LogoLoginKerala

പ്രതിരോധശേഷിയുടെ കുറവുമൂലം ഉണ്ടാകുന്ന വൈകല്യങ്ങള്‍ യോഗയിലൂടെ മാറ്റാം

നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തില് ഏറ്റവും പ്രധാനം രോഗപ്രതിരോധശേഷിക്കുണ്ട്. പ്രതിരോധ സംവിധാനം വേണ്ടത്ര പ്രവര്ത്തിച്ചാല് മാത്രമേ പ്രതിരോധശേഷിയുടെ കുറവുമൂലം ഉണ്ടാകുന്ന ഇത്തരം വൈകല്യങ്ങള് മാറ്റിയെടുക്കാന് കഴിയുകയുള്ളു. അങ്ങനെയാണെങ്കില് ആദ്യം ചെയ്യേണ്ടത് രോഗപ്രതിരോധശേഷി ഉണ്ടാക്കിയെടുക്കലാണ്. അതിനുള്ള ഏറ്റവും വലിയ ഉപാധിയിലൊന്നാണ് യോഗ. നമ്മുടെ പ്രതിരോധ സംവിധാനം വേണ്ടത്ര പ്രവര്ത്തിക്കുന്നില്ലെങ്കില് എന്താണ് സംഭവിക്കുകയെന്ന് എപ്പോഴെങ്കിലും ചിന്തിച്ച് നോക്കിയിട്ടുണ്ടോ? കൃത്യമായി പ്രതിരോധ സംവിധാനങ്ങള് പ്രവര്ത്തിക്കാതെ വന്നാല് ആന്റിബോഡികള് നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്നതിനുപകരം, അത് മറ്റ് പല രോഗങ്ങള്ക്കും കാരണമാകും. ഉദാഹരണത്തിന് റൂമറ്റോയ്ഡ് ആര്ത്രൈറ്റിസ്, …
 

നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തില്‍ ഏറ്റവും പ്രധാനം രോഗപ്രതിരോധശേഷിക്കുണ്ട്. പ്രതിരോധ സംവിധാനം വേണ്ടത്ര പ്രവര്‍ത്തിച്ചാല്‍ മാത്രമേ പ്രതിരോധശേഷിയുടെ കുറവുമൂലം ഉണ്ടാകുന്ന ഇത്തരം വൈകല്യങ്ങള്‍ മാറ്റിയെടുക്കാന്‍ കഴിയുകയുള്ളു. അങ്ങനെയാണെങ്കില്‍ ആദ്യം ചെയ്യേണ്ടത് രോഗപ്രതിരോധശേഷി ഉണ്ടാക്കിയെടുക്കലാണ്. അതിനുള്ള ഏറ്റവും വലിയ ഉപാധിയിലൊന്നാണ് യോഗ.

മ്മുടെ പ്രതിരോധ സംവിധാനം വേണ്ടത്ര പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ എന്താണ് സംഭവിക്കുകയെന്ന് എപ്പോഴെങ്കിലും ചിന്തിച്ച് നോക്കിയിട്ടുണ്ടോ? കൃത്യമായി പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാതെ വന്നാല്‍ ആന്റിബോഡികള്‍ നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്നതിനുപകരം, അത് മറ്റ് പല രോഗങ്ങള്‍ക്കും കാരണമാകും. ഉദാഹരണത്തിന് റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്, സോറിയാസിസ്, മുതല്‍ പ്രമേഹത്തിന് വരെ ഇത് കാരണമാകുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്.

നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തില്‍ ഏറ്റവും പ്രധാനം രോഗപ്രതിരോധശേഷിക്കുണ്ട്. പ്രതിരോധ സംവിധാനം വേണ്ടത്ര പ്രവര്‍ത്തിച്ചാല്‍ മാത്രമേ പ്രതിരോധശേഷിയുടെ കുറവുമൂലം ഉണ്ടാകുന്ന ഇത്തരം വൈകല്യങ്ങള്‍ മാറ്റിയെടുക്കാന്‍ കഴിയുകയുള്ളു. അങ്ങനെയാണെങ്കില്‍ ആദ്യം ചെയ്യേണ്ടത് രോഗപ്രതിരോധശേഷി ഉണ്ടാക്കിയെടുക്കലാണ്. അതിനുള്ള ഏറ്റവും വലിയ ഉപാധിയിലൊന്നാണ് യോഗ.

പ്രതിരോധശേഷിയുടെ കുറവുമൂലം ഉണ്ടാകുന്ന വൈകല്യങ്ങള്‍ യോഗയിലൂടെ മാറ്റാം

യോഗയുടെ പ്രാധാന്യം

നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമായതും 4000 വര്‍ഷത്തിലേറെ പഴക്കമുള്ളതുമായ ഒരു പരിശീലനമാണ് യോഗ. ശാരീരികക്ഷമത കൈവരിക്കാനുള്ള യാത്രയില്‍ ഒരു ഉത്തേജകമായി മാത്രമല്ല, നമ്മുടെ മനസ്സിന്റെയും ശരീരത്തിന്റെയും ആന്തരിക ക്ഷേമം ഉറപ്പു വരുത്താനും യോഗാശീലം സഹായകരമാണ്. ഇതിനൊക്കെ പുറമെ പല രോഗങ്ങള്‍ക്കും പ്രതിവിധിയായ യോഗയ്ക്ക് സാധാരണ മരുന്നുകളെപോലെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം. മാത്രമല്ല മാനസികാരോഗ്യവും വഴക്കവും ഉള്‍പ്പെടെ മൊത്തത്തിലുള്ള ഫിറ്റ്നസ് മെച്ചപ്പെടുത്താനും യോഗയ്ക്ക് കഴിയും.

