LogoLoginKerala

ആക്രമിക്കപ്പെട്ട ദൃശ്യം കോടതിയില്‍ നിന്ന് ചോര്‍ന്നു; പ്രധനമന്ത്രിക്കും സുപ്രീംകോടതി ജഡ്ജിക്കും, മുഖ്യമന്ത്രിക്കും പരാതിയുമായി നടി

കൊച്ചി: ആക്രമിക്കപ്പെട്ട ദൃശ്യം കോടതിയില് നിന്ന് ചോര്ന്ന സംഭവത്തില് പരാതിയുമായി നടി. രാഷ്ട്രപതികജ്കും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്ത് നല്കിയാണ് നടി രംഗത്തെത്തിയിരിക്കുന്നത്. വാര്ത്ത ഞെട്ടിക്കുന്നതാണെന്നും നടി പ്രതികരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ആക്രമിക്കപ്പെട്ട ദൃശ്യങ്ങള് കോടതിയില് ചോര്ന്ന സഭവം ഹൈക്കോടതിക്ക് മുന്നിലേക്ക് എത്തുന്നത്. ആക്രമിക്കപ്പെട്ട ദൃശ്യം കോടതിയില് നിന്ന് ചോര്ന്നെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്ട്ട് കൈമാറിയിരുന്നെന്നും കഴിഞ്ഞ ദിവസം വാര്ത്ത എത്തിയിരുന്നു. ഏറണാകുളം ജില്ലാ സെഷന് കോടതിയില് നിന്നാണ് ദൃശ്യങ്ങള് ചോര്ന്നത് ഇത് തന്റെ സ്വകാര്യതെ ബാധിക്കുന്ന വിഷയമാണെന്നും …
 

കൊച്ചി: ആക്രമിക്കപ്പെട്ട ദൃശ്യം കോടതിയില്‍ നിന്ന് ചോര്‍ന്ന സംഭവത്തില്‍ പരാതിയുമായി നടി. രാഷ്ട്രപതികജ്കും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്ത് നല്‍കിയാണ് നടി രംഗത്തെത്തിയിരിക്കുന്നത്. വാര്‍ത്ത ഞെട്ടിക്കുന്നതാണെന്നും നടി പ്രതികരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കോടതിയില്‍ ചോര്‍ന്ന സഭവം ഹൈക്കോടതിക്ക് മുന്നിലേക്ക് എത്തുന്നത്.

ആക്രമിക്കപ്പെട്ട ദൃശ്യം കോടതിയില്‍ നിന്ന് ചോര്‍ന്നെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് കൈമാറിയിരുന്നെന്നും കഴിഞ്ഞ ദിവസം വാര്‍ത്ത എത്തിയിരുന്നു. ഏറണാകുളം ജില്ലാ സെഷന്‍ കോടതിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നത് ഇത് തന്റെ സ്വകാര്യതെ ബാധിക്കുന്ന വിഷയമാണെന്നും നടി ആവശ്യപ്പെടുന്നു. ദേശീയ, സംസ്ഥാന വനിതാ കമ്മീഷനും വിജിലന്‍സ് മേധാവിക്കും കത്ത് നല്‍കിയിട്ടുണ്ട്. സീല്‍ ചെയ്ത ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് വിചാരണ കോടതിയിലേക്ക് എത്തുന്നത് എങ്ങനെ ചോരും. ആ ദൃശ്യങ്ങള്‍ വിദേശത്തുള്ള പലരുടേയും കൈവശമുണ്ടെന്നും ആക്രമിക്കപ്പെട്ട നടി പറയുന്നു. കോടതിക്കകത്ത് തന്നെ അന്വേഷണം നടത്തണമെന്ന ആവശ്യവും നടി ഉന്നയിക്കുന്നുണ്ട്.

കൃത്യമായ അന്വേഷണം നടത്തണമെന്നും നടി പരാതിയില്‍ പറയുന്നു. റിപ്പോര്‍ട്ടര്‍ ചാനലായിരുന്നു ഈ വാര്‍ത്ത പുറത്തുവിട്ടത്. കോടതിയിലേക്ക് ദൃശ്യങ്ങളെത്തിച്ച സമയത്തിന് മുന്‍പ് വീഡിയോ ഫയലില്‍ ചില സാങ്കേതിക മാറ്റങ്ങള്‍ സംഭവിച്ചുവെന്നാണ് വിവരമായിരുന്നു ഇന്റലിജന്‍സിന് ലഭിച്ചത്.

അതിജീവിതയുടെ സ്വകാര്യതയെ ഹനിക്കുന്ന ഗുരുതര സുരക്ഷാ പിഴവാണ് ഉണ്ടായിരിക്കുന്നതെന്നും ഇന്റലിജന്‍സ് കണ്ടെത്തലുണ്ട്. അതേ സമയം നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയ സംഭവത്തില്‍ ദിലീപിന് എതിരായ പ്രോസിക്യൂഷന്‍ വാദം ഇന്നും തുടരും. ദിലീപിന്റെ വാദങ്ങളെ പൊളിക്കുന്ന വാദമായിരുന്നു ഇന്നലെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നടത്തിയിരുന്നത്.