LogoLoginKerala

ജമ്മുവില്‍ സൈന്യത്തിന്റെ തിരിച്ചടി; രണ്ട് ലഷ്‌കറെ ഇ താലിബാന്‍ ഭീകരരെ വധിച്ചു

ശ്രീനഗര്: ജമ്മുവില് സ്പെഷ്യല് ഫോഴ്സ് നടത്തിയ തിരിച്ചടിയില് രണ്ട് ലഷ്കറെ ഇ താലിബാന് ഭീകരരെ വധിച്ചു. ലഷ്കര്-ഇ-തൊയ്ബയുടെ സംഘടനയായ ദി റെസിസ്റ്റന്സ് ഫ്രണ്ടിലെ രണ്ട് തീവ്രവാദികളയാണ് ശ്രീനഗര് പോലീസ് വധിച്ചതെന്ന് ”ഇന്സ്പെക്ടര് ജനറല് ഓഫ് പോലീസ് വിജയ് കുമാര് പറഞ്ഞു. ശ്രീനഗറിലെ സകുറ മേഖലയില് പുലര്ച്ചെ നടന്ന ഓപ്പറേഷനിലാണ് ഇരുവരും കൊല്ലപ്പെട്ടത്.ജനുവരി 29 ന് അനന്ത്നാഗില് പോലീസുകാരന് ഇഖ്ലാഖ് ഹജാം കൊല്ലപ്പെട്ടതിന് പിന്നില് കൊല്ലപ്പെട്ട തീവ്രവാദികളിലൊരാളാണെന്ന് പൊലീസ് പറയുന്നു. ‘രണ്ട് പിസ്റ്റലുകളും തീവ്രവാദികളില് നിന്ന് പൊലീസ് കണ്ടെടുത്തതായി,” …
 

ശ്രീനഗര്‍: ജമ്മുവില്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് നടത്തിയ തിരിച്ചടിയില്‍ രണ്ട് ലഷ്‌കറെ ഇ താലിബാന്‍ ഭീകരരെ വധിച്ചു. ലഷ്‌കര്‍-ഇ-തൊയ്ബയുടെ സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിലെ രണ്ട് തീവ്രവാദികളയാണ് ശ്രീനഗര്‍ പോലീസ് വധിച്ചതെന്ന് ”ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് വിജയ് കുമാര്‍ പറഞ്ഞു.

ശ്രീനഗറിലെ സകുറ മേഖലയില്‍ പുലര്‍ച്ചെ നടന്ന ഓപ്പറേഷനിലാണ് ഇരുവരും കൊല്ലപ്പെട്ടത്.ജനുവരി 29 ന് അനന്ത്നാഗില്‍ പോലീസുകാരന്‍ ഇഖ്ലാഖ് ഹജാം കൊല്ലപ്പെട്ടതിന് പിന്നില്‍ കൊല്ലപ്പെട്ട തീവ്രവാദികളിലൊരാളാണെന്ന് പൊലീസ് പറയുന്നു.

‘രണ്ട് പിസ്റ്റലുകളും തീവ്രവാദികളില്‍ നിന്ന് പൊലീസ് കണ്ടെടുത്തതായി,” പോലീസ് പറഞ്ഞു.നേരത്തെ, നഗരത്തിലെ സകുറ പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ സുരക്ഷാ സേന തിരച്ചില്‍ ശക്തമാക്കിയിരുന്നു.