LogoLoginKerala

ലതാ മങ്കേഷ്കർ ഗുരുതരാവസ്ഥയിൽ

കോവിഡ് ബാധയെ തുടർന്ന് ഒരു മാസത്തിലേറെയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു മുംബൈ : പ്രശസ്ത പിന്നണി ഗായിക ലതാ മങ്കേഷ്കർ കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ലതാ മങ്കേഷ്കറെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലേക്ക് മാറ്റി. കോവിഡ് ബാധയെ തുടർന്ന് ഒരു മാസത്തിലേറെയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജനുവരി എട്ടിനാണ് കൊവിഡ് ബാധയെത്തുടർന്ന് ഗായികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കോവിഡിൽ നിന്നും മുക്തി നേടിയിരുന്നു . പിന്നീട് ന്യൂമോണിയ ബാധിച്ചതിനെത്തുടർന്ന് ആരോഗ്യനില …
 

കോവിഡ് ബാധയെ തുടർന്ന് ഒരു മാസത്തിലേറെയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു

മുംബൈ : പ്രശസ്ത പിന്നണി ഗായിക ലതാ മങ്കേഷ്കർ കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ലതാ മങ്കേഷ്കറെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലേക്ക് മാറ്റി.

കോവിഡ് ബാധയെ തുടർന്ന് ഒരു മാസത്തിലേറെയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജനുവരി എട്ടിനാണ് കൊവിഡ് ബാധയെത്തുടർന്ന് ഗായികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കോവിഡിൽ നിന്നും മുക്തി നേടിയിരുന്നു . പിന്നീട് ന്യൂമോണിയ ബാധിച്ചതിനെത്തുടർന്ന്‌ ആരോഗ്യനില വീണ്ടും വഷളാകുകയായിരുന്നു.