LogoLoginKerala

സ്വര്‍ണക്കടത്ത് കേസില്‍ പുനര്‍അന്വേഷണം വേണം; മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെ പുസ്തകം രചനയെന്ന് രമേശ് ചെന്നിത്തല

കൊച്ചി: സ്വര്ണക്കടത്ത് കേസില് പുനര് അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല. സ്വപ്നയുഹടെ വെളിപ്പെടുത്തല് ഗൗരവകരമായി കാണണമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ പേരും പുറത്ത് വന്നു.ഈ ആരോപണങ്ങള് ശരിവെക്കുന്ന കാര്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. അന്നത്തെ പ്രതിപക്ഷമായ ഞാന് ഉള്പ്പടെ ആരോപിച്ച ആരോപണങ്ങള് ഗൗരവതരമാണ്. ഞങ്ങള് ഉന്നയിച്ച ഓരോ കാര്യങ്ങളും ശരിയെന്ന് തെളിയുന്നു. ഇത്രയും കുറ്റകൃത്യങ്ങള് ചെയ്ത ഉദ്യോഗസ്ഥനെ സര്വീസില് വച്ച് പുര്ത്തണോ എന്ന് മുഖ്യമന്ത്രി ചിന്തിക്കണമെന്നും രമേശ് ചെന്നിത്തല പ്രതികരിക്കുന്നു. ജേക്കബ് തോമസ് …
 

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പുനര്‍ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല. സ്വപ്‌നയുഹടെ വെളിപ്പെടുത്തല്‍ ഗൗരവകരമായി കാണണമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ പേരും പുറത്ത് വന്നു.ഈ ആരോപണങ്ങള്‍ ശരിവെക്കുന്ന കാര്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

അന്നത്തെ പ്രതിപക്ഷമായ ഞാന്‍ ഉള്‍പ്പടെ ആരോപിച്ച ആരോപണങ്ങള്‍ ഗൗരവതരമാണ്. ഞങ്ങള്‍ ഉന്നയിച്ച ഓരോ കാര്യങ്ങളും ശരിയെന്ന് തെളിയുന്നു. ഇത്രയും കുറ്റകൃത്യങ്ങള്‍ ചെയ്ത ഉദ്യോഗസ്ഥനെ സര്‍വീസില്‍ വച്ച് പുര്‍ത്തണോ എന്ന് മുഖ്യമന്ത്രി ചിന്തിക്കണമെന്നും രമേശ് ചെന്നിത്തല പ്രതികരിക്കുന്നു.

ജേക്കബ് തോമസ് പുസ്തകം എഴുതിയപ്പോള്‍ സസ്‌പെന്‍ഷന്‍. ശിവശങ്കറിന് സംരക്ഷണം ഒരുക്കുകയാണെന്നും ചെന്നിത്തല പ്രതികരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസാണ് സ്വര്‍ണക്കടത്തിനും രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിനും ഇടനിലയായത്. മുഖ്യമന്ത്രി മറുപടി പറയണമെന്നും ചെന്നിത്തല പ്രതികരിക്കുന്നു.

മുഖ്യമന്ത്രി ഒന്നും അറിഞ്ഞിട്ടില്ലെന്ന് പറഞ്ഞ് ഓഡിയോ സംഭാഷണം പുറത്ത് വിട്ടത് നിഗൂഡതയാണ്. ഇവരെ സംരക്ഷിക്കുന്ന ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. പലരേയും രക്ഷിക്കാനുള്ള തത്രപ്പാടാണ് ശിവശങ്കറിന്‍രെ പുസ്തക വിവാദം. പി ശ്രീരാമകൃഷ്ണന്‍ മറുപടി പറയണെന്നും ചെന്നിത്തല പറയുന്നു.

കെ.ടി ജലീലിന് എങ്ങനെ ക്ലീന്‍ ചീറ്റ് നല്‍കും. കോണ്‍സുലേറ്റ് ജനറലുമായി എന്തെല്ലാം ഇടപാട് നടന്നു എന്നത് അന്വേഷണത്തിലൂടെ തെളിയണം. കസ്റ്റഡിയിലുള്ള പ്രതി ശബ്ദസന്ദേശം പുറത്ത് വിട്ടത് ആഭ്യന്തരവും മുഖ്യമന്ത്രിയുടെ ഓഫീസിന്റേയും അറിവോടെയാണ്. ആഭ്യന്തര വകുപ്പിന്റെ പങ്ക് വ്യക്തമെന്നും ചെന്നിത്തല പ്രതികരിക്കുന്നു.