LogoLoginKerala

ഒമിക്രോണ്‍ : പത്തിൽ എട്ട് സാമ്പിളുകളും നെഗറ്റീവ് ;കേരളത്തിന് ആശ്വാസം

കോഴിക്കോട് 2, മലപ്പുറം 2, എറണാകുളം 2, തിരുവനന്തപുരം 1, പത്തനംതിട്ട 1 എന്നിങ്ങനെയാണ് ഒമിക്രോണ് നെഗറ്റീവായത് തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് ഒമിക്രോണ് ജനിതക പരിശോധനയ്ക്കയച്ച 8 പേരുടെ സാമ്പിളുകള് ഒമിക്രോണ് നെഗറ്റീവാണെന്ന് മന്ത്രി വീണാ ജോര്ജ് അറിയിച്ചു. 10 പേരുടെ സാമ്പിളുകളിൽ രണ്ടു പേരുടെ ഫലം കൂടി വരാനുണ്ട്. കോഴിക്കോട് 2, മലപ്പുറം 2, എറണാകുളം 2, തിരുവനന്തപുരം 1, പത്തനംതിട്ട 1 എന്നിങ്ങനെയാണ് ഒമിക്രോണ് നെഗറ്റീവായത്. ഹൈ റിസ്ക് രാജ്യങ്ങളില് നിന്നും വരുന്നവരില് ആര്ടിപിസിആര് …
 

കോഴിക്കോട് 2, മലപ്പുറം 2, എറണാകുളം 2, തിരുവനന്തപുരം 1, പത്തനംതിട്ട 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ നെഗറ്റീവായത്

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ച 8 പേരുടെ സാമ്പിളുകള്‍ ഒമിക്രോണ്‍ നെഗറ്റീവാണെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 10 പേരുടെ സാമ്പിളുകളിൽ രണ്ടു പേരുടെ ഫലം കൂടി വരാനുണ്ട്.

കോഴിക്കോട് 2, മലപ്പുറം 2, എറണാകുളം 2, തിരുവനന്തപുരം 1, പത്തനംതിട്ട 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ നെഗറ്റീവായത്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ ആര്‍ടിപിസിആര്‍ പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകളാണ് ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നത്.

ആദ്യ ഫലങ്ങള്‍ നെഗറ്റീവായെങ്കിലും ജാഗ്രതയില്‍ ഒരു കുറവും ഉണ്ടാകരുതെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. രാജീവ് ഗാന്ധി സെൻ്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ ലാബിലാണ് ഒമിക്രോണ്‍ ജനിതക പരിശോധന നടത്തുന്നത്.