LogoLoginKerala

രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില ഇനിയും വലിയതോതില്‍ വര്‍ദ്ധിക്കുമോ? സി രവിചന്ദ്രന്‍ എഴുതുന്നു

എണ്ണവില പെട്രോളിന് ലിറ്ററിന് 150 രൂപയ്ക്കും അപ്പുറം പോകാനാണ് സാധ്യത. ഇതാണ് അവസ്ഥയെന്നിരിക്കെ ജനങ്ങളുടെ കണ്ണില് പൊടിയിടാനും തങ്ങള് വിലവര്ദ്ധനവിനെതിരെയാണ് എന്ന് കാണിക്കാനുമായി നടത്തുന്ന സമരപ്രഹസനങ്ങള് ഇനിയുണ്ടാകുമോ എന്നാണ് കാണേണ്ടത്. സി രവിചന്ദ്രന് എഴുതുന്നു സി രവിചന്ദ്രന് ആശങ്കയുണര്ത്തുന്ന കണക്കുകള് രാജ്യത്ത് പെട്രോള്-ഡീസല് വില ഇനിയും വലിയതോതില് വര്ദ്ധിക്കുമോ? 2014 ന് ശേഷം ഏറ്റവും ഉയര്ന്ന വിലയിലേക്ക് അന്താരാഷ്ട്ര വിപണിയില് ക്രൂഡ് ഓയില് വില ഉയരാന് പോകുന്നു എന്നാണ് വിദഗ്ധര് പ്രവചിക്കുന്നത്. ബാരലിന് 80 ഡോളറിന് അപ്പുറമായി …
 

എണ്ണവില പെട്രോളിന് ലിറ്ററിന് 150 രൂപയ്ക്കും അപ്പുറം പോകാനാണ് സാധ്യത. ഇതാണ് അവസ്ഥയെന്നിരിക്കെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും തങ്ങള്‍ വിലവര്‍ദ്ധനവിനെതിരെയാണ് എന്ന് കാണിക്കാനുമായി നടത്തുന്ന സമരപ്രഹസനങ്ങള്‍ ഇനിയുണ്ടാകുമോ എന്നാണ് കാണേണ്ടത്. സി രവിചന്ദ്രന്‍ എഴുതുന്നു

സി രവിചന്ദ്രന്‍

ആശങ്കയുണര്‍ത്തുന്ന കണക്കുകള്‍

രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില ഇനിയും വലിയതോതില്‍ വര്‍ദ്ധിക്കുമോ? 2014 ന് ശേഷം ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരാന്‍ പോകുന്നു എന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. ബാരലിന് 80 ഡോളറിന് അപ്പുറമായി കഴിഞ്ഞു. അത് നൂറിലേക്കും 120 രൂപയിലേക്കും പോയാല്‍ എന്തു സംഭവിക്കും? ബാരലിന് 147 എന്ന 2008 ലെ നിരക്കിലേ പോയാല്‍(2008) വരാനിരിക്കുന്ന ശിശിരം ക്രൂഡ് വില വര്‍ദ്ധിപ്പിച്ചേക്കും. കല്‍ക്കരി ക്ഷാമവും പരിണിതഫലമായ വൈദ്യുതി-ഇന്ധക്ഷമാമവും സ്ഥിതി മോശമാക്കിയേക്കും.

2008 ല്‍ 42-43 രൂപയാണ് ഒരു ഡോളറിന്റെ വിനിമയമൂല്യം, ഇന്ന് ശരാശരി 74-76 രൂപ. അങ്ങനെ നോക്കിയാല്‍ 2008 ലെ 147 ഡോളറും ഇന്നത്തെ 80 ഡോളറും ഏതാണ്ട് തുല്യമാണ്. ഫലത്തില്‍ രൂപാകണക്കില്‍ അന്നത്തേതിലും ഉയര്‍ന്ന വില(രൂപയില്‍) ക്രൂഡ് ഓയിലിന് ഇപ്പോഴുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നികുതി ഈടാക്കുന്നത് രൂപയിലാണ്. 2008 ലെ വമ്പന്‍ വിലക്കയറ്റത്തിന്റെ കാലത്തെ വിലയും അതിനേക്കാള്‍ വലിയ നികുതി നിരക്കും ആയിക്കഴിഞ്ഞതിനാല്‍ ഇനി ക്രൂഡിന് ഉണ്ടാകുന്ന ഓരോ ഡോളര്‍ വ്യത്യാസവും ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് വലിയ നേട്ടം സമ്മാനിക്കും. ഉദാഹരണമായി കൂടുന്ന ഓരോ രൂപയുടെയും 32 ശതമാനം കേരളത്തിന് ലഭിക്കും.

