LogoLoginKerala

ഉട്ടോപ്യന്‍ സങ്കല്‍പം യാഥാര്‍ഥ്യമാകുന്നു; ദക്ഷിണകൊറിയയില്‍ ഫ്ലോടിംഗ് സിറ്റി വരുന്നു

ദക്ഷിണ കൊറിയയുടെ തീരത്ത് നിര്മിക്കുന്ന ലോകത്തിലെ ആദ്യത്തെ ഫ്ളോട്ടിംഗ് നഗരം 2025ഓടെ പൂര്ത്തിയാകാന് സാധ്യതയുണ്ട്. സിയോള്: ഉട്ടോപ്യന് ചിന്താഗതി എന്ന് കേട്ടിട്ടില്ലേ? തികച്ചും സാങ്കല്പികമായ ഒന്നാണ് അത്. നമ്മുടെ ഭാവനയില് നിര്മിക്കുന്ന സങ്കല്പങ്ങളിലേക്ക് ഭൂഗോളത്തെ മാറ്റാന് നമ്മള് നിരന്തരം ശ്രമിക്കാറുണ്ട്. എന്നാല് പലപ്പോഴും ആ ശ്രമങ്ങളിലൂടെ നാം സഹജീവികളെ മാരകമായി മുറിവേല്പ്പിച്ചുകൊണ്ടിരിക്കയാണ്. കശ്മീരിലെ ശ്രീനഗറിലുള്ള ദാല് തടാകത്തിലെ ഫ്ളോട്ടിംഗ് മാര്ക്കറ്റ് കേട്ടിട്ടില്ലേ? അതുപോലെ തന്നെ സമുദ്രത്തിന് മുകളിലോ, വലിയ ജലാശയങ്ങള്ക്ക് മുകളിലോ ഒഴുകുന്ന നഗരത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? …
 

ദക്ഷിണ കൊറിയയുടെ തീരത്ത് നിര്‍മിക്കുന്ന ലോകത്തിലെ ആദ്യത്തെ ഫ്ളോട്ടിംഗ് നഗരം 2025ഓടെ പൂര്‍ത്തിയാകാന്‍ സാധ്യതയുണ്ട്.

സിയോള്‍: ഉട്ടോപ്യന്‍ ചിന്താഗതി എന്ന് കേട്ടിട്ടില്ലേ? തികച്ചും സാങ്കല്‍പികമായ ഒന്നാണ് അത്. നമ്മുടെ ഭാവനയില്‍ നിര്‍മിക്കുന്ന സങ്കല്‍പങ്ങളിലേക്ക് ഭൂഗോളത്തെ മാറ്റാന്‍ നമ്മള്‍ നിരന്തരം ശ്രമിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ആ ശ്രമങ്ങളിലൂടെ നാം സഹജീവികളെ മാരകമായി മുറിവേല്‍പ്പിച്ചുകൊണ്ടിരിക്കയാണ്.

ഉട്ടോപ്യന്‍ സങ്കല്‍പം യാഥാര്‍ഥ്യമാകുന്നു; ദക്ഷിണകൊറിയയില്‍ ഫ്ലോടിംഗ് സിറ്റി വരുന്നു

കശ്മീരിലെ ശ്രീനഗറിലുള്ള ദാല്‍ തടാകത്തിലെ ഫ്ളോട്ടിംഗ് മാര്‍ക്കറ്റ് കേട്ടിട്ടില്ലേ? അതുപോലെ തന്നെ സമുദ്രത്തിന് മുകളിലോ, വലിയ ജലാശയങ്ങള്‍ക്ക് മുകളിലോ ഒഴുകുന്ന നഗരത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഏതെങ്കിലും സാങ്കല്‍പിക കഥയിലോ സിനിമയിലോ അല്ല ഈ നഗരം. യഥാര്‍ഥത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു പദ്ധതിയെ കുറിച്ചാണ് പറയുന്നത്. അതിജീവനത്തിന് വേണ്ടിയാണ് മനുഷ്യര്‍ ‘Floating cities’ അഥവാ ഒഴുകുന്ന നഗരങ്ങള്‍ ദക്ഷിണ കൊറിയയില്‍ നിര്‍മിക്കുന്നത്.

