LogoLoginKerala

കോവിഡ്; ഇന്ത്യയില്‍ രോഗവ്യാപനം വര്‍ധിക്കാന്‍ കാരണം മത, രാഷ്ട്രീയ കൂടിചേരലുകള്‍; ഡബ്ല്യുഎച്ച്ഒ

യുണൈറ്റഡ് നേഷന്: ഇന്ത്യയില് കോവിഡ് അതിതീവ്രമാകാന് പ്രധാന കാരണങ്ങിലൊന്ന് സാമൂഹിക അകലം പാലിക്കാതെയുള്ള മത, രാഷ്ട്രീയ കൂടിച്ചേരലുകളാണെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയിലെ കോവിഡ് ഭീഷണി അവലോകനം ചെയ്ത ശേഷമാണ് ഡബ്ല്യു.എച്ച്.ഒ റിപ്പോര്ട്ട് പുറത്തുവിട്ടത്. 2020 ഒക്ടോബറിലാണ് ബി.1.1617 വൈറസ് വകഭേദം ഇന്ത്യയില് ആദ്യമായി റിപ്പോര്ട്ട് ചെയ്തതെന്ന് സംഘടന വ്യക്തമാക്കുന്നു. കൂടുതല് വകഭേദങ്ങളുടെ സാന്നിധ്യവും ഇന്ത്യയില് രോഗവ്യാപനത്തിന് ആക്കം കൂട്ടിയെന്നും ഡബ്ല്യുഎച്ച്ഒ റിപ്പോര്ട്ടില് പറയുന്നു. തെക്ക് കിഴക്കന് ഏഷ്യന് മേഖലയിലെ ആകെ കോവിഡ് രോഗികളില് 95 ശതമാനവും ഇന്ത്യയിലാണെന്ന് …
 

യുണൈറ്റഡ് നേഷന്‍: ഇന്ത്യയില്‍ കോവിഡ് അതിതീവ്രമാകാന്‍ പ്രധാന കാരണങ്ങിലൊന്ന് സാമൂഹിക അകലം പാലിക്കാതെയുള്ള മത, രാഷ്ട്രീയ കൂടിച്ചേരലുകളാണെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയിലെ കോവിഡ് ഭീഷണി അവലോകനം ചെയ്ത ശേഷമാണ് ഡബ്ല്യു.എച്ച്.ഒ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

2020 ഒക്ടോബറിലാണ് ബി.1.1617 വൈറസ് വകഭേദം ഇന്ത്യയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതെന്ന് സംഘടന വ്യക്തമാക്കുന്നു. കൂടുതല്‍ വകഭേദങ്ങളുടെ സാന്നിധ്യവും ഇന്ത്യയില്‍ രോഗവ്യാപനത്തിന് ആക്കം കൂട്ടിയെന്നും ഡബ്ല്യുഎച്ച്ഒ റിപ്പോര്‍ട്ടില്‍ പറയുന്നു. തെക്ക് കിഴക്കന്‍ ഏഷ്യന്‍ മേഖലയിലെ ആകെ കോവിഡ് രോഗികളില്‍ 95 ശതമാനവും ഇന്ത്യയിലാണെന്ന് ഡബ്ല്യുഎച്ച്ഒ കണക്കുകള്‍ വ്യക്തമാക്കുന്നു.