LogoLoginKerala

ഒമിക്രോണ്‍ അതിഭീകരമോ? ഫ്‌ളൈറ്റ് യാത്രക്കാര്‍ക്ക് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കി കേന്ദ്രം

യുകെ ഉള്പ്പെടെ, യൂറോപ്പില് നിന്നും മറ്റ് 11 അപകടസാധ്യതയുള്ള രാജ്യങ്ങളില് നിന്നും എത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്ക്ക് കേന്ദ്ര സര്ക്കാര് ഞായറാഴ്ച പുതുക്കിയ മാര്ഗനിര്ദേശങ്ങള് പുറപ്പെടുവിച്ചു. ന്യൂഡല്ഹി: 2020ന്റെ ആരംഭത്തില് ലോകം മുഴുവന് നിറഞ്ഞിരുന്ന അവസ്ഥയാണ് ഇപ്പോള് ജനങ്ങളുടെ ഇടയില് കാണാന് സാധിക്കുന്നത്. കൊറോണ വൈറസ് പടര്ന്നതോടെ ഒന്ന് രണ്ട് മാസങ്ങള്ക്ക് ശേഷം ലോകം വാതിലുകള് കൊട്ടിയടക്കുകയായിരുന്നു. അതിഭീകരമെന്ന് വിശ്വസിക്കപ്പെടുന്ന രൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോണിന്റെ വ്യാപനം തുടരുമ്പോഴും ജനങ്ങള് മുഴുവന് വീടുകളിലേക്ക് ഒതുങ്ങേണ്ട സ്ഥിതിയാണിപ്പോള്. പുതിയ വകഭേദമായ …
 

യുകെ ഉള്‍പ്പെടെ, യൂറോപ്പില്‍ നിന്നും മറ്റ് 11 അപകടസാധ്യതയുള്ള രാജ്യങ്ങളില്‍ നിന്നും എത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഞായറാഴ്ച പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

ന്യൂഡല്‍ഹി: 2020ന്റെ ആരംഭത്തില്‍ ലോകം മുഴുവന്‍ നിറഞ്ഞിരുന്ന അവസ്ഥയാണ് ഇപ്പോള്‍ ജനങ്ങളുടെ ഇടയില്‍ കാണാന്‍ സാധിക്കുന്നത്. കൊറോണ വൈറസ് പടര്‍ന്നതോടെ ഒന്ന് രണ്ട് മാസങ്ങള്‍ക്ക് ശേഷം ലോകം വാതിലുകള്‍ കൊട്ടിയടക്കുകയായിരുന്നു. അതിഭീകരമെന്ന് വിശ്വസിക്കപ്പെടുന്ന രൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോണിന്റെ വ്യാപനം തുടരുമ്പോഴും ജനങ്ങള്‍ മുഴുവന്‍ വീടുകളിലേക്ക് ഒതുങ്ങേണ്ട സ്ഥിതിയാണിപ്പോള്‍.

പുതിയ വകഭേദമായ ഒമിക്രോണിനെ കുറിച്ചുള്ള ലോകമെമ്പാടുമുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ യുകെ ഉള്‍പ്പെടെ, യൂറോപ്പില്‍ നിന്നും മറ്റ് 11 അപകടസാധ്യതയുള്ള രാജ്യങ്ങളില്‍ നിന്നും എത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഞായറാഴ്ച പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. എത്തിച്ചേരല്‍ സമയത്ത് പരിശോധനയില്‍ നെഗറ്റീവ് റിസള്‍ട്ട് ലഭിച്ചാലും ഏഴ് ദിവസം ഹോം ക്വാറന്റൈനും എട്ടാം ദിവസം വീണ്ടും പരിശോധന ചെയ്യേണ്ടതുമാണ്.

ഒമിക്രോണ്‍ അതിഭീകരമോ? ഫ്‌ളൈറ്റ് യാത്രക്കാര്‍ക്ക് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കി കേന്ദ്രം

അപകടസാധ്യതയുള്ള രാജ്യങ്ങള്‍ ഒഴികെയുള്ള രാഷ്ട്രങ്ങളില്‍ നിന്നുമെത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക്, ഒരു വിമാനത്തിലെ മൊത്തം യാത്രക്കാരുടെ എണ്ണത്തിന്റെ അഞ്ച് ശതമാനം പേര്‍ വിമാനത്താവളങ്ങളില്‍ എത്തുമ്പോള്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കി.

