LogoLoginKerala

വൈറൽ നായ ‘ചോട്ടു’വിനെ പൊട്ടകിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തി

ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപെട്ട ചോട്ടു മലയാളത്തിലെ വാക്കുകൾ തിരിച്ചറിഞ്ഞ് മറുപടി നൽകിയും വീട്ടിലെ പണികൾ ചെയ്തുമാണ് സോഷ്യൽ മീഡിയ കയ്യടക്കിയത് കൊല്ലം : സമൂഹമാധ്യമങ്ങളിൽ വൈറലായ ചോട്ടു എന്ന നായയെ പൊട്ടകിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തി. കൊല്ലം ആറ്റൂർകോണം സ്വദേശി ദിലീപ് കുമാറിന്റെ ഉടമസ്ഥതയിലുളള നായയാണ് ചോട്ടു. ഇന്ന് ഉച്ചയോടെ വീടിന് സമീപത്തുള്ള പൊട്ടകിണറ്റിൽ നിന്നാണ് നായയുടെ ജഡം കണ്ടെത്തിയത്. അഞ്ചു ദിവസം മുൻപാണ് ചോട്ടുവിനെ കാണാതായത്. ദിലീപിന്റെ മകനൊപ്പം ഉറങ്ങിയ ചോട്ടുവിനെ പുലർച്ചയോടെ കാണാതാവുകയായിരുന്നു. അന്വേഷണത്തിന്റെ …
 

ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപെട്ട ചോട്ടു മലയാളത്തിലെ വാക്കുകൾ തിരിച്ചറിഞ്ഞ് മറുപടി നൽകിയും വീട്ടിലെ പണികൾ ചെയ്തുമാണ് സോഷ്യൽ മീഡിയ കയ്യടക്കിയത്

കൊല്ലം : സമൂഹമാധ്യമങ്ങളിൽ വൈറലായ ചോട്ടു എന്ന നായയെ പൊട്ടകിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തി. കൊല്ലം ആറ്റൂർകോണം സ്വദേശി ദിലീപ് കുമാറിന്റെ ഉടമസ്ഥതയിലുളള നായയാണ് ചോട്ടു. ഇന്ന് ഉച്ചയോടെ വീടിന് സമീപത്തുള്ള പൊട്ടകിണറ്റിൽ നിന്നാണ് നായയുടെ ജഡം കണ്ടെത്തിയത്.

അഞ്ചു ദിവസം മുൻപാണ് ചോട്ടുവിനെ കാണാതായത്. ദിലീപിന്റെ മകനൊപ്പം ഉറങ്ങിയ ചോട്ടുവിനെ പുലർച്ചയോടെ കാണാതാവുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി  പൊലീസും ഡോഗ് സ്‌ക്വാഡും സമീപപ്രദേശങ്ങളിൽ ഇന്നലെ പരിശോധന നടത്തിയിരുന്നു.

കഴിഞ്ഞ ഒരു വർഷമായി സമൂഹമാധ്യമങ്ങളിൽ വൈറലായ നായയാണ് ചോട്ടു. ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപെട്ട ചോട്ടു മലയാളത്തിലെ വാക്കുകൾ തിരിച്ചറിഞ്ഞ് പ്രവർത്തിച്ചും വീട്ടിലെ പണികൾ ചെയ്തുമാണ് സോഷ്യൽ മീഡിയ കയ്യടക്കിയത്. മൂന്നര വർഷം മുൻപ് ദിലീപ് കുമാറിന്റെ മകൻ 2000 രൂപയ്ക്ക് വാങ്ങിയതായിരുന്നു ചോട്ടുവിനെ. നായയെ സ്വന്തം മകനെ പോലെയാണ് ദിലീപ് സംരക്ഷിച്ചിരുന്നത്.