LogoLoginKerala

കട്ടപ്പനയിൽ അജ്ഞാത വാഹനമിടിച്ച് മധ്യവയസ്‌കൻ മരിച്ച സംഭവത്തിൽ : ഒന്നര മാസത്തിന് ശേഷം പ്രതി പിടിയിൽ

വാഹനം കടന്നുപോയ സ്ഥലങ്ങളിലെ ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു ഇടുക്കി : കട്ടപ്പനയിൽ മധ്യവയസ്കനെ കാറിടിച്ച് കൊന്ന സംഭവത്തിൽ ഒന്നരമാസത്തിന് ശേഷം പ്രതിയെ പിടികൂടി. പ്രകാശ് സ്വദേശി നിഖിലിൽ രാജിനെയാണ് പിടികൂടിയത്. വഴിയാത്രകാരനായ കുഞ്ഞുമോൻ എന്ന ആളെ കാർ ഇടിച്ചതിന് ശേഷം നിർത്താതെ പോവുകയായിരുന്നു. അപകടം നടന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കുന്നുമോന്റെ ബന്ധുക്കൾ പോലീസിന് കൈമാറിയത് അന്വേഷണത്തെ കൂടുതൽ സഹായിക്കുകയും ചെയ്തു. ക്രിസ്മസ് തലേ ദിവസം കട്ടപ്പന – വെള്ളിയാംകുടി റൂട്ടിൽ റോഡരികിലൂടെ നടന്നു പോവുകയായിരുന്ന …
 

വാഹനം കടന്നുപോയ സ്ഥലങ്ങളിലെ ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു

ഇടുക്കി : കട്ടപ്പനയിൽ മധ്യവയസ്‌കനെ കാറിടിച്ച് കൊന്ന സംഭവത്തിൽ ഒന്നരമാസത്തിന് ശേഷം പ്രതിയെ പിടികൂടി. പ്രകാശ് സ്വദേശി നിഖിലിൽ രാജിനെയാണ് പിടികൂടിയത്. വഴിയാത്രകാരനായ കുഞ്ഞുമോൻ എന്ന ആളെ കാർ ഇടിച്ചതിന് ശേഷം നിർത്താതെ പോവുകയായിരുന്നു.

അപകടം നടന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കുന്നുമോന്റെ ബന്ധുക്കൾ പോലീസിന് കൈമാറിയത് അന്വേഷണത്തെ കൂടുതൽ സഹായിക്കുകയും ചെയ്‌തു. ക്രിസ്‍മസ് തലേ ദിവസം കട്ടപ്പന – വെള്ളിയാംകുടി റൂട്ടിൽ റോഡരികിലൂടെ നടന്നു പോവുകയായിരുന്ന കുഞ്ഞുമോനെ അതി വേഗത്തിൽ സഞ്ചരിച്ച കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സമീപത്തുള്ള ഓടയിൽ നിന്ന് കുഞ്ഞുമോനെ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്‌തു.

മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് കുഞ്ഞുമോനെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ വാഹനം കടന്നുപോയ സ്ഥലങ്ങളിലെ ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.