LogoLoginKerala

മോഡിഫിക്കേഷനുകള്‍ വേണ്ട; ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ കേസിന് തിരിച്ചടി; വാഹനം വിട്ടുനല്‍കില്ലെന്ന് കോടതി ഉത്തരവ്

കൊച്ചി: വാന്ലൈഫിലൂടെ ശ്രദ്ധേയരായ ഇ ബുള് ജെറ്റ് സഹോദരന്മാരുടെ കേസിന് തിരിച്ചടി. അശാസ്ത്രിയമായ മോഡിഫിക്കേഷന്റെ പേരില് മോട്ടോര്വാഹന വകുപ്പ് പിടിച്ചെടുത്ത വാഹനം വിട്ടുനല്കില്ലെന്ന് കോടതി ഉത്തരവെത്തി. വാഹനം നിയമാനുസൃതമായി മോട്ടോര് വാഹനവകുപ്പിന്റെ കസ്റ്റഡിയില് തന്നെ സൂക്ഷിക്കാന് കോടതി ഉത്തരവിട്ടു. വാഹനത്തിന്മേലുളള എല്ലാ അനധികൃത ഫിറ്റിങുകളും നീക്കം ചെയ്യണമെന്നും ഉത്തരവില് പറഞ്ഞു. ഇ ബുള് ജെറ്റ് സഹോദരന്മാരിലൊരാളായ എബിന് വര്ഗീസ് സമര്പ്പിച്ച ഹര്ജിയില് തലശ്ശേരി അഡീഷനല് ചീഫ് ജുഡീഷ്യല് മജിസ്ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്.അതേസമയം, ഹൈക്കോടതിയില് അപ്പീല് നല്കുമെന്ന് ഇ …
 

കൊച്ചി: വാന്‍ലൈഫിലൂടെ ശ്രദ്ധേയരായ ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ കേസിന് തിരിച്ചടി. അശാസ്ത്രിയമായ മോഡിഫിക്കേഷന്റെ പേരില്‍ മോട്ടോര്‍വാഹന വകുപ്പ് പിടിച്ചെടുത്ത വാഹനം വിട്ടുനല്‍കില്ലെന്ന് കോടതി ഉത്തരവെത്തി.

വാഹനം നിയമാനുസൃതമായി മോട്ടോര്‍ വാഹനവകുപ്പിന്റെ കസ്റ്റഡിയില്‍ തന്നെ സൂക്ഷിക്കാന്‍ കോടതി ഉത്തരവിട്ടു. വാഹനത്തിന്മേലുളള എല്ലാ അനധികൃത ഫിറ്റിങുകളും നീക്കം ചെയ്യണമെന്നും ഉത്തരവില്‍ പറഞ്ഞു.

ഇ ബുള്‍ ജെറ്റ് സഹോദരന്മാരിലൊരാളായ എബിന്‍ വര്‍ഗീസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ തലശ്ശേരി അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്.അതേസമയം, ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ അഭിഭാഷകന്‍ വാദിക്കുന്നത്. എബിന്‍, അബിന്‍ എന്നിവരുടെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ മുന്‍പ് മോട്ടോര്‍ വാഹനവകുപ്പ് റദ്ദാക്കിയിരുന്നു.

വാഹനം മോഡിഫിക്കേഷന്‍ നടത്തിയതിന്റെ വിശദീകരണം നല്‍കാന്‍ കഴിയാതിരുന്നതോടെയാണ് വാഹനം പിടിച്ചെടുത്ത സ്ഥിതിയിലേക്ക് എത്തിയത്. എന്നാല്‍ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായിട്ടായിരുന്നു ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ രംഗത്തെത്തിയത്.