LogoLoginKerala

ക്ലാസിക് 350യുടെ പ്രകാശന ചടങ്ങ് ഗിന്നസ് വേള്‍ഡ് റെക്കോഡ് പട്ടികയിലേക്ക്

സെപ്റ്റംബര് ഒന്നിന് രാവിലെ 11.30 മുതല് 12 വരെ നടന്ന ചടങ്ങ് തത്സമയം കണ്ടത് 19,564 പേരാണ്. ഈ പരിപാടിയാണ് റെക്കോഡിന് അര്ഹമാക്കിയത്. വാഹനപ്രേമികളുടെ പ്രിയങ്കരനായ മോഡലാണ് റോയല് എന്ഫീല്ഡിന്റെ ക്ലാസിക് 350. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇതിന്റെ പുതിയ പതിപ്പ് പുറത്തിറക്കിയത്. പുതി പതിപ്പ് പുറത്തിറക്കുന്നതിന്റെ ചടങ്ങ് യൂട്യൂബില് ലൈവായി സംപ്രേക്ഷണം ചെയ്തിരുന്നു. ഈ പരിപാടി ഗിന്നസ് വേള്ഡ് റെക്കോഡ് പട്ടികയില് ഇടം നേടിയിരിക്കുകയാണ്. സെപ്റ്റംബര് ഒന്നിന് രാവിലെ 11.30 മുതല് 12 വരെ നടന്ന ചടങ്ങ് …
 

സെപ്റ്റംബര്‍ ഒന്നിന് രാവിലെ 11.30 മുതല്‍ 12 വരെ നടന്ന ചടങ്ങ് തത്സമയം കണ്ടത് 19,564 പേരാണ്. ഈ പരിപാടിയാണ് റെക്കോഡിന് അര്‍ഹമാക്കിയത്.

വാഹനപ്രേമികളുടെ പ്രിയങ്കരനായ മോഡലാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക് 350. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇതിന്റെ പുതിയ പതിപ്പ് പുറത്തിറക്കിയത്.

പുതി പതിപ്പ് പുറത്തിറക്കുന്നതിന്റെ ചടങ്ങ് യൂട്യൂബില്‍ ലൈവായി സംപ്രേക്ഷണം ചെയ്തിരുന്നു. ഈ പരിപാടി ഗിന്നസ് വേള്‍ഡ് റെക്കോഡ് പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ്.

സെപ്റ്റംബര്‍ ഒന്നിന് രാവിലെ 11.30 മുതല്‍ 12 വരെ നടന്ന ചടങ്ങ് തത്സമയം കണ്ടത് 19,564 പേരാണ്. ഈ പരിപാടിയാണ് റെക്കോഡിന് അര്‍ഹമാക്കിയത്. ഒരു ബൈക്കിന്റെ പ്രകാശന ചടങ്ങ് യൂട്യൂബില്‍ തത്സമയം ഇത്രയുംപേര്‍ കാണുന്നത് ആദ്യമായിട്ടാണ്. ഇപ്പോള്‍ ലക്ഷകണക്കിന് പേര്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു.

ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന മോഡലാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350. 2009ല്‍ ആദ്യമായി പുറത്തിറങ്ങിയ ശേഷം, ഇന്ത്യയില്‍ 30 ലക്ഷം ക്ലാസിക് 350 ബൈക്കുകളാണ് വിറ്റഴിച്ചിട്ടുള്ളത്. റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളില്‍ 60-70 ശതമാനവും വിറ്റഴിയുന്നതും ഈ ബൈക്ക് തന്നെയാണ്.

1.84 ലക്ഷം മുതല്‍ 2.51 ലക്ഷം വരെയാണ് പുതിയ ക്ലാസിക്കിന്റെ എക്‌സ് ഷോറൂം വില. 349 സി.സി എഞ്ചിന്‍ 20.2 ബി.എച്ച്.പിയും 27 എന്‍.എം ടോര്‍ക്കുമാണ് നല്‍കുന്നത്. അഞ്ച് സ്പീഡ് ട്രാന്‍സ്മിഷന്‍ സുഗമമാര്‍ന്നതാണ്. കൈവിറയില്ലാതെ 80-90 കിലോമീറ്റര്‍ വേഗതയില്‍ ക്ലാസിക്കില്‍ സഞ്ചരിക്കാനാകും. 195 കിലോഗ്രാം ആണ് വാഹനത്തിന്റെ ഭാരം.