വികസിച്ചുകൊണ്ടിരിക്കുന്ന ആഗോള സാഹചര്യമനുസരിച്ച് ഷെഡ്യൂള്‍ ചെയ്ത അന്താരാഷ്ട്ര വാണിജ്യ വിമാനങ്ങള്‍ പുനരാരംഭിക്കുന്ന തീയതിയും കേന്ദ്രം തീരുമാനിച്ചു. 21 മാസത്തെ ഇടവേളയ്ക്ക് ശേഷം ഡിസംബര്‍ 15 മുതല്‍ ഈ വിമാനങ്ങള്‍ പുനരാരംഭിക്കുമെന്ന് സിവില്‍ ഏവിയേശന്‍ മന്ത്രാലയം വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു.

ഒമിക്രോണ്‍ അതിഭീകരമോ? ഫ്‌ളൈറ്റ് യാത്രക്കാര്‍ക്ക് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കി കേന്ദ്രം

അന്താരാഷ്ട്ര യാത്രക്കാരുടെ പരിശോധനയും നിരീക്ഷണവും പ്രത്യേകിച്ച് അപകടസാധ്യതയുള്ള രാജ്യങ്ങളെ സംബന്ധിച്ച് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യറും അവലോകനം ചെയ്യും.

അപകടസാധ്യതയുള്ള രാജ്യങ്ങളില്‍ നിന്നും വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി ആരോഗ്യ മന്ത്രാലയം അഞ്ച് നാമനിര്‍ദേശങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്.

യാത്രക്കാര്‍ എത്തിച്ചേരുന്ന സമയത്ത് കോവിഡ് പരിശോധനയ്ക്കായി സാമ്പിള്‍ നല്‍കണം. കൂടാതെ കണക്റ്റിംഗ് ഫ്‌ളൈറ്റിന് പോകുന്നതിനോ മുമ്പോ പുറപ്പെടുന്നതിന് മുമ്പോ പരിശോധനാഫലത്തിനായി കാത്തിരിക്കണം. പരിശോധനാഫലം നെഗറ്റീവായാല്‍ ഏഴു ദിവസം ഹോം ക്വാറന്റൈന്‍ പാലിക്കേണ്ടി വരും. തുടര്‍ന്ന് എട്ടാം ദിവസം വീണ്ടും പരിശോധന നടത്തും. അടുത്ത ഏഴ് ദിവസത്തേക്ക് അവരവരുടെ ആരോഗ്യം സ്വയം നിരീക്ഷിക്കേണ്ടതാണ്. യാത്രകാരുടെ പരിശോദനാഫലം പോസിറ്റീവ് ആണെങ്കില്‍ അവരുടെ സാമ്പിളുകള്‍ ലബോറട്ടറിയിലേക്ക് ജീനോമിക് പരിശോധനയ്ക്കായി അയയ്ക്കും. പരിശോധനാഫലത്തില്‍ പോസിറ്റീവാണെങ്കില്‍ അവരെ പ്രത്യേക ഐസൊലേഷന്‍ സൗകര്യത്തിലേക്ക് അയയ്ക്കും. കൂടാതെ കോണ്ടാക്റ്റ് ട്രെയിസിംഗ് ഉള്‍പ്പെടെയുള്ള പ്രോട്ടോക്കോള്‍ അനുസരിച്ച് ചികിത്സിക്കുകയും ചെയ്യും. പോസിറ്റീവ് കേസുകളുമായി കോണ്‍ടാക്റ്റിലായവരെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ഹോം ക്വാറന്റൈനില്‍ നിര്‍ത്തുകയും, പ്രോട്ടോക്കോള്‍ അനുസരിച്ച് ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ കര്‍ശനമായി നിരീക്ഷിക്കുകയും ചെയ്യും.

ഒമിക്രോണ്‍ അതിഭീകരമോ? ഫ്‌ളൈറ്റ് യാത്രക്കാര്‍ക്ക് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കി കേന്ദ്രം

യുകെ ഉള്‍പ്പെടെ യൂറോപ്പിലെ എല്ലാ രാജ്യങ്ങളും കൂടാതെ, ആരോഗ്യ മന്ത്രാലയം അപകടസാധ്യതയുള്ള 11 രാജ്യങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്: ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ബംഗ്ലാദേശ്, ബോട്‌സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലാന്‍ഡ്, സിംബാബ്വേ, സിംഗപ്പൂര്‍, ഹോങ്കോംഗ്, ഇസ്രയേല്‍ തുടങ്ങിയ രാഷ്ട്രങ്ങളാണ് അപകടസാധ്യതയിലുള്ളത്.

