LogoLoginKerala

നാല് താരങ്ങള്‍ ഒഴികെ എല്ലാവർക്കും നെഗറ്റീവ് ; ഇന്ത്യ- വിന്‍ഡീസ് പരമ്പരയ്ക്ക് മാറ്റമില്ല

അഹമ്മദാബാദില് ഈ മാസം 6, 9, 11 തിയതികളിലായി ട്ടാണ് ഇന്ത്യ-വിന്ഡീസ് ഏകദിന പരമ്പര നടക്കുക അഹമ്മദാബാദ് : ഇന്ത്യ-വിന്ഡീസ് പരമ്പരയ്ക്ക് മാറ്റമുണ്ടാകില്ല. നാല് താരങ്ങൾക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു . ഇവർ ഒഴികെ എല്ലാവരും ഇന്ന് അഹമ്മദാബാദിൽ പരിശീലനത്തിനിറങ്ങിയത് . രാവിലെ നടത്തിയ പരിശോധനയിൽ നെഗറ്റീവായ സാഹചര്യത്തിലാണ് ടീം പരിശീലനം തുടങ്ങിയത്. ഇതോട്കൂടി വിന്ഡീസിനെതിരായ ഏകദിന പരമ്പര ഞായറാഴ്ച തന്നെ തുടങ്ങാനാണ് സാധ്യത. ഓപ്പണര് മായങ്ക് അഗര്വാള് ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന് സ്ക്വാഡിനൊപ്പമാണ്. ധവാനും …
 

അഹമ്മദാബാദില്‍ ഈ മാസം 6, 9, 11 തിയതികളിലായി ട്ടാണ് ഇന്ത്യ-വിന്‍ഡീസ് ഏകദിന പരമ്പര നടക്കുക

അഹമ്മദാബാദ് : ഇന്ത്യ-വിന്‍ഡീസ് പരമ്പരയ്ക്ക് മാറ്റമുണ്ടാകില്ല. നാല് താരങ്ങൾക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു . ഇവർ ഒഴികെ എല്ലാവരും ഇന്ന് അഹമ്മദാബാദിൽ പരിശീലനത്തിനിറങ്ങിയത് .

രാവിലെ നടത്തിയ പരിശോധനയിൽ നെഗറ്റീവായ സാഹചര്യത്തിലാണ് ടീം പരിശീലനം തുടങ്ങിയത്. ഇതോട്കൂടി വിന്‍ഡീസിനെതിരായ ഏകദിന പരമ്പര ഞായറാഴ്‌ച തന്നെ തുടങ്ങാനാണ് സാധ്യത. ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനൊപ്പമാണ്.

ധവാനും ഗെയ്‌ക്‌വാദിനും ആദ്യ ഏകദിനങ്ങള്‍ നഷ്‌ടമായേക്കാൻ സാധ്യതയുണ്ട്. ഇത് പരിഗണിച്ചാണ് നായകന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം മായങ്കിന് ഓപ്പണിംഗില്‍ അവസരമൊരുങ്ങുന്നത്.

അഹമ്മദാബാദില്‍ ഈ മാസം 6, 9, 11 തിയതികളിലായി ട്ടാണ് ഇന്ത്യ-വിന്‍ഡീസ് ഏകദിന പരമ്പര നടക്കുക. ഇതിന് ശേഷമാണ് കൊല്‍ക്കത്തയില്‍ 16, 18, 20 തിയതികളില്‍ ടി20 മത്സരങ്ങള്‍ അരങ്ങേറുക.