LogoLoginKerala

കാണാതായ പൂച്ചയെ തേടികണ്ടെത്തി ആമിക്കുട്ടി ; ഇരട്ടി മധുരം

തന്റെ പ്രിയപ്പെട്ട പൂച്ചയായ കിങ്ങിണിയെ ഒരു അപകടത്തില് നഷ്ടമായതും പൂച്ചയെ കണ്ടെടുക്കാനായി നടത്തിയ കഠിന പ്രയത്നവും വിവരിച്ചാണ് ആമികുട്ടി രംഗത്തെത്തുന്നത് മൃഗങ്ങളോടുള്ള മനുഷ്യന്റെ കരുതല് എത്രത്തോളമുണ്ടെന്ന് പറഞ്ഞറിയിക്കാന് കഴിയില്ല. അത്തരത്തില് ഒരു അസാധാരണ അനുഭവം പങ്കുവച്ച് ഫേസ്ബുക്ക് കുറിപ്പുമായി എത്തുകയാണ്. ട്രാവലറും ബ്ലോഗറുമായ ആമികുട്ടി. തന്റെ പ്രിയപ്പെട്ട പൂച്ചയായ കിങ്ങിണിയെ ഒരു അപകടത്തില് നഷ്ടമായതും പൂച്ചയെ കണ്ടെടുക്കാനായി നടത്തിയ കഠിന പ്രയത്നവും വിവരിച്ചാണ് ആമികുട്ടി രംഗത്തെത്തുന്നത്. ഫയര് ഫോഴ്സും പൊലീസും നാട്ടുകാരും ഒന്നടങ്കം പ്രയത്നിച്ചപ്പോള് തേവരയില് നിന്നാണ് …
 

തന്റെ പ്രിയപ്പെട്ട പൂച്ചയായ കിങ്ങിണിയെ ഒരു അപകടത്തില്‍ നഷ്ടമായതും പൂച്ചയെ കണ്ടെടുക്കാനായി നടത്തിയ കഠിന പ്രയത്‌നവും വിവരിച്ചാണ് ആമികുട്ടി രംഗത്തെത്തുന്നത്

മൃഗങ്ങളോടുള്ള മനുഷ്യന്റെ കരുതല്‍ എത്രത്തോളമുണ്ടെന്ന് പറഞ്ഞറിയിക്കാന്‍ കഴിയില്ല. അത്തരത്തില്‍ ഒരു അസാധാരണ അനുഭവം പങ്കുവച്ച് ഫേസ്ബുക്ക് കുറിപ്പുമായി എത്തുകയാണ്. ട്രാവലറും ബ്ലോഗറുമായ ആമികുട്ടി.

തന്റെ പ്രിയപ്പെട്ട പൂച്ചയായ കിങ്ങിണിയെ ഒരു അപകടത്തില്‍ നഷ്ടമായതും പൂച്ചയെ കണ്ടെടുക്കാനായി നടത്തിയ കഠിന പ്രയത്‌നവും വിവരിച്ചാണ് ആമികുട്ടി രംഗത്തെത്തുന്നത്. ഫയര്‍ ഫോഴ്‌സും പൊലീസും നാട്ടുകാരും ഒന്നടങ്കം പ്രയത്‌നിച്ചപ്പോള്‍ തേവരയില്‍ നിന്നാണ് പൂച്ചയെ കണ്ടെത്തിയത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:-

നിന്ന നില്‍പ്പില്‍ ഭൂമി പിളര്‍ന്നു താഴേക്ക് പോയാല്‍ എങ്ങനെ ഉണ്ട്
അതെ ഞാനും ഒന്ന് മരിച്ചു ജീവിച്ചു. ജീവന്റ ജീവനായി എനിക്ക് ഇവളും ഇവള്‍ക്ക് ഞാനും മാത്രമായിട്ടുള്ളൊരു ജീവിതം ആണ് ഇപ്പോള്‍. യാത്ര പോവുമ്പോള്‍ സ്ഥിരം ആയി നോക്കുന്ന ചേച്ചി ഉണ്ട് അവര്‍ അവരുടെ വീട്ടില്‍ കൊണ്ടോവാറാണ് പതിവ്
ഞാന്‍ തിരിച്ചെത്തുന്ന അന്ന് കിങ്ങിണിയെ തിരികെ കൊണ്ട് എത്തിക്കും സാധാരണ പോലെ അന്നും യാത്രയില്‍ കിങ്ങിണിയെ കൊടുത്ത് വിട്ട് തിരിച്ചു തിരിച്ചു ചേച്ചി കൊണ്ടുവരുന്ന വഴി സ്‌കൂട്ടര്‍ ആക്‌സിഡന്റ്‌റ് ആയി ഓടിച്ച ചേച്ചിയുടെ മോളും ചേച്ചിയും വീണ് നടുക്കുള്ള ഇവളും തെറിച്ചു പോയി. പെട്ടെന്നുള്ള പേടിയില്‍ ആണോ വെപ്രാളത്തില്‍ ആണോ അറിയില്ല നടു റോഡ് അല്ലെ ഇവള്‍ ഓടി.

