LogoLoginKerala

സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം : ബസ് കണ്ടക്ടർമാരുടെ അധികാരത്തിൽ മാറ്റങ്ങൾ വരുത്താനൊരുങ്ങി തമിഴ്നാട്

ബസിൽ സ്ത്രീകൾ കയറുകയും ഇറങ്ങുകയും ചെയ്യുന്ന സമയത്ത് സ്ത്രീകളെ സഹായിക്കാനെന്ന തരത്തിൽ അനാവശ്യമായി സ്പർശിക്കുവാൻ പാടില്ല. യാത്രക്കാർക്ക് പ്രയാസം വരുത്തുന്ന തരത്തിൽ കണ്ടക്ടർമാർ പെരുമാറാൻ പാടില്ല ചെന്നൈ : സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുക എന്ന ലക്ഷ്യത്തോടെ തമിഴ്നാട് സർക്കാർ ബസ് കണ്ടക്ടർമാരുടെ അധികാരത്തിൽ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുന്നു. സ്ത്രീകളെ ബസിൽ നിന്ന് ശല്ല്യം ചെയ്യുന്ന യാത്രക്കാരെ ഇറക്കിവിടുവാനും പോലീസിൽ ഏൽപ്പിക്കുവാനുള്ള അധികാരം നൽകുന്ന മോട്ടോർ വാഹന നിയമത്തിലാണ് സർക്കാർ ഭേദഗതി വരുത്തുന്നത്. ഇതിൻ്റെ കൂടെയുള്ള കരട് …
 

ബസിൽ സ്ത്രീകൾ കയറുകയും ഇറങ്ങുകയും ചെയ്യുന്ന സമയത്ത് സ്ത്രീകളെ സഹായിക്കാനെന്ന തരത്തിൽ അനാവശ്യമായി സ്‌പർശിക്കുവാൻ പാടില്ല. യാത്രക്കാർക്ക് പ്രയാസം വരുത്തുന്ന തരത്തിൽ കണ്ടക്ടർമാർ പെരുമാറാൻ പാടില്ല

ചെന്നൈ : സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുക എന്ന ലക്ഷ്യത്തോടെ തമിഴ്നാട് സർക്കാർ ബസ് കണ്ടക്ടർമാരുടെ അധികാരത്തിൽ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുന്നു. സ്ത്രീകളെ ബസിൽ നിന്ന് ശല്ല്യം ചെയ്യുന്ന യാത്രക്കാരെ ഇറക്കിവിടുവാനും പോലീസിൽ ഏൽപ്പിക്കുവാനുള്ള അധികാരം നൽകുന്ന മോട്ടോർ വാഹന നിയമത്തിലാണ് സർക്കാർ ഭേദഗതി വരുത്തുന്നത്. ഇതിൻ്റെ കൂടെയുള്ള കരട് രൂപവും ഗസറ്റിൽ പ്രസിദ്ധീകരിച്ചു.

ബസിൽ സ്ത്രീകൾ കയറുകയും ഇറങ്ങുകയും ചെയ്യുന്ന സമയത്ത് സ്ത്രീകളെ സഹായിക്കാനെന്ന തരത്തിൽ അനാവശ്യമായി സ്‌പർശിക്കുവാൻ പാടില്ല. യാത്രക്കാർക്ക് പ്രയാസം വരുത്തുന്ന തരത്തിൽ കണ്ടക്ടർമാർ പെരുമാറാൻ പാടില്ല.

നിർബന്ധമായും ബസുകളിൽ പരാതി പുസ്‌തകം സൂക്ഷിക്കണമെന്നും കരട് രേഖയിൽ വ്യക്തമായി പറയുന്നു. ബസിൽ യാത്ര ചെയ്യുന്ന സ്ത്രീകളോട് ഒരു കാരണവശാലും അവരുടെ യാത്രയുടെ ഉദ്ദേശം ചോദിച്ച് മനസിലാക്കാൻ പാടില്ലെന്നും കരട് രേഖയിൽ പറയുന്നു.