LogoLoginKerala

സ്വപ്നയുടെ തെളിവുകള്‍ക്ക് ശതകോടികളുടെ വില; സ്വപ്ന ഉന്നമിടുന്ന ഉന്നതന്‍ ആര്? എന്‍.ഐ.എ എത്തിയത് ആരെ കുടുക്കാന്‍?

സ്വര്ണ്ണക്കടത്തിലെ വെളിപ്പെടുത്തലുകള് വീണ്ടും കോടതിയിലേക്ക് എം.എസ് തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സ്വര്ണ്ണക്കടത്ത് കേസില് വിവാദ തീ പടര്ത്തുകയാണ് പ്രതി സ്വപ്ന സുരേഷ്. കേരളത്തെ പിടിച്ചുകുലുക്കിയ സോളാര് തട്ടിപ്പ് കേസില് മുഖ്യപ്രതി പില്ക്കാലത്ത് ഇരയായി മാറിയത് പോലെ സ്വര്ണ്ണക്കടത്തില് സ്വപ്നയും ഇരയുടെ പരിവേഷത്തിലേക്ക് മാറുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. പുതിയ വെളിപ്പെടുത്തലുകളോടെ വിവാദത്തിന്റെ കേന്ദ്രബിന്ദുവായി വീണ്ടും മുഖ്യമന്ത്രിയുടെ മുന് പ്രിന്സിപ്പല് സെക്രട്ടറി എം ശിവശങ്കര് മാറിയെങ്കിലും സ്വപ്നയുടെ വാക്കുകളില് നിഴലിയ്ക്കുന്നത് കേസിലെ ഉന്നതര്ക്കുള്ള മുന്നറിയിപ്പെന്ന് വിലയിരുത്തേണ്ടി വരും. ശിവശങ്കര് …
 

സ്വര്‍ണ്ണക്കടത്തിലെ വെളിപ്പെടുത്തലുകള്‍ വീണ്ടും കോടതിയിലേക്ക്

എം.എസ്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണ്ണക്കടത്ത് കേസില്‍ വിവാദ തീ പടര്‍ത്തുകയാണ് പ്രതി സ്വപ്ന സുരേഷ്. കേരളത്തെ പിടിച്ചുകുലുക്കിയ സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യപ്രതി പില്‍ക്കാലത്ത് ഇരയായി മാറിയത് പോലെ
സ്വര്‍ണ്ണക്കടത്തില്‍ സ്വപ്നയും ഇരയുടെ പരിവേഷത്തിലേക്ക് മാറുമോ
എന്നാണ് കേരളം ഉറ്റുനോക്കുന്നത്.

പുതിയ വെളിപ്പെടുത്തലുകളോടെ വിവാദത്തിന്റെ കേന്ദ്രബിന്ദുവായി വീണ്ടും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ മാറിയെങ്കിലും സ്വപ്നയുടെ വാക്കുകളില്‍ നിഴലിയ്ക്കുന്നത് കേസിലെ ഉന്നതര്‍ക്കുള്ള മുന്നറിയിപ്പെന്ന് വിലയിരുത്തേണ്ടി വരും.

ശിവശങ്കര്‍ ആരുടെ ബിനാമി?

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് ശിവശങ്കര്‍ അറിഞ്ഞിരുന്നു. ഐ ഫോണ്‍ മാത്രമല്ല, വിലമതിയ്ക്കാനാകാത്ത മറ്റ് സമ്മാനങ്ങളും ശിവശങ്കറിന് നല്‍കി. മൂന്ന് വര്‍ഷം ജീവിതത്തിന്റെ ഭാഗമായിരുന്നു ശിവശങ്കര്‍. ഐടി വകുപ്പിന് കീഴിലുള്ള സ്പേസ് പാര്‍ക്ക് പദ്ധതിയില്‍ തനിക്ക് ജോലി തരപ്പെടുത്തിയത് ശിവശങ്കര്‍. ശിവശങ്കറിനൊപ്പം യാത്രകള്‍ നടത്തി. ഫ്‌ളാറ്റിലും വീട്ടിലും ഒരുമിച്ച് പോയി…..ശിവശങ്കര്‍ അനുഭവ കഥയില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും പച്ചക്കള്ളമെന്ന് ആരോപിച്ചായിരുന്നു സ്വപ്നയുടെ ഈ വെളിപ്പെടുത്തലുകള്‍.