പ്രതിരോധശേഷിയുടെ കുറവുമൂലം ഉണ്ടാകുന്ന വൈകല്യങ്ങള്‍ യോഗയിലൂടെ മാറ്റാം

പേശീബലത്തിന് യോഗ

ഒരു നല്ല യോഗാ ശീലം ഒരാളുടെ ശാരീരിക വഴക്കത്തിന്റെ പര്യായമായി മാറും എന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. ഓരോ തവണയും ഒരാള്‍ യോഗ ചെയ്യുമ്പോഴും ശരീരത്തിലെ പേശികളില്‍ ഉയര്‍ന്ന രീതിയില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. സന്ധിവാതം, നടുവേദന തുടങ്ങിയ രോഗാവസ്ഥകളെ ചെറുത്തു നിര്‍ത്താന്‍ ശക്തമായ പേശിബലം ആവശ്യമാണ്. ഇത് നേടിയെടുക്കാന്‍ യോഗാശീലം വളരെയേറെ നമ്മെ സഹായിക്കും. അധോ മുഖ സ്വാനാസനം, ഉര്‍ദ്ധ മുഖ സ്വാനാസനം തുടങ്ങിയ യോഗാസനങ്ങള്‍ നിങ്ങളുടെ അസ്ഥികളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും നിങ്ങള്‍ക്ക് നല്ല പേശീബലം നിലനിര്‍ത്തുകയും ചെയ്യുന്നു എന്നാണ് പഠനങ്ങളിലൂടെ കണ്ടെത്തിയത്. ഓസ്റ്റിയോപൊറോസിസ് രോഗത്തെ ചെറുത്തുനിര്‍ത്താന്‍ യോഗ ശീലം സഹായികമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

പ്രതിരോധശേഷിയുടെ കുറവുമൂലം ഉണ്ടാകുന്ന വൈകല്യങ്ങള്‍ യോഗയിലൂടെ മാറ്റാം

മൈഗ്രേന്‍ ഉള്ളവര്‍ക്കും ഉത്തമം

മൈഗ്രേന്‍ അടക്കമുള്ള നിരവധി പ്രശ്നങ്ങള്‍ ഒഴിവാക്കാനും ശരീരത്തിന് ആശ്വാസ ഗുണങ്ങള്‍ പകരാനും യോഗ സഹായിക്കുന്നു. യോഗയുമായി ബന്ധപ്പെട്ട ചെയ്യുന്ന ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശാരീരികബലം, വഴക്കം, ആരോഗ്യകരമായ ശരീരഘടന എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും വഴിയൊരുക്കും. യോഗാസനങ്ങള്‍ ശ്വസനാരോഗ്യത്തെ ഏറ്റവും മികച്ച രീതിയില്‍ സ്വാധിനിക്കുന്നതാണ്. പ്രാണായാമം, അനുലോം വിലോം തുടങ്ങിയ യോഗ വ്യായാമങ്ങള്‍ പരിശീലിച്ചുകൊണ്ട് നിങ്ങളുടെ ശ്വാസോച്ഛ്വാസ രീതികളുമായി കൂടുതല്‍ ബോധപൂര്‍വമായ രീതിയില്‍ ഇടപഴകാനാകും. ഈ ശ്വസന വ്യായാമങ്ങളില്‍ ഒരാള്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ശാരീരിക സമ്മര്‍ദ്ദത്തെ ഫലപ്രദമായും കൂടുതല്‍ ബോധപൂര്‍വമായും കൈകാര്യം ചെയ്യാന്‍ കഴിയുന്നു. പ്രത്യേകിച്ച് ആസ്ത്മ അല്ലെങ്കില്‍ മറ്റ് വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍ക്ക്, ഇത്തരം ശ്വസന വ്യായാമങ്ങള്‍ ചെയ്യുന്നത് വഴി അവരുടെ ആരോഗ്യ ശൈലിയില്‍ വലിയ വ്യത്യാസമുണ്ടാക്കിയെടുക്കാനാവും.

Yoga For Migraines - Yoga With Adriene - YouTube

മാനസീകാരോഗ്യത്തിന് യോഗ ചെയ്യാം

നിരന്തരമായി യോഗ പരിശീലിക്കുന്നത് ശാരീരിക സമ്മര്‍ദ്ദത്തിനും ഉത്കണ്ഠയ്ക്കും കാരണമാവുന്ന കോര്‍ട്ടിസോള്‍ ഹോര്‍മോണുകളില്‍ ഗണ്യമായ കുറവുണ്ടാക്കുമെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഈ ഹോര്‍മോണുകള്‍ ഉയര്‍ന്ന അളവില്‍ വിഷാദവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. പ്രത്യേകിച്ചും നഗരത്തില്‍ തിരക്കേറിയ ജീവിതം നയിക്കുന്ന എല്ലാവര്‍ക്കും ഇതുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന സമ്മര്‍ദ്ദ സാഹചര്യങ്ങളെ ലഘൂകരിക്കാന്‍ യോഗയിലൂടെ കഴിയും. പതിവായി യോഗ പരിശീലിക്കുന്നത് വഴി ജോലി സാഹചര്യങ്ങളില്‍ തുടങ്ങി സാമ്പത്തികവും സാമൂഹികവുമായ കാര്യങ്ങള്‍ വരെ മികച്ച രീതിയില്‍ ചെയ്യുന്നതിന് ഇതു വഴിയൊരുക്കും എന്നാണ് പറയുന്നത്. ജീവിതത്തിലെ ദൈനംദിന വെല്ലുവിളികളെ എളുപ്പത്തില്‍ നേരിടാന്‍ യോഗ നിങ്ങളെ സഹായിക്കും.