LogoLoginKerala

പറവൂരിലെ മത്സ്യതൊഴിലാളിയുടെ ആത്മഹത്യ; കളക്ടറുടെ നടപടി ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നു , സജീവിൻ്റെ കുടുംബം

ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന ഉറച്ച തീരുമാനത്തിലാണ് സജീവന്റെ കുടുംബം കൊച്ചി : പറവൂരിലെ മത്സ്യത്തൊഴിലാളിയുടെ ആത്മഹത്യയിൽ നിയമനടപടിക്കൊരുങ്ങി സജീവന്റെ കുടുംബം. ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനവുമായി സജീവന്റെ കുടുംബം ഇന്നലെ തന്നെ രംഗത്തെത്തിയിരുന്നു. കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നത് തെറ്റായ കാര്യങ്ങളെന്ന് കുടുംബം ആരോപിച്ചു. കളക്ടർ സ്വീകരിച്ച നടപടി ഉദ്യോഗസ്ഥരെ സംരക്ഷിക്കാനെന്ന് സജീവിന്റെ കുടുംബം കുറ്റപ്പെടുത്തി ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന ഉറച്ച തീരുമാനത്തിലാണ് സജീവന്റെ കുടുംബം. പറവൂർ മൂത്തകുന്നത്ത് ഇന്നലെ ജീവനൊടുക്കിയ സജീവൻ ഭൂമി തരം മാറ്റത്തിനായി …
 

ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന ഉറച്ച തീരുമാനത്തിലാണ് സജീവന്റെ കുടുംബം

കൊച്ചി : പറവൂരിലെ മത്സ്യത്തൊഴിലാളിയുടെ ആത്മഹത്യയിൽ നിയമനടപടിക്കൊരുങ്ങി സജീവന്റെ കുടുംബം. ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനവുമായി സജീവന്റെ കുടുംബം ഇന്നലെ തന്നെ രംഗത്തെത്തിയിരുന്നു. കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നത് തെറ്റായ കാര്യങ്ങളെന്ന് കുടുംബം ആരോപിച്ചു.

കളക്ടർ സ്വീകരിച്ച നടപടി ഉദ്യോഗസ്ഥരെ സംരക്ഷിക്കാനെന്ന് സജീവിന്റെ കുടുംബം കുറ്റപ്പെടുത്തി ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന ഉറച്ച തീരുമാനത്തിലാണ് സജീവന്റെ കുടുംബം.

പറവൂർ മൂത്തകുന്നത്ത് ഇന്നലെ ജീവനൊടുക്കിയ സജീവൻ ഭൂമി തരം മാറ്റത്തിനായി സമർപ്പിച്ച അപേക്ഷയിൽ ചട്ടപ്രകാരമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കാലതാമസമുണ്ടായിട്ടില്ലെന്നുമാണ് ഫോർട്ടുകൊച്ചി സബ് കളക്ടർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്.