LogoLoginKerala

സാമ്പത്തിക അന്ധവിശ്വാസങ്ങള്‍

വിദ്യാസമ്പന്നരും ബുദ്ധികേന്ദ്രങ്ങളുമൊക്കെ സമ്പദ് വ്യവസ്ഥയെക്കുറിച്ചും ഇക്കണോമിക് തത്വങ്ങളെക്കുറിച്ചുമൊക്കെ പറയുന്നയും എഴുതുന്നതും വായിച്ചാല് കൂടോത്രവും ഗൂഡാലോചനാസിദ്ധാന്തങ്ങളും എത്രയോ ഭേദം എന്ന് തോന്നിപ്പോകും. രവിചന്ദ്രന് സി (1) ചിത്രം 2020 ല് ചൈനീസ് പ്രസിഡന്റ് ഷി ജിന് പിംഗിന്റെ പുതുവത്സര സന്ദേശമടങ്ങിയ പ്രസംഗത്തില് നിന്നും എടുത്തതാണ്. 2.ട്രില്യണ് യുവാന് മുകളില് വരുന്ന തുകയുടെ നികുതികളും ഫീകളും കുറച്ചു, ആദായനികുതിയുടെ പരിധി ഉയര്ത്തി എന്നൊക്കെയാണ് ഷി നേട്ടങ്ങളായി എടുത്തുപറയുന്നത്, നികുതിയും ഫീസും കൂട്ടി എല്ലാവരെയും ആട്ടിയോടിക്കണം എന്നല്ല. മലയാളിയുടെ സാമ്പത്തിക അന്ധവിശ്വാസങ്ങളും …
 

വിദ്യാസമ്പന്നരും ബുദ്ധികേന്ദ്രങ്ങളുമൊക്കെ സമ്പദ് വ്യവസ്ഥയെക്കുറിച്ചും ഇക്കണോമിക് തത്വങ്ങളെക്കുറിച്ചുമൊക്കെ പറയുന്നയും എഴുതുന്നതും വായിച്ചാല്‍ കൂടോത്രവും ഗൂഡാലോചനാസിദ്ധാന്തങ്ങളും എത്രയോ ഭേദം എന്ന് തോന്നിപ്പോകും.

രവിചന്ദ്രന്‍ സി

(1) ചിത്രം 2020 ല്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗിന്റെ പുതുവത്സര സന്ദേശമടങ്ങിയ പ്രസംഗത്തില്‍ നിന്നും എടുത്തതാണ്. 2.ട്രില്യണ്‍ യുവാന് മുകളില്‍ വരുന്ന തുകയുടെ നികുതികളും ഫീകളും കുറച്ചു, ആദായനികുതിയുടെ പരിധി ഉയര്‍ത്തി എന്നൊക്കെയാണ് ഷി നേട്ടങ്ങളായി എടുത്തുപറയുന്നത്, നികുതിയും ഫീസും കൂട്ടി എല്ലാവരെയും ആട്ടിയോടിക്കണം എന്നല്ല. മലയാളിയുടെ സാമ്പത്തിക അന്ധവിശ്വാസങ്ങളും സോഷ്യലിസ്റ്റ് ഭ്രമങ്ങളും പരിശോധിക്കാന്‍ ആവശ്യപെട്ടതാണ് esSENSE ചെയ്ത ഏറ്റവും ശ്രദ്ധേയമായ കാര്യങ്ങളിലൊന്ന് എന്നു ഞാന്‍ കരുതുന്നു. ആരും പരിഷ്‌കരിക്കാന്‍ ശ്രമിച്ചിട്ടില്ലാത്ത മേഖലയാണത്.