ശിവശങ്കറിനെ കുറിച്ച് സ്വപ്ന കസ്റ്റംസിനടക്കം നല്‍കിയ മൊഴിയിലും ഇപ്പോഴത്തെ വെളിപ്പെടുത്തലിലും കാര്യമായ വൈരുദ്ധ്യങ്ങള്‍ ഇല്ല. തുടരുന്ന വെളിപ്പെടുത്തലുകളോടെ അധികാരശ്രേണിയില്‍….സൂപ്പര്‍ മുഖ്യമന്ത്രിയായി
വിലസിയ ശിവശങ്കര്‍ അധികാരം മറയാക്കി ചെയ്തു കൂട്ടിയ കാര്യങ്ങള്‍ സ്വന്തം നേട്ടത്തിന് മാത്രമായിരുന്നോ എന്ന സംശയം ബലപ്പെട്ടു.2020 ഡിസംബര്‍ 5ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം എസ്പിക്ക് സ്വപ്ന നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നതിങ്ങനെ: ഒമാനിലേയ്ക്ക് സ്വപ്ന നടത്തിയ യാത്രയെ കുറിച്ചായിരുന്നു ചോദ്യം.

‘തന്റെ യാത്രയ്ക്ക് മുന്‍പ് ശിവശങ്കര്‍ മസ്‌കറ്റിലെ മിഡില്‍ ഈസ്റ്റ് കോളേജിന്റെ ഡീന്‍ ഡോ.കിരണിനെയും, മാനേജിംഗ് ഡയറക്ടര്‍ ലഫീറിനെയും പരിചയപ്പെടുത്തിയിരുന്നു. കോളേജിന്റെ ഭരണപരമായ കാര്യങ്ങളുടെ ഭാഗമാക്കാനും അതിലൂടെ ബിസിനസ് വ്യാപിപ്പിക്കാനുമായിരുന്നു ഇരുവരുടെയും ലക്ഷ്യം. ഇതിനിടെ ഷാര്‍ജയില്‍ മിഡില്‍ ഈസ്റ്റ് കോളേജിന്റെ ശാഖ തുടങ്ങാനുള്ള പദ്ധതി സ്പീക്കറായിരുന്ന പി ശ്രീരാമകൃഷ്ണന്‍ തന്നോട് പങ്കുവെച്ചു. ശിവശങ്കറും ശ്രീരാമകൃഷ്ണനും മസ്‌കറ്റിലെ കോളേജില്‍ തനിക്ക് ജോലി വാഗ്ദാനം ചെയ്തു. ഇതിനായി ഇരുവരുടെയും നിര്‍ദ്ദേശപ്രകാരം 2018 ല്‍ മിഡില്‍ ഈസ്റ്റ് കോളേജ് താന്‍ സന്ദര്‍ശിച്ചു. ശിവശങ്കറും ഒപ്പമുണ്ടായിരുന്നു. ശിവശങ്കറും, കിരണും, ലഫീറും ചേര്‍ന്ന് പിന്നീട് അബുദാബിയില്‍ പോവുകയും പലരുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. വിരമിച്ച ശേഷം മിഡില്‍ ഈസ്റ്റ് കോളേജിന്റെ ഡയറക്ടര്‍മാരിലൊരാളാകാനായിരുന്നു ശിവശങ്കറിന്റെ പദ്ധതി. ദുബായിയില്‍ ഫ്ളാറ്റ് വാങ്ങാനും പദ്ധതിയിട്ടിരുന്നു.’

സ്വപ്നയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തലും ഈ മൊഴികളും ചേര്‍ത്ത് വായിക്കുമ്പോള്‍ ശിവശങ്കര്‍ കൂടാതെ സ്വര്‍ണ്ണക്കടത്തില്‍ ഇപ്പോഴും പുറത്ത് വരാത്ത ഉന്നതനുണ്ടെന്ന വാദം ബലപ്പെടുകയാണ്. അനുഭവ കഥയില്‍ ശിവശങ്കര്‍ സംരക്ഷിയ്ക്കുന്നതും വെളിപ്പെടുത്തലില്‍ സ്വപ്ന ലക്ഷ്യമിടുന്നതും ഏത് ഉന്നതനെയാണെന്ന സസ്പെന്‍സ് എത്ര നാള്‍ തുടരുമെന്നത് പ്രവചനാതീതം.