വെള്ളത്തിന് മുകളില്‍ കൂറ്റന്‍ ബംഗ്ലാവുകള്‍, ഓഫീസ്, വീട് തുടങ്ങിയവ നിര്‍മിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. നാല് വര്‍ഷത്തിനുള്ളില്‍, ലോകത്തിലെ ആദ്യത്തെ ഫ്ളോട്ടിംഗ് നഗരം, ഏറ്റവും സര്‍വവ്യാപിയായ നഗരമായി മാറും. സമീപ ഭാവിയില്‍ ഒഴുകുന്ന നഗരങ്ങള്‍ സാധ്യമാക്കുന്നതിനായുള്ള പദ്ധതിയിലാണിപ്പോള്‍ ദക്ഷിണ കൊറിയ. രാജ്യത്തിന്റെ പുരോഗതിയ്ക്കായി ഭാവിയിലെ ഫ്ളോട്ടിംഗ് സിറ്റി നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് ദക്ഷിണ കൊറിയയിലെ ‘ഓഷ്യാനിക്സ്’ എന്ന കമ്പനിയാണ്. ഐക്യരാഷ്ട്രസഭയും ഓഷ്യാനിക്സും സംയുക്തമായാണ് ഫ്ളോട്ടിംഗ് സിറ്റി വികസിപ്പിക്കുന്നത്. ഇപ്പോള്‍ ദക്ഷിണ കൊറിയയില്‍ നിര്‍മിക്കുന്ന ഈ ഫ്ളോട്ടിംഗ് സിറ്റിക്ക് ലോകത്തിലെ ഏറ്റവും വിശ്വസനീയമായ സംഘടനകളിലൊന്നായ യുഎന്‍ ഹാബിറ്റാറ്റിന്റെ യുഎന്‍ ഹ്യൂമന്‍ സെറ്റില്‍മെന്റ് പ്രോഗ്രാമിന്റെ പിന്തുണയും ലഭിച്ചിട്ടുണ്ട്.

ഉട്ടോപ്യന്‍ സങ്കല്‍പം യാഥാര്‍ഥ്യമാകുന്നു; ദക്ഷിണകൊറിയയില്‍ ഫ്ലോടിംഗ് സിറ്റി വരുന്നു

ദക്ഷിണ കൊറിയയുടെ തീരത്ത് നിര്‍മിക്കുന്ന ലോകത്തിലെ ആദ്യത്തെ ഫ്ളോട്ടിംഗ് നഗരം 2025ഓടെ പൂര്‍ത്തിയാകാന്‍ സാധ്യതയുണ്ട്. ബിസിനസ് ഇന്‍സൈഡറുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഈ നഗരം പ്രധാനമായും വെള്ളത്തിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ഷഡ്ഭുജ പ്ലാറ്റ്ഫോമുകളുടെ ഒരു കൂട്ടായ്മയാണ്.

ബുസാന്‍ നഗരത്തിന്റെ തീരത്ത് നിര്‍മിക്കുന്ന ഫ്ളോട്ടിംഗ് സിറ്റി, വെള്ളപ്പൊക്കം, സുനാമി, ലെവല്‍-5 ചുഴലിക്കാറ്റുകള്‍ എന്നീ ദുരന്തങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന, കൂടാതെ കടലിനൊപ്പം ഉയരുന്ന നിരവധി മനുഷ്യ നിര്‍മിത ദ്വീപുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഫ്ളഡ്-പ്രൂഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആയിരിക്കുമെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. 200 മില്യണ്‍ ഡോളര്‍ ചെലവില്‍ ഫ്ളോടിംഗ് പ്ലാറ്റ്ഫോമുകള്‍ കടല്‍ തീരത്ത് നങ്കൂരമിടും. ഫ്ളോട്ടിംഗ് നഗരത്തില്‍ ഭക്ഷണം, ഊര്‍ജം, വെള്ളം എന്നിവയുടെ കാര്യത്തില്‍ സ്വയം പര്യാപ്തമാകും. നഗരത്തിലെ കെട്ടിടങ്ങളുടെ മുകളില്‍ സ്ഥാപിച്ചിട്ടുള്ള സോളാര്‍ പാനലുകളില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുകയും ഫ്യൂച്ചറിസ്റ്റിക് ബോട്ട് പോഡുകളില്‍ നിവാസികള്‍ക്ക് ഗതാഗതസൗകര്യം ഒരുക്കുകയും ചെയ്യും. പരമ്പരാഗത ഔട്ട്ഡോര്‍ ഫാമുകള്‍ക്കും ഗ്രീന്‍ഹൗസുകള്‍ക്കുമൊപ്പം തന്നെ എയറോപോണിക്, അക്വാപോണിക് സംവിധാനങ്ങളില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

ഉട്ടോപ്യന്‍ സങ്കല്‍പം യാഥാര്‍ഥ്യമാകുന്നു; ദക്ഷിണകൊറിയയില്‍ ഫ്ലോടിംഗ് സിറ്റി വരുന്നു

കാലവസ്ഥയുമായി പൊരുത്തപ്പെടാനുള്ള തന്ത്രങ്ങളുടെ ശേഖരമാണ് ഫ്‌ളോട്ടിംഗ് നഗരങ്ങളില്‍ നിന്ന് ലഭിക്കുന്നത്. വെള്ളവുമായി പോരാടുന്നതിന് പകരം, അതിനോട് യോജിച്ച് നമുക്ക് ജീവിക്കാന്‍ പഠിക്കാം, യുഎന്‍ ഹാബിറ്ററ്റിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൈമൂന മുഹമ്മദ് ഷെരീഫ് പറഞ്ഞു.

