LogoLoginKerala

ബാലചന്ദ്രകുമാറിന്റെ മൊഴി വിശ്വാസത്തിലെടുക്കണം; ദിലീപ് സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ ഗൂഡാലോചന നടത്തിയ ആള്‍; ദിലീപിന്റെ വാദങ്ങളെ പൊളിച്ച് പ്രോസിക്യൂഷന്‍ വാദം

കൊച്ചി: ദിലീപിന്റെ മുന്കൂര് ജാമ്യഹര്ജിയില് പ്രോസിക്യൂഷന് വാദം തുടങ്ങി. അസാധാരണ കേസെന്ന് ഡയറക്ടര് ജനറല് ഓഫ് പ്രോസിക്യൂഷന്. പ്രതികളുടെ പശ്ചാത്തലവും പരിശോധിക്കണമെന്നും പ്രോസിക്യൂഷന് വാദിക്കുന്നു. ദിലീപിനെതിരായ ആരോപണങ്ങള് ഗുരുതരമാണെന്ന് പ്രോസിക്യൂഷന് വ്യക്തമാക്കുന്നു.സ്വന്തം സഹപ്രവര്ത്തകയെ ബലാത്സംഗം ചെയ്യാന് ഗൂഢാലോചന നടത്തിയ ആളാണ് ദിലീപെന്നും പ്രോസിക്യൂഷന് വ്യക്തമാക്കുന്നത്. കേസില് ക്രൈംബ്രാഞ്ചിന്റെ താത്പര്യം ദുരുദ്ദേശപരമല്ലെന്നും ഹൈക്കോടതിയില് പ്രോസിക്യൂഷന് വാദിക്കുന്നത്. സമാനതയില്ലാത്ത കുറ്റകൃത്യത്തില് നിന്നാണ് കേസിന്റെ തുടക്കം. നടിയെ ആക്രമിച്ച കേസിലെ വിസ്താരത്തില് ഭയം ഇല്ലെന്ന് ഡിജിപി. പ്രതികള്ക്കെതിരെ ശക്തമായ തെളിവുകള് നിരത്തിയിട്ടുണ്ട് …
 

കൊച്ചി: ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പ്രോസിക്യൂഷന്‍ വാദം തുടങ്ങി. അസാധാരണ കേസെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍. പ്രതികളുടെ പശ്ചാത്തലവും പരിശോധിക്കണമെന്നും പ്രോസിക്യൂഷന്‍ വാദിക്കുന്നു. ദിലീപിനെതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു.സ്വന്തം സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ ഗൂഢാലോചന നടത്തിയ ആളാണ് ദിലീപെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നത്.

കേസില്‍ ക്രൈംബ്രാഞ്ചിന്റെ താത്പര്യം ദുരുദ്ദേശപരമല്ലെന്നും ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിക്കുന്നത്. സമാനതയില്ലാത്ത കുറ്റകൃത്യത്തില്‍ നിന്നാണ് കേസിന്റെ തുടക്കം. നടിയെ ആക്രമിച്ച കേസിലെ വിസ്താരത്തില്‍ ഭയം ഇല്ലെന്ന് ഡിജിപി. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ നിരത്തിയിട്ടുണ്ട് ,ഇക്കാര്യത്തില്‍ പ്രതിഭാഗത്തിന്റെ ആരോപണം നിലനില്‍ക്കില്ല. ബാലചന്ദ്രകുമാറിന്റെ മൊഴി വിശ്വാസത്തിലെടുക്കണമെന്നും ഡി.ജി.പി വാദിക്കുന്നത്.

ബൈജു പൗലോസിന് സാക്ഷിയായ ബാലചന്ദ്രകുമാറമായി യാതൊരു മുന്‍ പരിചയവുമില്ല.ദിലീപിന് ജാമ്യത്തിന് എങ്ങനെ അര്‍ഹത നേടും. ഗൂഢാലോചനയ്ക്ക് സാക്ഷിയുള്ള കേസായതിനാല്‍ തന്നെ ബാലചന്ദ്രകുമാര്‍ വിശ്വാസനീയമായ സാക്ഷിയാണെന്നും പ്രോസിക്യൂഷന്‍ ബാധിക്കുന്നത്.

ബാലചന്ദ്രകുമാറിന്റെ മൊഴി വായിച്ചുകൊണ്ടായിരുന്നു കേസില്‍ പ്രോസിക്യൂഷന്റെ വാദം.