദ്ധ കൂട്ട്‌കെട്ട് നടന്നെന്ന് വി.ഡി സതീശന്‍

കൊച്ചി: എല്ലാ അഴിമതികളുടേയും കേന്ദ്രമാണ് മുഖ്യമന്ത്രിയുടെ ഓഫീസെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഒരു യോഗ്യതയുമില്ലാത്ത ഒരാളെ ഉന്നത സ്ഥാനത്ത് ഇരുത്തി. എത്രലക്ഷം രൂപയാണ് അവര്ക്ക് ശമ്പളം നല്കിയത്. തൊഴിലില്ലാതെ യുവാക്കള് ശയനപ്രദര്ശനം നടത്തിയ നാട്ടിലാണ് നിയമവിരുദ്ധ പ്രവര്ത്തനങ്ങള് നടന്നതെന്നും വി.ഡി സതീശന് മാധ്യമങ്ങളോട് പ്രതികരിക്കുന്നു. യുണിടാക്കുമായുള്ള ഇടപാടില് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. 20 കോടിയില് ലൈഫ് മിഷന് ഫണ്ടില് നിന്ന് 9 കോടിയാണ് കമ്മീഷന് നല്കിയത്. കേന്ദ്ര ഏജന്സികളുടെ അന്വേഷണം ഒരു സുപ്രഭാതത്തില് പൂര്ത്തിയാക്കി. അത് …
 

കൊച്ചി: എല്ലാ അഴിമതികളുടേയും കേന്ദ്രമാണ് മുഖ്യമന്ത്രിയുടെ ഓഫീസെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഒരു യോഗ്യതയുമില്ലാത്ത ഒരാളെ ഉന്നത സ്ഥാനത്ത് ഇരുത്തി. എത്രലക്ഷം രൂപയാണ് അവര്‍ക്ക് ശമ്പളം നല്‍കിയത്. തൊഴിലില്ലാതെ യുവാക്കള്‍ ശയനപ്രദര്‍ശനം നടത്തിയ നാട്ടിലാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നതെന്നും വി.ഡി സതീശന്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നു.

യുണിടാക്കുമായുള്ള ഇടപാടില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. 20 കോടിയില്‍ ലൈഫ് മിഷന്‍ ഫണ്ടില്‍ നിന്ന് 9 കോടിയാണ് കമ്മീഷന്‍ നല്‍കിയത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഒരു സുപ്രഭാതത്തില്‍ പൂര്‍ത്തിയാക്കി. അത് ഗൂഡാലോചനയുടെ ഭാഗമാണ്.

രാഷ്ട്രീയമായ ഇടനിലക്കാര്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരിന് ഇടയില്‍ നിന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. ബി.ജെ.പി സി.പി.എം കൂട്ട്‌കെട്ടിന്റെ ഭാഗമായിട്ടാണ് ഇത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വിശുദ്ധ രാഷ്്ട്രീയ കൂട്ടുകെട്ടിന്റെ ഭാഗമായിട്ടാണ് ഇതെന്നും വി.ഡി സതീശന്‍ വ്യക്തമാക്കുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ കള്ളക്കടത്ത് കേസിലെ പ്രതികളെ ഭയന്നാണ് ജീവിക്കുന്നത്. സ്വര്‍ണക്കടത്തില്‍ കൂട്ട് നിന്ന ആള്‍, ലൈഫ് മിഷനില്‍ കമ്മീഷന്‍ പറ്റിയ ആള്‍, അതിനുപരി മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ കൂടിയാണ് ഈ കള്ളക്കടത്തിന് ഒത്താശ ചെയ്തത്. അദ്ദേഹം ഇപ്പോഴും സര്‍വീസില്‍ തുടരുകയാണ്. ജലിലിന്റെ പേരുകള്‍ പറഞ്ഞിട്ടില്ലെങ്കിലും ഇനിയും അഭിമുഖം പുറത്ത് വരേണ്ടതുണ്ട്. കാത്തിരിക്കാമെന്നും വി.ഡി സതീശന്‍ വ്യക്തമാക്കുന്നു.

ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്നത് നാണം കെട്ടകഥയാണ്. ഈന്തപ്പഴം, വിശുദ്ധഗ്രസന്ഥം എന്നിവയിലൂടെ നടത്തിയത് കള്ളക്കടത്ത് തന്നെയാണ്. ഇതിലെ കണ്ണികള്‍ ആരെല്ലാമെന്ന വിവരങ്ങള്‍ പുറത്ത് വരട്ടെയെന്നും വി.ഡി സതീശന്‍ വ്യക്തമാക്കുന്നു. രാഷട്രീയമായ ഇടപാടുകള്‍ കൊണ്ടാണ് ഇവരൊക്കെ രക്ഷപ്പെട്ടത്.

വടക്കന്‍ പരവൂറിലെ ആത്മഹത്യ സര്‍ക്കാര്‍ വീഴ്ചയാണ്. ലൈഫ് മിഷന്‍ പദ്ധതിക്ക് ഇന്നും തീര്‍പ്പായിട്ടില്ല. സി.ആര്‍.ഇസ്സഡ് ഫയലുകള്‍ ഇപ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസിലാ. താലൂക്ക് ഓഫീസില്‍ നടക്കുന്നത് വന്‍ അഴിമതികളാണ്. റവന്യു ഓഫീസുകള്‍ അഴിമതിക്കായി തുറന്നിട്ടിരിക്കുകയാണെന്നും വി.ഡി സതീശന്‍ പ്രതികരിക്കുന്നു. ഏറ്റവും കുറഞ്ഞത് പത്ത് കേസുകള്‍ എങ്കിലും എന്റെ ഓഫീസിലേക്ക് എത്തുന്നത്. പലപാവപ്പെട്ടവരുടെ വസ്തുവും നിലമായി രേഖയിലുള്ളത് കാരണം പുരയിടത്തിന് അനുമതി നല്‍കുകയില്ല. സാധാരണക്കാരെ ബാധിക്കുന്ന വിഷയമായതിനാല്‍ തന്നെ സര്‍ക്കാര്‍ ഇടപെടുന്നില്ല.