ഓഷ്യാനിക്‌സ് നിര്‍മിക്കുന്ന ഒഴുകുന്ന നഗരം എങ്ങനെയായിരിക്കും? ഓഷ്യാനിക്‌സ് തന്നെ വെളിപ്പെടുത്തിയത് അനുസരിച്ച്, ഒഴുകുന്ന നഗരത്തിന് അതിന്റെ ഉപരിതലത്തില്‍ 10,000 നിവാസികള്‍ക്ക് അഭയം നല്‍കാനുള്ള ശേഷി ഉണ്ടായിരിക്കുമെന്നാണ്. കൂടാതെ അവര്‍ 300 നിവാസികള്‍ ഉള്ള വലിയ അയല്‍പക്കങ്ങളായി വിഭജിക്കപ്പെടും. ആഗോളതാപനം മൂലം ഉയരുന്ന സമുദ്രനിരപ്പിനെതിരെ പോരാടുന്നതിനാണ് നഗരം നിര്‍മ്മിക്കുന്നത്. ഈ നഗരത്തിലെ എല്ലാ ഷെല്‍ട്ടറുകളും ഏഴ് നിലകളില്‍ താഴെയായിരിക്കും. ഓഷ്യാനിക്‌സിന്റെ അടിസ്ഥാനത്തില്‍, സ്ഥലം, ഊര്‍ജം, ജലസ്രോതസ്സുകള്‍ എന്നിവയിലെ ബുദ്ധിമുട്ട് കുറയ്ക്കുന്നതിന് അവിടുത്തെ നിവാസികള്‍ ‘പ്രാഥമികമായി സസ്യാധിഷ്ഠിത ഭക്ഷണക്രമം’ അതിജീവിക്കേണ്ടതുണ്ട്.

ഉട്ടോപ്യന്‍ സങ്കല്‍പം യാഥാര്‍ഥ്യമാകുന്നു; ദക്ഷിണകൊറിയയില്‍ ഫ്ലോടിംഗ് സിറ്റി വരുന്നു

അതിവേഗത്തില്‍ വളരുന്ന മുള പോലെയുള്ള പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചായിരിക്കും നഗരം നിര്‍മിക്കുക. ചുണ്ണാമ്പുകല്ല് പൂശിയായിരിക്കും പ്ലാറ്റ്ഫോമുകള്‍ നിര്‍മിക്കുക. പ്ലാറ്റ്ഫോമുകള്‍ക്ക് താഴെയുള്ള കൂടുകള്‍ സ്‌കല്ലോപ്പുകള്‍, കെല്‍പ്പ് അല്ലെങ്കില്‍ മറ്റ് തരത്തിലുള്ള സമുദ്രവിഭവങ്ങള്‍ എന്നിവയ്ക്കായി ഉപയോഗിക്കാമെന്ന് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്തു. ആഗോളതാപനം മൂലം ഉയരുന്ന സമുദ്രനിരപ്പിനെതിരെ പോരാടുന്നതിനാണ് നഗരം നിര്‍മ്മിക്കുന്നത്. ഈ നഗരത്തിലെ എല്ലാ ഷെല്‍ട്ടറുകളും ഏഴ് നിലകളില്‍ താഴെയായിരിക്കും.

ഉട്ടോപ്യന്‍ സങ്കല്‍പം യാഥാര്‍ഥ്യമാകുന്നു; ദക്ഷിണകൊറിയയില്‍ ഫ്ലോടിംഗ് സിറ്റി വരുന്നു

വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഒരു നഗരം എന്ന ചിന്ത കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഫാന്റസി പോലെയാണ് ഭൂരിപക്ഷം ആളുകള്‍ക്കും തോന്നിയത്. എന്നാല്‍ ഒരിക്കലും യാഥാര്‍ഥ്യമാകില്ല എന്ന് കരുതിയിരുന്ന ആ ആശയം ഇപ്പോള്‍ തടസ്സങ്ങലും മറികടന്ന്, നിര്‍മാണഘട്ടത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.