LogoLoginKerala

ഇന്ത്യയിലെ ഒമിക്രോണ്‍ സ്ഥിരീകരണം; ബംഗളൂരുവില്‍ ജാഗ്രത

ഒമിക്രോണ് പശ്ചാത്തലത്തില് ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന് ചേരും ബംഗളൂരു: ഒമിക്രോണ് വകഭേദം സ്ഥിരീകരിച്ചതോടെ ബെംഗളൂരു നഗരത്തില് കനത്ത ജാഗ്രത നിര്ദ്ധേശം. രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ ഉറവിടം കണ്ടെത്താനാകാത്ത സാഹചര്യം കൂടുതല് ആശങ്കയുണര്ത്തുകയാണ്. പുതിയ വകഭേദം അതിവേഗ വ്യാപനമുള്ളതിനാല് കര്ണാടകയില് കൂടുതല് നിയന്ത്രണങ്ങള്ക്കു സാധ്യത. ഒമിക്രോണ് പശ്ചാത്തലത്തില് ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന് ചേരും. കര്ണാടകയില് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെ ആള്ക്ക് രോഗം മാറിയതിനെ തുടര്ന്ന് രാജ്യം വിട്ടതായി സര്ക്കാര് അറിയിച്ചു. ദക്ഷിണാഫ്രിക്കയില് ഒമിക്രോണ് രോഗബാധ …
 

ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന് ചേരും

ബംഗളൂരു: ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതോടെ ബെംഗളൂരു നഗരത്തില്‍ കനത്ത ജാഗ്രത നിര്‍ദ്ധേശം. രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ ഉറവിടം
കണ്ടെത്താനാകാത്ത സാഹചര്യം കൂടുതല്‍ ആശങ്കയുണര്‍ത്തുകയാണ്.

പുതിയ വകഭേദം അതിവേഗ വ്യാപനമുള്ളതിനാല്‍ കര്‍ണാടകയില്‍ കൂടുതല്‍
നിയന്ത്രണങ്ങള്‍ക്കു സാധ്യത. ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന് ചേരും. കര്‍ണാടകയില്‍ രോഗം സ്ഥിരീകരിച്ച രണ്ടാമത്തെ ആള്‍ക്ക് രോഗം മാറിയതിനെ തുടര്‍ന്ന് രാജ്യം വിട്ടതായി സര്‍ക്കാര്‍ അറിയിച്ചു.

ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ രോഗബാധ അതിവേഗം പടരുന്ന സാഹചര്യത്തില്‍ രാജ്യത്തും കര്‍ശന നിയന്ത്രണങ്ങള്‍. രണ്ടു ദിവസത്തിനിടെ 7500
ഓളം ആളുകള്‍ ഒമൈക്രോണ്‍ വ്യാപകമുള്ള രാജ്യങ്ങളില്‍ നിന്ന ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. വ്യാപനം കൂടിയതോടെ വിദേശത്തു നിന്നു എത്തുന്നവരുടെ
നിരീക്ഷണം കേന്ദ്ര ആരോഗ്യ മന്ത്രാലയം ശക്തമാക്കി.

ഇന്ത്യയില്‍ പരിശോധന, നിരീക്ഷണം, നിയന്ത്രണം എന്നിവ സംസ്ഥാനങ്ങള്‍ ശക്തമാക്കി. കൂടാതെ ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ള എയര്‍ ബബിള്‍ സര്‍വ്വീസുകള്‍ റദ്ധാക്കണമെന്ന് ബെംഗളൂരുവും, ഡല്‍ഹിയും കേന്ദ്രത്തോട് ആവശ്യപെട്ടു.