സ്വപ്ന ഉന്നമിടുന്നത് ശിവശങ്കറിനെ മാത്രമോ ?

ശിവശങ്കറാണ് എല്ലാത്തിന്റെയും മാസ്റ്റര്‍ ബ്രെയിന്‍ എന്നാണ് പ്രത്യക്ഷത്തില്‍ സ്വപ്ന പറഞ്ഞ് വെയ്ക്കുന്നത്. എന്നാല്‍ വെളിപ്പെടുത്തലിനിടെ ശിവശങ്കറിനെതിരെ തെളിവുകള്‍ പുറത്ത് വിടുമെന്ന് സ്വപ്ന നടത്തിയ വെല്ലുവിളി പലരുടെയും ഉറക്കം കെടുത്തും. ഫോട്ടോകളടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്ന
സ്വപ്നയുടെ അവകാശവാദം സ്വര്‍ണ്ണക്കടത്തില്‍ ഇരുട്ടില്‍ തന്നെ തുടരുന്ന ഉന്നതന്റെ മുതല്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളിലെ അധികാരസ്ഥാനത്തുള്ള ചിലരെ വരെ ലക്ഷ്യമിട്ടുള്ളതെന്നാണ് സൂചന. ഐ ഫോണ്‍ നല്‍കിച്ചതിച്ചെന്ന ശിവശങ്കറിന്റെ വെളിപ്പെടുത്തലിന് മറുപടിയായി മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് ഇറങ്ങി ഇത്രയും
കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞതിലൂടെ ഇനിയും ഒന്നും പറയാന്‍ മടിക്കില്ലെന്ന് വ്യക്തമാക്കുകയാണ് സ്വപ്ന. കേസില്‍ തനിക്കെതിരെ മറ്റാരും വാ തുറക്കരുതെന്ന
പരോക്ഷ മുന്നറിയിപ്പ് നല്‍കി കേസിലെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍്ക്ക് തടയിടുകയും ചെയ്യുന്നു സ്വപ്ന. സ്വര്‍ണ്ണക്കടത്തിലെ മുഖ്യപ്രതി സരിത്ത് വൈകാതെ മൗനം വെടിയുമെന്ന സൂചനകള്‍ക്കിടെയാണ് സ്വപ്നയുടെ ഈ നിലപാടെന്നതും ശ്രദ്ധേയം. മുഖ്യമന്ത്രിയടക്കം വിദേശ കറന്‍സി കടത്തിയെന്ന് ആദ്യം മൊഴി നല്‍കിയവരാണ് സരിത്തും സ്വപ്നയുമെന്നതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം.

സോളാര്‍ പോലെ സ്വര്‍ണ്ണക്കടത്തും

ഒരിടവേളക്ക് ശേഷം കത്തിപ്പടരുന്ന വിവാദം സോളാര്‍ കേസ് പോലെ സ്വര്‍ണ്ണക്കടത്ത് കേസിനെയും വീണ്ടും കോടതി കയറ്റുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയ മൊഴികളെക്കാള്‍ ഒരു പടി കൂടി കടന്നാണ് സ്വപ്ന പൊതുമധ്യത്തില്‍ ഇപ്പോള്‍ ഒന്നൊന്നായി വിളിച്ച് പറയുന്നത്. ഇന്ന് ശിവശങ്കര്‍. നാളെ ആരൊക്കെ എന്ന ആകാംക്ഷയും കേസില്‍ ബലപ്പെട്ടു. കേസന്വേഷണത്തിന് എന്‍ഐഎ കടന്ന് വന്നതിലെ സംശയവും സ്വപ്നയുടെ വെളിപ്പെടുത്തലോടെ കൂടുതല്‍ ദുരൂഹമായി. പുതിയ വെളിപ്പെടുത്തലുകള്‍ തെളിവുകളായി പുറത്തെത്തിയാല്‍ കേസ് ഇരട്ട ശക്തിയോടെ വീണ്ടും കോടതിയില്‍ എത്താനും രാഷ്ട്രീയ കോളിളക്കത്തിന് വഴിയൊരുക്കാനും സാധ്യതയേറെയെന്ന്
വിലയിരുത്തപ്പെടുന്നു.