LogoLoginKerala

ടൊയോട്ട വാഹന നിര്‍മ്മാണം കുറച്ചു; കാരണം ചിപ്പുകളുടെയും മറ്റ് പാര്‍ട്‌സുകളുടെയും ലഭ്യത കുറവ്

ആഗോള വിപണിയിലെ ചിപ്പുകളുടെയും മറ്റ് പാര്ട്സുകളുടെയും ലഭ്യത കുറഞ്ഞതാണ് കാരണമെന്ന് റിപ്പോര്ട്ടുകള് ആഗോള വാഹന വിപണി പ്രതിസന്ധിയിലായതിന്റെ പുറകെ ജാപ്പനീസ് വാഹന നിര്മ്മാണ കമ്പനിയായ ടൊയോട്ട വാഹന നിര്മ്മാണം കുറച്ചതായി റിപ്പോര്ട്ടുകള് പുറത്ത്. 2021 സെപ്റ്റംബറില് ടൊയോട്ട ഉത്പ്പാദനം മൂന്ന് ശതമാനമായി കുറച്ചിരുന്നു. ഇതിനു പിന്നാലെയാണ് കമ്പനിയുടെ ഈ തീരുമാനം. നവംബര് മാസം ഒരു ദശലക്ഷം കാറുകള് നിര്മ്മിക്കാന് ടൊയോട്ട ആദ്യം ലക്ഷ്യം വെച്ചിരുന്നു. എന്നാല് പെട്ടന്നാണ് 8,50,000 മുതല് 9,00,000 യൂനിറ്റുകളായി ഉത്പാദനം കുറച്ചത്. ആഗോള …
 

ആഗോള വിപണിയിലെ ചിപ്പുകളുടെയും മറ്റ് പാര്‍ട്‌സുകളുടെയും ലഭ്യത കുറഞ്ഞതാണ് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍

ഗോള വാഹന വിപണി പ്രതിസന്ധിയിലായതിന്റെ പുറകെ ജാപ്പനീസ് വാഹന നിര്‍മ്മാണ കമ്പനിയായ ടൊയോട്ട വാഹന നിര്‍മ്മാണം കുറച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്. 2021 സെപ്റ്റംബറില്‍ ടൊയോട്ട ഉത്പ്പാദനം മൂന്ന് ശതമാനമായി കുറച്ചിരുന്നു. ഇതിനു പിന്നാലെയാണ് കമ്പനിയുടെ ഈ തീരുമാനം.

നവംബര്‍ മാസം ഒരു ദശലക്ഷം കാറുകള്‍ നിര്‍മ്മിക്കാന്‍ ടൊയോട്ട ആദ്യം ലക്ഷ്യം വെച്ചിരുന്നു. എന്നാല്‍ പെട്ടന്നാണ് 8,50,000 മുതല്‍ 9,00,000 യൂനിറ്റുകളായി ഉത്പാദനം കുറച്ചത്. ആഗോള വിപണിയിലെ ചിപ്പുകളുടെയും മറ്റ് പാര്‍ട്‌സുകളുടെയും ലഭ്യത കുറഞ്ഞതാണ് വാഹനങ്ങള്‍ കുറയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

‘എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് എനിക്ക് പ്രവചിക്കാന്‍ കഴിയില്ല, പക്ഷേ ഉല്‍പാദനം ഏറ്റവും മോശമായ കാലഘട്ടത്തിലൂടെയാണ് ഞങ്ങള്‍ കടന്നുപോകുന്നതെന്ന് ഞാന്‍ കരുതുന്നു..’ ടൊയോട്ടയുടെ ഒരു മുതിര്‍ന്ന എക്സിക്യൂട്ടീവിന്റെ വാക്കുകളാണിത്. ഓണ്‍ലൈന്‍ ബ്രീഫിംഗിനിടെ അദ്ധേഹം പറഞ്ഞവാക്കുകളാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്
ചെയ്തു. സെപ്റ്റംബര്‍ മാസം ചൈനയിലുണ്ടായ വൈദ്യുതി ക്ഷാമം ഉത്പ്പാദനത്തെ കാര്യമായി ബാധിച്ചതായും സ്ഥിതിഗതികള്‍ മാറിക്കൊണ്ടിരിക്കുന്നതിനാല്‍ ഭാവി എന്താണെന്ന് വ്യക്തമല്ലെന്നും ടൊയോട്ട വ്യക്തമാക്കി.