LogoLoginKerala

നാസ സൂര്യനെ തൊട്ടു; സൂര്യന്റെ അന്തരീക്ഷത്തിലൂടെ പറന്ന് പാര്‍ക്കര്‍ സോളാര്‍ പ്രോബ്‌

മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതുമായി ഈ ചരിത്ര നേട്ടത്തെ താരതമ്യം ചെയ്ത നാസ, സൂര്യന്റെ ചരിത്രവും സൗരയൂഥത്തിൽ അതിനുള്ള സ്വാധീനവും വ്യക്തമായി മനസിലാക്കാൻ ഈ ദൗത്യം സഹായിക്കുമെന്ന് വ്യക്തമാക്കി സൂര്യന്റെ അന്തരീക്ഷത്തിലൂടെ പറക്കുന്ന ആദ്യത്തെ ബഹിരാകാശ പേടകമായി നാസയുടെ പാർക്കർ സോളാർ പ്രോബ് സൂര്യന്റെ അന്തരീക്ഷത്തിലേക്ക് കടന്ന പേടകം അവിടത്തെ കണങ്ങളെയും കാന്തികക്ഷേത്രങ്ങളെയും വിശദമായി പരിശോധിച്ചു. സൂര്യന്റെ അന്തരീക്ഷത്തിന്റെ മുകളിലത്തെ പാളിയായ കൊറോണയിൽ പാർക്കർ സോളാർ പ്രോബ് കഴിഞ്ഞ ഏപ്രിൽ 28 ന് തന്നെ പ്രവേശിച്ചിരുന്നെങ്കിലും അത് സ്ഥിരീകരിക്കാൻ …
 

മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതുമായി ഈ ചരിത്ര നേട്ടത്തെ താരതമ്യം ചെയ്ത നാസ, സൂര്യന്റെ ചരിത്രവും സൗരയൂഥത്തിൽ അതിനുള്ള സ്വാധീനവും വ്യക്തമായി മനസിലാക്കാൻ ഈ ദൗത്യം സഹായിക്കുമെന്ന് വ്യക്തമാക്കി

സൂര്യന്റെ അന്തരീക്ഷത്തിലൂടെ പറക്കുന്ന ആദ്യത്തെ ബഹിരാകാശ പേടകമായി നാസയുടെ  പാർക്കർ സോളാർ പ്രോബ്  സൂര്യന്റെ അന്തരീക്ഷത്തിലേക്ക് കടന്ന പേടകം അവിടത്തെ കണങ്ങളെയും കാന്തികക്ഷേത്രങ്ങളെയും വിശദമായി പരിശോധിച്ചു. സൂര്യന്റെ അന്തരീക്ഷത്തിന്റെ മുകളിലത്തെ പാളിയായ കൊറോണയിൽ  പാർക്കർ സോളാർ പ്രോബ് കഴിഞ്ഞ ഏപ്രിൽ 28 ന് തന്നെ പ്രവേശിച്ചിരുന്നെങ്കിലും അത് സ്ഥിരീകരിക്കാൻ മാസങ്ങളോളം സമയമെടുത്തു.

മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതുമായി ഈ ചരിത്ര നേട്ടത്തെ താരതമ്യം ചെയ്ത നാസ, സൂര്യന്റെ ചരിത്രവും സൗരയൂഥത്തിൽ അതിനുള്ള സ്വാധീനവും വ്യക്തമായി മനസിലാക്കാൻ ഈ ദൗത്യം സഹായിക്കുമെന്ന് വ്യക്തമാക്കി. പാർക്കർ സോളാർ പ്രോബിന്റെ ഒരു സുപ്രധാന ചുവടുവെപ്പും സോളാർ സയൻസിന്റെ കുതിച്ചുചാട്ടവും അടയാളപ്പെടുത്തുന്നതാണ് ഈ ചരിത്രനേട്ടം.

ചന്ദ്രനിൽ കാലു കുത്തിയത് ചന്ദ്രൻ എങ്ങനെ രൂപപ്പെട്ടു എന്നതിനെ സംബന്ധിച്ച് മനസിലാക്കാൻ ശാസ്ത്രജ്ഞരെ സഹായിച്ചത് പോലെ, സൂര്യന്റെ അന്തരീക്ഷത്തെ തൊട്ടത് നമുക്ക് തൊട്ടടുത്തുള്ള ഈ നക്ഷത്രത്തെക്കുറിച്ച് നിർണായകമായ വിവരങ്ങൾ ലഭിക്കുന്നതിനും സൗരയൂഥത്തിൽ അതിനുള്ള സ്വാധീനം മനസിലാക്കുന്നതിനും സഹായിക്കും”, നാസ പ്രസ്താവനയിലൂടെ അറിയിച്ചു.

പാർക്കർ സോളാർ പ്രോബ് സൂര്യനെ തൊട്ടത് ശാസ്ത്ര മേഖലയെ സംബന്ധിച്ചിടത്തോളം ചരിത്ര നിമിഷമാണെന്ന് വാഷിംഗ്ടണിലെ നാസ ആസ്ഥാനത്തുള്ള സയൻസ് മിഷൻ ഡയറക്ടറേറ്റിന്റെ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ തോമസ് സുർബുചെൻ പറഞ്ഞു.

സൂര്യന്റെ ഉപരിതത്തിൽ കണ്ടെത്തിയ കാന്തിക ഘടനകളായ ‘സ്വിച്ച്ബാക്കുകളെ’ക്കുറിച്ച് കൂടുതൽ മനസിലാക്കാനും പ്രോബ് സഹായിക്കും. പ്രതീക്ഷിച്ചതിനേക്കാൾ പൊടിപടലങ്ങൾ നിറഞ്ഞതാണ് കൊറോണയെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ പ്രോജക്റ്റ് സയന്റിസ്റ്റ് നൂർ റൗവാഫി പറഞ്ഞു.