എറണാകുളം ഷിപ് യാര്‍ഡ് അടുത്ത് ഹാര്‍ബര്‍ വ്യു ഹോട്ടലിന്റെ പുറകില്‍ ധാരാളം ബില്‍ഡിങ്ങുകളാണ് അതിലെവിടെയോ മറഞ്ഞു രാവിലെ 8,30 മുതല്‍ ആക്‌സിഡന്റ് പോലും ശ്രദ്ധിക്കാതെ ചേച്ചിയും മോളും ഇവളെ തിരഞ്ഞു കരഞ്ഞു നടന്നു നടു റോട്ടില്‍. അവസാനം 1,30 ആയിട്ടും കണ്ടെത്താന്‍ പറ്റാതായപ്പോ എന്നെ വിളിച്ചു ആമി അവള്‍ പോയി എന്ന് മാത്രം എനിക്ക് എന്ത് എങ്ങനെ ഒന്നും ചോദിക്കാന്‍ പറ്റിയില്ല കുറച്ച് നേരത്തേക്ക കൂടെ ഉള്ളവര്‍ എന്റെ കരച്ചില്‍ കണ്ട് എന്നെ സമാധാനിപ്പിക്കുന്നു, എനിക്ക് വെള്ളം തരുന്നു ,ബിപി കുറയുന്നു ,എല്ലാം കൈ വിട്ട് പോവുന്നു മനസ്സില്‍ ഓര്‍ക്കുന്നത് എന്താന്ന് ചിന്ദിക്കാന്‍ പറ്റുന്നില്ല പലതും വന്നു പോവുന്നു. ഞാന്‍ കേസ് കൊടുക്കാന്‍ പറഞ്ഞു. പിന്നെ ചേച്ചി നേരെ തേവര പോലിസ് സ്റ്റേഷനില്‍ പരാതി കൊടുക്കുന്നു സ്ഥിരം വിളിക്കുന്ന ഓട്ടോ കാരനെ വിളിച്ചു കാര്യം പറഞ്ഞു പുള്ളിക്കാരന്‍ സ്റ്റാന്‍ഡില്‍ വിളിച്ചു പറഞ്ഞു ഓട്ടോ ക്കാരും പോലീസും തിരച്ചിലിന് ഇറങ്ങി അറ്റ്‌ലാന്റിസ് ജന്‍ക്ഷനിലെ ആള്‍ക്കാരും തിരഞ്ഞു മടുത്തു.

അവസാനം ആരോ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു അവരും വന്നു ഇവള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം പൊട്ടിച്ചു അവിടെ കണ്ട ഒരു കൈ പോലും കടക്കാത്ത ഒരു ഹോളിന്റെ മുന്നില്‍ വച്ച് പെട്ടെന്ന ആര്‍ക്കോ ഉള്ളിന്ന് ഒരു ഒച്ച കേട്ട പോലെ തോന്നിയത് തൊട്ടടുത്ത നേവി കാരന്‍ പയ്യന്‍ ഫ്‌ലാറ്റിന്നു ആരോ പറഞ്ഞ് വിവരം അറിഞ്ഞു അവിടെ എത്തി അവന്‍ ഫുഡ് എടുത്ത് കയ്യില്‍ വെച്ച് കൈ അകത്തോട്ടു നീട്ടിയപ്പോ ഇവള്‍ തല മെല്ലെ പുറത്തേക്ക് വരാന്‍ തുടങ്ങി ആ സമയത്ത് ആണ് ഒരു കോല്‍ അകത്തേക്ക് ഇട്ട് പേടിപ്പിച്ചപ്പോ നല്ലോണം പുറത്തേക്ക് വന്നു ആള്‍ അപ്പൊ കൈ വെച്ച് വലിച്ചെടുത്ത് നേരെ പനമ്പിള്ളി നഗറിലെ പെറ്റ് ഹോസ്പിറ്റലില്‍ കൊണ്ടോയി കുളിപ്പിച്ച് മുറിവ് ഒന്നും ഇല്ല എന്ന് ഉറപ്പ് വരുത്തി. കരഞ്ഞു തളര്‍ന്ന കിങ്ങിണിയും ചേച്ചിയും എന്നെയും കാത്ത് വീട്ടില്‍

ഇവളുടെ ഒച്ചയില്ലാതെ എനിക്ക് ഫ്‌ലാറ്റില്‍ ഒറ്റക്ക് ഇരിക്കാന്‍ വയ്യ എനിക്ക് എന്റെ കുഞ്ഞാണ് കിങ്ങിണി മറ്റുള്ളവര്‍ പൂച്ച എന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ എന്റെ ദേഷ്യം എനിക്ക് മാത്രമേ അറിയൂ അവള്‍ക്ക് ഒരു പേരുണ്ട് കിങ്ങിണി അങ്ങനെ വിളിച്ചൂടെ എന്ന് ചോദിക്കും ചിലര്‍ പറയും എനിക്ക് പ്രാന്താന്ന് ഇവളെ നാട്ടില്‍ പോവുമ്പോള്‍ കൊണ്ടോവാന്‍ പറ്റാത്ത കാരണം സ്വന്തം വീട്ടില്‍ വരെ ഒന്നോ രണ്ടോ ദിവസം നിന്ന് ഓടി വരുമ് അതെ എനിക്ക് എന്റെ കിങ്ങിണി ഞാന്‍ പ്രസവിക്കാതെ പ്രസവിച്ച കുഞ്ഞാണ് എന്റ ലോകം ഇവളാണ്

സഹായിച്ച തേവര പോലീസ് സ്റ്റേഷനിലെ പോലിസ് കാര്‍ക്കും ഫയര്‍ ഫോഴ്‌സിനും പേരറിയാത്ത നാട്ടുകാര്‍ക്കും എന്റെ നന്ദി.