LogoLoginKerala

ഉന്നാവ് ഗംഗാനദീതീരത്ത് മണലില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി

ഉന്നാവിലെ ബക്സര് ഗ്രാമത്തിനടുത്തുള്ള നദീതീരത്താണ് മൃതദേഹങ്ങള് കണ്ടെത്തിയത്. മൃതദേഹങ്ങള് അഴുകിത്തുടങ്ങിയതിനാല് തെരുവുനായ്ക്കള് കടിച്ചുപറിക്കുന്ന അവസ്ഥയിലാണ്. ഉന്നാവ്: യുപിയിലും ബിഹാറിലും ഗംഗാനദിയില് മൃതദേഹങ്ങള് ഒഴുകി നടക്കുന്നത് കണ്ടെത്തിയതിന് പിന്നാലെ, ഉത്തര്പ്രദേശിലെ ഉന്നാവില് ഗംഗാനദീതിരത്ത് കൂട്ടത്തോടെ മൃതദേഹങ്ങള് മണലില് കുഴിച്ചിട്ട നിലയില് കണ്ടെത്തി. ഉന്നാവിലെ ബക്സര് ഗ്രാമത്തിനടുത്തുള്ള നദീതീരത്താണ് മൃതദേഹങ്ങള് കണ്ടെത്തിയത്. മൃതദേഹങ്ങള് അഴുകിത്തുടങ്ങിയതിനാല് തെരുവുനായ്ക്കള് കടിച്ചുപറിക്കുന്ന അവസ്ഥയിലാണ്. മൃതദേഹങ്ങള് കുഴിച്ചിട്ടതാണോ തീരത്ത് വന്നടിഞ്ഞതാണോ എന്ന കാര്യത്തില് വ്യക്തതയില്ലെങ്കിലും, ചില മൃതദേഹങ്ങള് മണലില് കുഴിച്ചിട്ട നിലയിലാണെന്ന് പ്രാദേശിക മാധ്യമങ്ങള് റിപ്പോര്ട്ട് …
 

ഉന്നാവിലെ ബക്‌സര്‍ ഗ്രാമത്തിനടുത്തുള്ള നദീതീരത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ അഴുകിത്തുടങ്ങിയതിനാല്‍ തെരുവുനായ്ക്കള്‍ കടിച്ചുപറിക്കുന്ന അവസ്ഥയിലാണ്.

ഉന്നാവ്: യുപിയിലും ബിഹാറിലും ഗംഗാനദിയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നത് കണ്ടെത്തിയതിന് പിന്നാലെ, ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ഗംഗാനദീതിരത്ത് കൂട്ടത്തോടെ മൃതദേഹങ്ങള്‍ മണലില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി.

ഉന്നാവിലെ ബക്‌സര്‍ ഗ്രാമത്തിനടുത്തുള്ള നദീതീരത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ അഴുകിത്തുടങ്ങിയതിനാല്‍ തെരുവുനായ്ക്കള്‍ കടിച്ചുപറിക്കുന്ന അവസ്ഥയിലാണ്. മൃതദേഹങ്ങള്‍ കുഴിച്ചിട്ടതാണോ തീരത്ത് വന്നടിഞ്ഞതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെങ്കിലും, ചില മൃതദേഹങ്ങള്‍ മണലില്‍ കുഴിച്ചിട്ട നിലയിലാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫത്തേപ്പൂര്‍, റായ്ബറേലി, ഉന്നാവ് എന്നീ ജില്ലകളില്‍ നിന്ന് മൃതദേഹങ്ങള്‍ എത്തിച്ച് സംസ്‌കരിക്കുന്ന ഇടമാണ് ബക്‌സര്‍ ഗ്രാമത്തിനടുത്തുള്ള ഗംഗാതീരം.

മൃതദേഹങ്ങള്‍ ഇങ്ങനെ കൂട്ടത്തോടെ കണ്ടെത്തിയതെങ്ങനെ എന്ന് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനോടും, സര്‍ക്കിള്‍ ഓഫീസറോടും ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്.