LogoLoginKerala

കുഞ്ഞന്‍ എസ്യുവി പഞ്ചിനെ ഔദ്യോഗികമായി അവതരിപ്പിക്കാനൊരുങ്ങി ടാറ്റ മോട്ടോര്‍സ്

ടാറ്റയുടെ സ്ഥിരം വേരിയന്റ് ലൈനപ്പില് നിന്നും വ്യത്യസ്തമായി പ്യുവര്, അഡ്വഞ്ചര്, അക്കംപ്ലിഷ്ഡ്, ക്രിയേറ്റീവ് എന്നീ നാല് വേരിയന്റുകളിലാകും ഏറ്റവും പുതിയ പഞ്ച് മൈക്രോ എസ്യുവി വിപണിയില് ഇടംപിടിക്കുക ടാറ്റയുടെ കുഞ്ഞന് എസ്യുവി പഞ്ചിനെ ഔദ്യോഗികമായി അവതരിപ്പിക്കാന് ഒരുങ്ങി ടാറ്റ മോട്ടോര്സ്. ഒരു ഓണ്ലൈന് ഇവന്റിലാകും ടാറ്റ മോട്ടോര്സ് പഞ്ചിനെ അവതരിപ്പിക്കുക. അതേസമയം വാഹനത്തിനായുള്ള ബുക്കിംഗും ഒക്ടോബര് നാലിന് ടാറ്റ ഔദ്യോഗികമായി ആരംഭിക്കും എന്നാണ് പുതിയ റിപ്പോര്ട്ടുകള്. ദീപാവലിയോടും കൂടി വാഹനത്തിന്റെ ഡെലിവറി ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നാണ് സൂചന. …
 

ടാറ്റയുടെ സ്ഥിരം വേരിയന്റ് ലൈനപ്പില്‍ നിന്നും വ്യത്യസ്തമായി പ്യുവര്‍, അഡ്വഞ്ചര്‍, അക്കംപ്ലിഷ്ഡ്, ക്രിയേറ്റീവ് എന്നീ നാല് വേരിയന്റുകളിലാകും ഏറ്റവും പുതിയ പഞ്ച് മൈക്രോ എസ്യുവി വിപണിയില്‍ ഇടംപിടിക്കുക

ടാറ്റയുടെ കുഞ്ഞന്‍ എസ്യുവി പഞ്ചിനെ ഔദ്യോഗികമായി അവതരിപ്പിക്കാന്‍ ഒരുങ്ങി ടാറ്റ മോട്ടോര്‍സ്. ഒരു ഓണ്‍ലൈന്‍ ഇവന്റിലാകും ടാറ്റ മോട്ടോര്‍സ് പഞ്ചിനെ അവതരിപ്പിക്കുക. അതേസമയം വാഹനത്തിനായുള്ള ബുക്കിംഗും ഒക്ടോബര്‍ നാലിന് ടാറ്റ ഔദ്യോഗികമായി ആരംഭിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ദീപാവലിയോടും കൂടി വാഹനത്തിന്റെ ഡെലിവറി ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നാണ് സൂചന. ഗ്രേ, വൈറ്റ്, സ്റ്റോണ്‍ഹെഞ്ച് എന്നിങ്ങനെ മൂന്ന് മോണോടോണ്‍ കളര്‍ ഓപ്ഷനിലും വൈറ്റ്, ബ്ലാക്ക്, ഓറഞ്ച്, ബ്ലാക്ക്, ബ്ലാക്ക്, ഗ്രേ, ബ്ലൂ ആന്‍ഡ് വൈറ്റ്, സ്റ്റോണ്‍ഹെഞ്ച്, ബ്ലാക്ക്, അര്‍ബന്‍ ബ്രോണ്‍സ്, ബ്ലാക്ക് എന്നീ ആറ് ഡ്യുവല്‍-ടോണ്‍ നിറങ്ങളിലും അണിഞ്ഞൊരുങ്ങിയാകും മൈക്രോ എസ്യുവി വിപണിയില്‍ എത്തുക.

ടാറ്റയുടെ സ്ഥിരം വേരിയന്റ് ലൈനപ്പില്‍ നിന്നും വ്യത്യസ്തമായി പ്യുവര്‍, അഡ്വഞ്ചര്‍, അക്കംപ്ലിഷ്ഡ്, ക്രിയേറ്റീവ് എന്നീ നാല് വേരിയന്റുകളിലാകും ഏറ്റവും പുതിയ പഞ്ച് മൈക്രോ എസ്യുവി വിപണിയില്‍ ഇടംപിടിക്കുക. സാധാരണയായി XE, XM, XT എന്നീ ശ്രേണിലാണ് ടാറ്റ കാറുകള്‍ വില്‍പ്പനയ്ക്ക് എത്താറുള്ളത്. പുതിയ തീരുമാനം വിപണിയില്‍ പഞ്ചിനെ വേറിട്ടുനിര്‍ത്താനും സഹായകരമായേക്കും.