LogoLoginKerala

കല്യാണ പാര്‍ട്ടിക്കിടെ മകളെ ശല്യം ചെയ്തു; എതിര്‍ത്ത പിതാവിനെ യുവാക്കള്‍ ക്രൂരമായി മര്‍ദിച്ചശേഷം കുത്തിപരിക്കേല്‍പ്പിച്ചു

കല്യാണ പാര്ട്ടിക്ക് എത്തിയ റഫീക്കും കൂടുംബവും ഭക്ഷണം കഴിക്കുന്നതിനിടെ കുറച്ചുപേര് മകളോടു മോശമായി പെരുമാറിയതു കണ്ട് ചോദ്യം ചെയ്തതായിരുന്നു റഫീക്ക്. ഉടന് സംഘം റഫീഖിനെ വളഞ്ഞിട്ടു മര്ദ്ദിച്ച് അവശനാക്കിയതിനു ശേഷം കത്തിയെടുത്തു കുത്തുകയായിരുന്നു. കൊച്ചി: കല്യാണ പാര്ട്ടിക്കിടെ മകളെ ശല്യം ചെയ്ത സംഘത്തെ ചോദ്യം ചെയ്ത പിതാവിനെ അഞ്ചംഗ സംഘം ക്രൂരമായി മര്ദിച്ചശേഷം കുത്തിപ്പരിക്കേല്പ്പിച്ചു. തുടര്ന്ന് ഗുരുതര നിലയിലായ പിതാവ് നെട്ടൂര് ചക്കാലപ്പാടം റഫീക്കിനെ (42) തൃപ്പൂണിത്തുറ ഗവ. താലൂക്ക് ആശുപത്രിയില് പ്രവേശിപ്പിച്ചു. നെട്ടൂര് സ്വദേശി ജിന്ഷാദിന്റെ …
 

കല്യാണ പാര്‍ട്ടിക്ക് എത്തിയ റഫീക്കും കൂടുംബവും ഭക്ഷണം കഴിക്കുന്നതിനിടെ കുറച്ചുപേര്‍ മകളോടു മോശമായി പെരുമാറിയതു കണ്ട് ചോദ്യം ചെയ്തതായിരുന്നു റഫീക്ക്. ഉടന്‍ സംഘം റഫീഖിനെ വളഞ്ഞിട്ടു മര്‍ദ്ദിച്ച് അവശനാക്കിയതിനു ശേഷം കത്തിയെടുത്തു കുത്തുകയായിരുന്നു.

കൊച്ചി: കല്യാണ പാര്‍ട്ടിക്കിടെ മകളെ ശല്യം ചെയ്ത സംഘത്തെ ചോദ്യം ചെയ്ത പിതാവിനെ അഞ്ചംഗ സംഘം ക്രൂരമായി മര്‍ദിച്ചശേഷം കുത്തിപ്പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് ഗുരുതര നിലയിലായ പിതാവ് നെട്ടൂര്‍ ചക്കാലപ്പാടം റഫീക്കിനെ (42) തൃപ്പൂണിത്തുറ ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെട്ടൂര്‍ സ്വദേശി ജിന്‍ഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് റഫീക്ക് പറഞ്ഞു.

കഴിഞ്ഞദിവസം രാത്രി പത്തോടെ നെട്ടൂരിലെ ഹാളില്‍ ആയിരുന്നു സംഭവം. കല്യാണ പാര്‍ട്ടിക്ക് എത്തിയ റഫീക്കും കൂടുംബവും ഭക്ഷണം കഴിക്കുന്നതിനിടെ കുറച്ചുപേര്‍ മകളോടു മോശമായി പെരുമാറിയതു കണ്ട് ചോദ്യം ചെയ്തതായിരുന്നു റഫീക്ക്. ഉടന്‍ സംഘം റഫീഖിനെ വളഞ്ഞിട്ടു മര്‍ദ്ദിച്ച് അവശനാക്കിയതിനു ശേഷം കത്തിയെടുത്തു കുത്തുകയായിരുന്നു.

തല, മുതുക്, നെഞ്ച്, കൈകള്‍ എന്നിവിടങ്ങളിലായി 6 കുത്തുകള്‍ ഏറ്റിട്ടുണ്ട്. അന്‍പതോളം പേര്‍ ആ സമയം ഹാളില്‍ ഉണ്ടായിരുന്നെങ്കിലും ലഹരി സംഘത്തില്‍ പെട്ട യുവാക്കളോട് അടുക്കാന്‍ ഭയമായിരുന്നു. സംഭവത്തെ തുടര്‍ന്ന് പനങ്ങാട് പൊലീസ് സ്ഥലത്തെത്തി.