LogoLoginKerala

ആരാധകരെ ആവേശത്തിലാഴ്ത്തി ലാലേട്ടന്റെ ‘ആറാട്ട്’ ട്രെയ്‌ലർ

മലയാളികള് ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്ലാല് ചിത്രമാണ് ആറാട്ട്.ചിത്രത്തിന്റെ ട്രെയ്ലര് ഇപ്പോള് പുറത്തിറങ്ങിരിക്കുകയാണ്. ബി.ഉണ്ണിക്കൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രത്തില് നെയ്യാറ്റിന്കര ഗോപനായാണ് മോഹന്ലാല് എത്തുന്നത്. ബി.ഉണ്ണിക്കൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്വഹിച്ചിരിക്കുന്നത് ഉദയകൃഷ്ണയാണ്. ചിത്രത്തി ന്റെ ട്രെയ്ലര് ഇറങ്ങുന്നതിനുമുന്പ് തന്നെ ചിത്രത്തിലെ ലാലേട്ടന്റെ കറുത്ത ബെന്സ് കാര് ഏറെ ശ്രദ്ധ നേടിയിരുന്നു. രാജാവിന്റെ മകനിലെ ഡയലോഗില് പറയുന്ന മൈ ഫോണ് നമ്പര് ഈസ് 2255 എന്ന നമ്പറാണ് കാറിനും നല്കിയിരിക്കുന്നത്.ശ്രദ്ധ ശ്രീനാഥാണു ചിത്രത്തില് നായികയായി എത്തുന്നത്. …
 

ലയാളികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ആറാട്ട്.ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇപ്പോള്‍ പുറത്തിറങ്ങിരിക്കുകയാണ്.

ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നെയ്യാറ്റിന്‍കര ഗോപനായാണ് മോഹന്‍ലാല്‍ എത്തുന്നത്.

ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഉദയകൃഷ്ണയാണ്.

ചിത്രത്തി ന്റെ ട്രെയ്‌ലര്‍ ഇറങ്ങുന്നതിനുമുന്‍പ് തന്നെ ചിത്രത്തിലെ ലാലേട്ടന്റെ കറുത്ത ബെന്‍സ് കാര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

രാജാവിന്റെ മകനിലെ ഡയലോഗില്‍ പറയുന്ന മൈ ഫോണ്‍ നമ്പര്‍ ഈസ് 2255 എന്ന നമ്പറാണ് കാറിനും നല്‍കിയിരിക്കുന്നത്.ശ്രദ്ധ ശ്രീനാഥാണു ചിത്രത്തില്‍ നായികയായി എത്തുന്നത്.

സിദ്ദിഖ്,സായ് കുമാര്‍,വിജയരാഘവന്‍, ഇന്ദ്രന്‍സ്, ജോണി ആന്റണി, നന്ദു, കോട്ടയം രമേശ്, ശിവജി ഗുരുവായൂര്‍, അശ്വിന്‍, ലുക്മാന്‍,കൊച്ചുപ്രേമന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, അനൂപ് ഡേവിസ്, രവികുമാര്‍, ഗരുഡ റാം, പ്രഭാകര്‍, രചന നാരായണന്‍കുട്ടി, സ്വാസിക, മാളവിക മേനോന്‍, നേഹ സക്‌സേന, സീത തുടങ്ങി വലിയ താരനിരതന്നെ ചിത്രത്തിലുണ്ട്.

വിജയ് ഉലകനാഥ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദും,സംഗീതം രാഹുല്‍ രാജുമാണ് നിര്‍വഹിക്കുന്നത്.