പത്ത് രൂപ പെട്രോള്‍ ലിറ്ററിന് കൂടിയാല്‍ 3.2 രൂപ VAT ല്‍ വര്‍ദ്ധനയുണ്ടാവും. ഇപ്പോള്‍ പെട്രോള്‍ ലിറ്ററിന് കേരളത്തില്‍ ശരാശരി 105 രൂപയാണ്, ലഭിക്കുന്ന VAT നികുതി 26+ രൂപയും. കേന്ദ്ര നികുതികളെല്ലാം കൂടി 32.90 പൈസയാണ്. സബ്സിഡി നല്‍കേണ്ടതില്ലത്തിനാല്‍ കേന്ദ്രനികുതി രൂപയില്‍ സ്ഥിരമായി തുടരും. എണ്ണവില കൂടുകയും രൂപയുടെ മൂല്യം കുറയുകയും ചെയ്താല്‍(അതിന് സാധ്യതയുണ്ട്) സംസ്ഥാന നികുതി കേന്ദ്രനികുതിയെക്കാള്‍ വര്‍ദ്ധിക്കും. കേന്ദ്രം തങ്ങളുടെ നികുതിയില്‍ കാര്യമായ കുറവ് വരുത്തിയാല്‍, ഉദാഹരണമായി ഇപ്പോഴുള്ള 32.90 എന്നുള്ള പകുതിയാക്കിയാലും ക്രൂഡ് ഓയില്‍ വില ബാരലിന് നൂറ് ഡോളര്‍ കടന്നാല്‍ പെട്രോള്‍വില ലിറ്ററിന് നൂറു രൂപയ്ക്ക് മുകളിലായി തുടരും.

കേന്ദ്ര സര്‍ക്കാര്‍ നികുതി മുഴുവന്‍ വേണ്ടെന്ന് വെച്ചാലോ? ക്രൂഡ് എണ്ണവില ബാരലിന് 130 ഡോളര്‍ കടന്നാല്‍ അപ്പോഴും പെട്രോള്‍വില ലിറ്ററിന് 100 രൂപയ്ക്ക് മുകളിലായിരിക്കും. എണ്ണവില പഴയതുപോലെ 147 ഡോളര്‍ എന്ന ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയാലോ? എണ്ണവില പെട്രോളിന് ലിറ്ററിന് 150 രൂപയ്ക്കും അപ്പുറം പോകാനാണ് സാധ്യത. ഇതാണ് അവസ്ഥയെന്നിരിക്കെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും തങ്ങള്‍ വിലവര്‍ദ്ധനവിനെതിരെയാണ് എന്ന് കാണിക്കാനുമായി നടത്തുന്ന സമരപ്രഹസനങ്ങള്‍ ഇനിയുണ്ടാകുമോ എന്നാണ് കാണേണ്ടത്. അടുത്തിടെ നടന്ന ചര്‍ച്ചകള്‍ പരിശോധിച്ചാല്‍ എണ്ണവില സംബന്ധിച്ച് യാഥാര്‍ത്ഥ്യബോധം മലയാളിയെ ഗ്രസിച്ചു തുടങ്ങിയിരിക്കുന്നു എന്നു തോന്നുന്നു. പഴയ മുദ്രാവാക്യം വിളിയൊക്കെ പലരും ഉപേക്ഷിക്കാന്‍ തുടങ്ങിയിരിക്കുന്നു.