ഒമിക്രോണ്‍ അതിഭീകരമോ? ഫ്‌ളൈറ്റ് യാത്രക്കാര്‍ക്ക് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കി കേന്ദ്രം

പുതുതായി കണ്ടെത്തിയ കൊറോണ വകഭേദം മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പകരുന്നതോ അല്ലെങ്കില്‍ കൂടുതല്‍ ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്നോ സൂചിപ്പിക്കുന്നതായി നിര്‍ണായകമായ തെളിവുകളൊന്നുമില്ലെന്ന് ഞായറാഴ്ച WHO പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം അപകടസാധ്യതയുള്ള രാജ്യങ്ങള്‍ ഒഴികെ മറ്റ് രാജ്യങ്ങളില്‍ നിന്ന് യാത്രക്കാരെ വിമാനത്താവളത്തില്‍ നിന്ന് പുറത്തുപോകാന്‍ അനുവദിക്കുമെന്നും, എത്തിച്ചേര്‍ന്നതിന് ശേഷമുള്ള 14 ദിവസത്തേക്ക് അവരുടെ ആരോഗ്യം സ്വയം നിരീക്ഷിക്കണമെന്നും കേന്ദ്രത്തിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ സൂചിപ്പിക്കുന്നു.

ഒമിക്രോണ്‍ അതിഭീകരമോ? ഫ്‌ളൈറ്റ് യാത്രക്കാര്‍ക്ക് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കി കേന്ദ്രം

ഹോം ക്വാറന്റൈനിലോ സ്വയം ആരോഗ്യ നിരീക്ഷണത്തിലോ ഉള്ള യാത്രക്കാര്‍ക്ക് കോവിഡ് ലക്ഷണങ്ങളോ മറ്റ് രോഗ ലക്ഷണങ്ങളോ വീണ്ടും പരിശോധന നടത്തുമ്പോള്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാല്‍, ഉടന്‍ തന്നെ സ്വയം ഐസൊലേറ്റ് ചെയ്ത് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശമുണ്ട്.

അന്താരാഷ്ട്ര വിമാനങ്ങളില്‍ എത്തുന്ന യാത്രക്കാരുടെ മുന്‍പുള്ള യാത്രാവിവരങ്ങള്‍ അവലോകനം ചെയ്യാനും അപകടസാധ്യതയുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരെ കര്‍ശനമായി പരിശോധിച്ച് ഉറപ്പുവരുത്താനും നിര്‍ദേശമുണ്ട്. കൂടാതെ ജീനോം സീക്വന്‍സിംഗിനായുള്ള പോസിറ്റീവ് സാമ്പിളുകള്‍ ഉടനടി അയയ്ക്കാനും ആരോഗ്യ മന്ത്രാലയം ഞായറാഴ്ച എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കി.

ഒമിക്രോണ്‍ അതിഭീകരമോ? ഫ്‌ളൈറ്റ് യാത്രക്കാര്‍ക്ക് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കി കേന്ദ്രം

അതേസമയം പല സംസ്ഥാനങ്ങളും പുതിയ വേരിയന്റിനോട് ആശങ്ക പ്രകടിപ്പിച്ചു. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പ്രദേശങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.

ജീനോം സീക്വന്‍സിംഗ് ശ്രമങ്ങള്‍ വേഗത്തിലാക്കാന്‍ തന്റെ സര്‍ക്കാര്‍ തീരുമാനിച്ചതായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ വന്ന അന്താരാഷ്ട്ര യാത്രക്കാരെ സംസ്ഥാനം കണ്ടെത്തുകയും പരിശോധന നടത്തുകയും ആവശ്യമെങ്കില്‍ ഐസൊലേറ്റ് ചെയ്യുകയും ചെയ്യുമെന്ന് ചൗഹാന്‍ പറഞ്ഞു.

ഒമിക്രോണിനെ കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന ആശങ്കകളുടെ പശ്ചാത്തലത്തില്‍ യാത്രാ നിയന്ത്രണങ്ങള്‍ നീക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. ഇതിനു തൊട്ടുപിന്നാലെയാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനെ കുറിച്ചുള്ള സുപ്രധാന തീരുമാനമെടുത്തത്.

പുതിയ കോവിഡ് വകഭേദമായ ഒമിക്രോണിനെ എങ്ങനെ നേരിടണമെന്നോ എത്രമാത്രം ഭീകരമാണെന്നോ അറിയാതെ ഭയന്നു നില്‍ക്കുകയാണ് ലോകം. എങ്കിലും വാക്‌സിനുകള്‍ കൊണ്ടും മറ്റ് നിയന്ത്രണങ്ങള്‍കൊണ്ടും ഈ ഭീകര വൈറസിനെ നിയന്ത്രിക്കാന്‍ ലോകം രണ്ടും കല്‍പ്പിച്ച് രംഗത്തെത്തി കഴിഞ്ഞു.