LogoLoginKerala

കുട്ടികള്‍ക്ക് വാക്‌സിന്‍ മാറ്റി കുത്തിവച്ച സംഭവം; ആരോഗ്യ കേന്ദ്രത്തിന്റെ അനാസ്ഥയെന്ന് രക്ഷിതാക്കള്‍

പതിനഞ്ച് വയസിന്റെ പ്രതിരോധ കുത്തിവയ്പ്പ് എടുത്ത് വാക്സിന് വെക്കാന് പോയ കുട്ടികള്ക്ക് കോവിഡ് വാക്സിനായ കോവിഷീല്ഡാണ് മാറി കുത്തിവച്ചത് തിരുവനന്തപുരം: കുട്ടികള്ക്ക് വാക്സിന് മാറ്റി കുത്തിവച്ച സംഭവം ആരോഗ്യ കേന്ദ്രത്തിന്റെ അനാസ്ഥയെന്ന് രക്ഷിതാക്കള്. ആര്യനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം നടന്നത്. ആര്യനാട് സ്വദേശികളായ വിനോദിന്റെ മകള് വിഷ്ണുപ്രിയ , ജയരാജിന്റെ മകള് ജ്യോതിമ എന്നിവര്ക്കാണ് വാക്സിന് മാറി കുത്തിവച്ചത്. ഒപി ടിക്കറ്റില് പതിനഞ്ച് വയസിന്റെ പ്രതിരോധ കുത്തിവയ്പ്പ് എടുത്ത് വാക്സിന് വെക്കാന് പോയ കുട്ടികള്ക്ക് കോവിഡ് …
 

പതിനഞ്ച് വയസിന്റെ പ്രതിരോധ കുത്തിവയ്പ്പ് എടുത്ത് വാക്‌സിന്‍ വെക്കാന്‍ പോയ കുട്ടികള്‍ക്ക് കോവിഡ് വാക്‌സിനായ കോവിഷീല്‍ഡാണ് മാറി കുത്തിവച്ചത്

തിരുവനന്തപുരം: കുട്ടികള്‍ക്ക് വാക്‌സിന്‍ മാറ്റി കുത്തിവച്ച സംഭവം ആരോഗ്യ കേന്ദ്രത്തിന്റെ അനാസ്ഥയെന്ന് രക്ഷിതാക്കള്‍. ആര്യനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം നടന്നത്. ആര്യനാട് സ്വദേശികളായ വിനോദിന്റെ മകള്‍ വിഷ്ണുപ്രിയ , ജയരാജിന്റെ മകള്‍ ജ്യോതിമ എന്നിവര്‍ക്കാണ് വാക്‌സിന്‍ മാറി കുത്തിവച്ചത്.

ഒപി ടിക്കറ്റില്‍ പതിനഞ്ച് വയസിന്റെ പ്രതിരോധ കുത്തിവയ്പ്പ് എടുത്ത് വാക്‌സിന്‍ വെക്കാന്‍ പോയ കുട്ടികള്‍ക്ക് കോവിഡ് വാക്‌സിനായ കോവിഷീല്‍ഡാണ് മാറി കുത്തിവച്ചത്. വീട്ടിലെത്തിയ ശേഷം ആശുപത്രിയില്‍ നിന്ന് ഫോണ്‍ വന്നതിനു ശേഷമാണ് വാക്‌സിന്‍ മാറിയ വിവരം കുട്ടികള്‍ അറിയുന്നത്. കുട്ടികള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

കുട്ടികള്‍ സ്ഥലം മാറി വന്നതാണ് വാക്‌സിന്‍ മാറിയതെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കിയ വിശദീകരണം. ഗുരുതര വീഴ്ച്ച വരുത്തിയവര്‍ക്കെതിരെ നടപടി ആവിശ്യപെട്ട് രക്ഷിതാക്കള്‍ ആര്യനാട് പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ ഡിഎംഒ നേരിട്ടെത്തി ഇന്ന് വിവരശേഖരണം നടത്തും.