LogoLoginKerala

ഒമിക്രോണ്‍ ഭീതി; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കര്‍ണാടക, കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന

മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നേതൃത്വത്തില് ഉന്നതതല യോഗം ചേര്ന്നിരുന്നു. ഇതിന് ശേഷം റവന്യു മന്ത്രി ആര്. അശോകാണു പുതിയ നിയന്ത്രണങ്ങള് അറിയിച്ചത്. സ്കൂളുകളിലും കോളജുകളിലും സാംസ്കാരിക പരിപാടികള്ക്കു താല്ക്കാലികമായി വിലക്കേര്പ്പെടുത്തി. ബെംഗളൂരു: ഒമിക്രോണ് വകഭേദം ഭീതി പടര്ത്തുന്ന സാഹചര്യത്തില് നിയന്ത്രണങ്ങള് കര്ശനമാക്കി കര്ണാടക. വിമാനത്താവളത്തിലെത്തുന്ന രാജ്യാന്തര യാത്രക്കാര്ക്കു നിര്ബന്ധിത പരിശോധന ഏര്പെടുത്തും. കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്നിന്നെത്തുന്നവര്ക്ക് ആര്ടിപിസിആര് പരിശോധനയും നിര്ബന്ധമാക്കി. കൂടാതെ സര്ക്കാര് ഓഫിസുകള്, മാള്, ഹോട്ടല്, സിനിമാ തിയേറ്റര്, മൃഗശാല, സ്വിമ്മിങ് പൂള്, ലൈബ്രറി …
 

മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഇതിന് ശേഷം റവന്യു മന്ത്രി ആര്‍. അശോകാണു പുതിയ നിയന്ത്രണങ്ങള്‍ അറിയിച്ചത്. സ്‌കൂളുകളിലും കോളജുകളിലും സാംസ്‌കാരിക പരിപാടികള്‍ക്കു താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തി.

ബെംഗളൂരു: ഒമിക്രോണ്‍ വകഭേദം ഭീതി പടര്‍ത്തുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കര്‍ണാടക. വിമാനത്താവളത്തിലെത്തുന്ന രാജ്യാന്തര യാത്രക്കാര്‍ക്കു നിര്‍ബന്ധിത പരിശോധന ഏര്‍പെടുത്തും. കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയും നിര്‍ബന്ധമാക്കി. കൂടാതെ സര്‍ക്കാര്‍ ഓഫിസുകള്‍, മാള്‍, ഹോട്ടല്‍, സിനിമാ തിയേറ്റര്‍, മൃഗശാല, സ്വിമ്മിങ് പൂള്‍, ലൈബ്രറി എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും രണ്ടു ഡോസ് വാക്‌സീന്‍ എടുത്തിരിക്കണമെന്നും കര്‍ശന നിര്‍ദേശമുണ്ട്.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഇതിന് ശേഷം റവന്യു മന്ത്രി ആര്‍. അശോകാണു പുതിയ നിയന്ത്രണങ്ങള്‍ അറിയിച്ചത്. സ്‌കൂളുകളിലും കോളജുകളിലും സാംസ്‌കാരിക പരിപാടികള്‍ക്കു താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തി. ജനങ്ങള്‍ കര്‍ശന നിയന്ത്രണം പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

ജനിതക വ്യതിയാനം സംഭവിക്കുന്ന ഒമിക്രോണ്‍ വകഭേദത്തെ കഴിഞ്ഞ ആഴ്ചയാണു ശാസ്ത്രജ്ഞര്‍ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയത്. അതുകൊണ്ടുതന്നെ കേരളത്തില്‍നിന്ന് കര്‍ണാടകയിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് നെഗറ്റീവ് ആര്‍ടിപിസിആര്‍ ടെസ്റ്റ് റിപ്പോര്‍ട്ട് ഉണ്ടെങ്കിലും ആദ്യ ടെസ്റ്റിന് ഏഴു ദിവസത്തിനു ശേഷം വീണ്ടും പരിശോധന നടത്തണം എന്നാണ് അറിയിപ്പ്.