(2) വിദ്യാസമ്പന്നരും ബുദ്ധികേന്ദ്രങ്ങളുമൊക്കെ സമ്പദ് വ്യവസ്ഥയെക്കുറിച്ചും ഇക്കണോമിക് തത്വങ്ങളെക്കുറിച്ചുമൊക്കെ പറയുന്നയും എഴുതുന്നതും വായിച്ചാല്‍ കൂടോത്രവും ഗൂഡാലോചനാസിദ്ധാന്തങ്ങളും എത്രയോ ഭേദം എന്ന് തോന്നിപ്പോകും. രാഷ്ട്രീയക്കുഴികളില്‍ മുഖംപൂഴ്ത്തി എതിരാളികളെ നോക്കി തെറിപറയുക, ട്രോളുക, സ്വയം വീര്‍പ്പിക്കുക…ഇതാണ് ഈ മേഖലയിലെ ചര്‍ച്ചകളുടെ സിലബസ്സ്. കട്ടിക്ക് കുറെ മുദ്രാവാക്യങ്ങള്‍, പരസ്പരം ചാപ്പകള്‍…അതോടെ ജ്ഞാനിയായി, വിദഗ്ധനായി, മനുഷ്യത്വ കേസരിയായി, കരുണാകരനായി… മതാന്ധവിശ്വാസങ്ങള്‍ ഉണ്ടാക്കുന്ന ഡാമേജ് പലപ്പോഴും അതനുഷ്ഠിക്കുന്നവരിലേക്ക് പരിമിതപെടുമ്പോള്‍ സാമ്പത്തിക അന്ധവിശ്വാസങ്ങള്‍ ജാതി-മത-വിശ്വാസി-അവിശ്വാസി ഭേദമന്യേ എല്ലാവരെയും ദ്രോഹിക്കുന്നു. അതൊരു സമൂഹത്തെ ഒന്നാകെ നശിപ്പിച്ചുകളയുന്നു.

(3) മിക്കപ്പോഴും രാഷ്ട്രീയക്കാരാണ് ധനതത്വശാസ്ത്രം കൈകാര്യം ചെയ്യുന്നത്. പക്ഷെ രാഷ്ട്രീയവും ധനതത്വശാസ്ത്രവും തമ്മില്‍ വലിയ അന്തരമുണ്ട്. If the gap is wider, things prove scarier. ഈയിടെ പാകിസ്ഥാനിലെ ഒരു പെണ്‍കുട്ടി താലിബാനെ കുറിച്ച് തന്റെ ഇഷ്ടം പ്രകടമാക്കിയ വീഡിയോ വൈറലായിരുന്നു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ വരുന്നത് പാല്‍പ്പായസംപോലെ കാണുമ്പോഴും പാകിസ്ഥാന്‍ താലിബാന്റെ ഭരണത്തിന് കീഴിലാകുന്നത് സ്വീകാര്യമല്ലെന്നാണ് ആ പെണ്‍കുട്ടി ചിരിച്ചുമറിഞ്ഞു പറയുന്നു. നിഷ്‌കളങ്കയായ ആ പെണ്‍കുട്ടിയുടെ വകതിരിവ് പോലും കേരളത്തിലെ സാമ്പത്തിക അന്ധവിശ്വാസികള്‍ പ്രകടിപ്പിക്കാറില്ല.

(4) താലിബാനെ പിന്തുണയ്ക്കുന്നവര്‍ അഫ്ഗാനിസ്ഥാനില്‍ പോകാനിഷ്ടപെടുന്നില്ല എന്നതുപോലെ തന്നെ സാമ്പത്തിക അന്ധവിശ്വാസികള്‍ കേരളത്തില്‍ നില്‍ക്കാനും താല്പര്യപെടുന്നില്ല! പകരം ആധുനിക സാമ്പത്തികശാസ്ത്രം പ്രയോഗവല്‍ക്കരിക്കുന്ന സമൂഹങ്ങളില്‍ കുടിയേറി അവരെ നോക്കി അങ്ങോട്ടും അവിടുന്ന് തിരിഞ്ഞ് ഇങ്ങോട്ടും നോക്കി 24X7 ആഞ്ഞു തുപ്പിക്കളിക്കും. എന്നെങ്കിലും ഇതിന് ഒരാശ്വാസം? കുറെ സമയംപിടിക്കും. അന്ധവിശ്വാസങ്ങളൊക്കെ ക്രമേണ കയ്യൊഴിയുന്ന ചരിത്രമാണ് മനുഷ്യരാശിക്ക് പറയാനുള്ളത്. ഈ പേജില്‍ എണ്ണ-LPG വില സംബന്ധിച്ച ഒരു പോസ്റ്റിന് കീഴില്‍ വന്ന ഒരു കമന്റ ശ്രദ്ധേയമായിരുന്നു: ‘നോക്കുകൂലി GST യില്‍ കൊണ്ടുവന്നാല്‍ കേരളത്തിന്റെ സര്‍വ സാമ്പത്തിക പ്രതിസന്ധിയും അവസാനിക്കും!’ ചിന്തിക്കാത്തവര്‍ക്ക് വരെ ദൃഷ്ടാന്തം ഉണ്ട്.