LogoLoginKerala

രണ്ടുമാസത്തേക്കുള്ള ബുക്കിങ്ങുമായി ജംഗിൾ സഫാരി; ആനവണ്ടിയിൽ കോതമംഗലത്ത് നിന്നു മൂന്നാറിലേക്ക്

കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോ ആരംഭിച്ച ജംഗിൾ സഫാരി ഇതിനകം 2022 ജനുവരിയിലെ ബുക്കിങ്ങും പിന്നിട്ടു. കോതമംഗലം: കേരളത്തിന്റെ കശ്മീരായ മൂന്നാറിലേക്ക്, കോതമംഗലത്തു നിന്നു അടിപൊളി സവാരിയൊരുക്കി കെഎസ്ആര്ടിസി. കാട്ടിനുള്ളിലൂടെ മരങ്ങളുടെ തണുപ്പും അരുവികളുടെ കളകളവുമെല്ലാം ആസ്വദിച്ച് ആടിപ്പാടി അങ്ങനെയൊരു യാത്ര പോകാം. ബജറ്റ് യാത്രകള് ഒരുക്കാനുള്ള കെഎസ്ആര്ടിസിയുടെ ഉദ്യമത്തിന്റെ ഭാഗമായാണ് ഈ യാത്രയും ഒരുക്കിയിരിക്കുന്നത്. സഞ്ചാരികള്ക്കിടയില് മികച്ച പ്രതികരണം ലഭിച്ചതോടെ, ഈ ട്രിപ്പും വന്ഹിറ്റായി മാറിക്കഴിഞ്ഞു.കാട്ടിനുള്ളിലെ വന്യമൃഗങ്ങളെയും ഭാഗ്യമുണ്ടെങ്കില് പോകുംവഴി കാണാം. …
 

കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോ ആരംഭിച്ച ജംഗിൾ സഫാരി ഇതിനകം 2022 ജനുവരിയിലെ ബുക്കിങ്ങും പിന്നിട്ടു.

കോതമംഗലം: കേരളത്തിന്‍റെ കശ്മീരായ മൂന്നാറിലേക്ക്, കോതമംഗലത്തു നിന്നു അടിപൊളി സവാരിയൊരുക്കി കെഎസ്ആര്‍ടിസി. കാട്ടിനുള്ളിലൂടെ മരങ്ങളുടെ തണുപ്പും അരുവികളുടെ കളകളവുമെല്ലാം ആസ്വദിച്ച് ആടിപ്പാടി അങ്ങനെയൊരു യാത്ര പോകാം. ബജറ്റ് യാത്രകള്‍ ഒരുക്കാനുള്ള കെഎസ്ആര്‍ടിസിയുടെ ഉദ്യമത്തിന്‍റെ ഭാഗമായാണ് ഈ യാത്രയും ഒരുക്കിയിരിക്കുന്നത്.

സഞ്ചാരികള്‍ക്കിടയില്‍ മികച്ച പ്രതികരണം ലഭിച്ചതോടെ, ഈ ട്രിപ്പും വന്‍ഹിറ്റായി മാറിക്കഴിഞ്ഞു.കാട്ടിനുള്ളിലെ വന്യമൃഗങ്ങളെയും ഭാഗ്യമുണ്ടെങ്കില്‍ പോകുംവഴി കാണാം. കുട്ടമ്പുഴ, മാമലക്കണ്ടം, പഴമ്പിള്ളിച്ചാൽ, കുരങ്ങാട്ടി, മാങ്കുളം വഴിയാണ് ബസ് മൂന്നാറിലേക്ക് പോകുന്നത്.പരിഷ്‌നാർത്ഥം കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോ ആരംഭിച്ച ജംഗിൾ സഫാരി ഇതിനകം 2022 ജനുവരിയിലെ ബുക്കിങ്ങും പിന്നിട്ടു.

കോതമംഗലത്ത് നിന്നു രാവിലെ എട്ടുമണിക്ക് പുറപ്പെട്ട് വൈകിട്ട് ആറുമണിയോടെ മൂന്നാറിലെത്തിച്ചേരും. തുടങ്ങുമ്പോള്‍ ഞായറാഴ്ചകളില്‍ മാത്രം യാത്ര നടത്താനാണ് പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആളുകളുടെ അന്വേഷണം കൂടിയതോടെ ബുക്കിങ്ങും നന്നായി കൂടി.എറണാകുളം ജില്ലയുടെ കിഴക്കേ അറ്റത്താണ് കോതമംഗലം.

അതുകൊണ്ടുതന്നെ വാരാന്ത്യത്തിൽ കൊച്ചിയില്‍ നിന്നുള്ളവര്‍ക്കും ഇവിടേക്ക് എത്തിച്ചേരാന്‍ എളുപ്പമാണ്. ഹൈറേഞ്ചിന്‍റെ കവാടം എന്നറിയപ്പെടുന്ന കോതമംഗലത്തു കൂടിയാണ് ആലുവ-മൂന്നാർ റോഡ് കടന്നു പോകുന്നത്. മൂന്നാറില്‍ നിന്നും 80 കിലോമീറ്റർ ആണ് ഇവിടേക്കുള്ള ദൂരം. എറണാകുളം-മധുര- രാമേശ്വരം പാതയും ഇതുവഴിയാണ് കടന്നു പോകുന്നത്.